Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast

Shalom Television

NELLUM PATHIRUM-നെല്ലും പതിരും. യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ ശാലോം പോഡ്‌കാസ്റ്റിലും. വിശ്വാസം, ധാർമ്മികത, സഭ എന്നിവയുമായി ബന്ധപ്പെട്ട് യുവജനങ്ങൾ നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെക്കുറിച്ചും, അവയെ എങ്ങനെ മറികടക്കണമെന്നും, ഹൃദയസ്പർശിയും ചിന്തോദ്ദീപകവുമായി മാർ തോമസ് തറയിൽ, യുവജനങ്ങളുമായി പങ്കുവെയ്ക്കുന്നു.കേൾക്കാം, നെല്ലും പതിരും. Nellum Pathirum, presented by Shalom TV, brings clear, honest, and faith-filled answers to the questions and concerns of today's youth. Featuring an open and engaging dialogue between Archbishop Mar Thomas Tharayil of the Archdiocese of Changanassery and young people, this inspiring programme is now available on the Shalom Podcast. Through heartfelt and thought-provoking conversations, Archbishop Mar Thomas Tharayil addresses the complex challenges young people face in matters of faith, morality, and the Church, offering practical guidance rooted in the Gospel and the teachings of the Church. Listen to Nellum Pathirum and discover faith-filled answers for today's generation. ആധുനിക കാലഘട്ടത്തിലെ ബന്ധങ്ങളെയും തൊഴിൽപരമായ ആശങ്കകളെയും കൈകാര്യം ചെയ്യുന്നത് മുതൽ ബൈബിളിലെ അഗാധമായ തത്വങ്ങൾ മനസ്സിലാക്കുന്നത് വരെ നീളുന്ന വിഷയങ്ങളിൽ, ക്രിസ്തീയ പ്രമാണങ്ങളിൽ അധിഷ്ഠിതമായ വ്യക്തവും ആധികാരികവും സഹാനുഭൂതി നിറഞ്ഞതുമായ ഉത്തരങ്ങൾ ബിഷപ്പ് ഇതിലൂടെ നൽകുന്നു. വിശ്വാസകാര്യങ്ങളെ വസ്തുതാപരമായി പരിശോധിക്കുന്നതിനും, വിശ്വാസവും ആധുനിക ജീവിതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുമുള്ള ഒരു വേദിയായി ഈ പരിപാടി നിലകൊള്ളുന്നു. നെല്ലും പതിരും-പ്രധാന സവിശേഷതകൾ: വിശ്വാസത്തെക്കുറിച്ചുള്ള വസ്തുതാപരമായ പരിശോധന: തെറ്റിദ്ധാരണകൾ തിരുത്തുകയും സഭയുടെ പ്രബോധനങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് വ്യക്തത നൽകുകയും ചെയ്യുന്നു. യുവജന കേന്ദ്രീകൃതമായ സംവാദങ്ങൾ: സമകാലിക ല

Episodes

  1. Oct 13

    മാനസികരോഗങ്ങൾ ദൈവത്തിൻ്റെ ശാപമോ? | Nellum Pathirum Ep 10 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Mental Health and Faith നെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം മാനസികാരോഗ്യവും വിശ്വാസവും എന്നുള്ളതാണ്. അസുഖം മാറാൻ പ്രാർത്ഥനയാണോ, ചികിത്സയാണോ വേണ്ടത്? പൂർവികരുടെ ശാപമാണോ മാനസികരോഗങ്ങൾ? വിശ്വാസം മനഃശാസ്ത്ര ചികിത്സയ്ക്ക് പകരമാകുമോ? ഡിപ്രെഷൻ, ബേൺഔട്ട് എന്നിവ ഉണ്ടാകുന്നതെന്തുകൊണ്ട്? Obsessive-compulsive disorder (OCD) തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്, മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് കൂടിയുള്ള, മാർ തോമസ് തറയിൽ പിതാവ് ശാലോം പോഡ്‌കാസ്റ്റിലൂടെ, യുവജനങ്ങളോട് സംവദിക്കുന്നു. മാനസികാരോഗ്യം എന്നത് ദൈവത്തിന്റെ ശാപമോ അല്ലെങ്കിൽ വിശ്വാസക്കുറവിന്റെ അടയാളമോ അല്ല. നമ്മുടെ ശരീരത്തിന് പനിയോ മറ്റ് അസുഖങ്ങളോ വരുന്നത് പോലെ തന്നെ നമ്മുടെ മനസ്സിനും പ്രയാസങ്ങൾ ഉണ്ടാകാം. അതൊന്നും ഒരു കുറവായോ നാണക്കേടായോ കരുതി ഒളിച്ചുവെക്കേണ്ട കാര്യമില്ല, കൃത്യസമയത്ത് ചികിത്സ തേടുകയാണ് വേണ്ടത്. വിശ്വാസം എന്നത് നമ്മുടെ മനസ്സിന് ധൈര്യം തരുന്ന ഒന്നാണ്, പക്ഷേ അത് ശാസ്ത്രീയ ചികിത്സയ്ക്ക് പകരമല്ല. മാനസികമായി വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ പ്രൊഫഷണൽ സഹായം തേടാൻ മടിക്കരുത്. എന്നിങ്ങനെ യുവജനങ്ങളുടെ സംശയങ്ങൾക്ക് ശാലോം പോഡ്‌കാസ്റ്റിലൂടെ, പിതാവ് മറുപടി നൽകുന്നു. Mental Health and Faith | Nellum Pathirum | Shalom Podcast In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil, who holds a doctorate in psychology, engages with young people on the important topic of mental health and faith. Does recovery from illness require prayer or medical treatment? Are illnesses caused by the curses of our ancestors? Can faith replace psychological treatment? What causes depression and burnout? What is obsessive-compulsive disorder (OCD)? These are some of the important questions explored in this meaningful conversation. Mental health conditions are neither a curse from God nor a sign of weak faith. Just as our bodies can suffer from fever and other illnesses, our minds can also experience difficulties that require care and treatment. Such struggles should never be treated as a personal failure or a source of shame. Instead, seeking appropriate professional help at the right time is essential. Faith can strengthen our hearts, give us courage, and help us face life's challenges. However, it is not a substitute for scientifically proven medical and psychological treatment. When we experience significant emotional or psychological distress, we should not hesitate to seek professional support. Through this insightful discussion, Mar Thomas Tharayil addresses the doubts and concerns of young people, encouraging them to approach mental health with greater awareness, compassion, and understanding, while recognizing the complementary roles of faith and professional care. Listen to Nellum Pathirum on Shalom Podcast for a thoughtful conversation on mental health, faith, and the importance of seeking help without fear or shame. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    മാനസികരോഗങ്ങൾ ദൈവത്തിൻ്റെ ശാപമോ?  | Nellum Pathirum Ep 10 | Mar Thomas Tharayil | Shalom Podcast | Shalom TV
  2. Oct 8

    ആഡംബരത്തിന് വേണ്ടി കടം വാങ്ങരുത് | Nellum Pathirum Ep 9 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Don’t Borrow Money for Luxury . നെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം ആഘോഷം ആണ്. ആഘോഷങ്ങൾ ആഡംബരങ്ങളായി മാറ്റുന്ന ആധുനിക കാലത്തെ ട്രെൻഡുകളെകുറിച്ചുള്ള, ക്രൈസ്തവമായ ദർശനത്തെക്കുറിച്ചു ശാലോം പോഡ്‌കാസ്റ്റിലൂടെ, മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. മാമ്മോദീസ, വിവാഹം, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ സന്തോഷം പങ്കിടാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുമുള്ള മനോഹരമായ അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഈ ആഘോഷങ്ങൾ അനാവശ്യമായ ആഡംബരങ്ങളിലേക്കും, അമിത ചെലവുകളിലേക്കും, മദ്യപാനത്തിലേക്കും വഴിമാറുന്ന സാഹചര്യം കാണാറുണ്ട്. ആഘോഷങ്ങളുടെ യഥാർഥ ഭംഗി ചെലവഴിക്കുന്ന പണത്തിലോ പുറംകാഴ്ചകളിലോ അല്ല; മറിച്ച് സ്നേഹത്തിലും കരുണയിലും പങ്കുവെക്കലിലുമാണ്. ഭൗതിക നേട്ടങ്ങളേക്കാൾ ആത്മീയ മൂല്യങ്ങൾക്കും മാനുഷികതയ്ക്കും പ്രാധാന്യം നൽകുമ്പോഴാണ് ഓരോ ആഘോഷവും കൂടുതൽ അർഥവത്താകുന്നത്. സന്തോഷം നമ്മിൽ മാത്രം ഒതുക്കാതെ മറ്റുള്ളവരിലേക്കും പങ്കുവെക്കുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർഥ പൂർണത ലഭിക്കുന്നത്. വീടുകളിലെ ആഘോഷങ്ങളും, മദ്യപാനവും, പള്ളിപ്പെരുന്നാളുകളിലെ ആഡംബരങ്ങളും ,പള്ളി കമ്മിറ്റികളിലെ അച്ചടക്കക്കുറവും മാറ്റി, ആത്മീയകൃപ നിറയുന്ന ആഘോഷങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും, നടത്തി ആഘോഷവും ആത്മീയതയും തമ്മിലുള്ള ഒരു ബാലൻസ് എങ്ങനെ നിലനിർത്താമെന്നു ,സഭാത്മകവും പ്രായോഗികവുമായ മറുപടികളിലൂടെ മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. In this episode of Nellum Pathirum on Shalom Podcast, the focus is on Celebration and the Christian perspective on the growing trend of turning celebrations into displays of luxury and extravagance. Mar Thomas Tharayil engages in a meaningful conversation with young people about how we can celebrate with joy while remaining grounded in faith, simplicity, and human values. Baptisms, weddings, parish feasts, and other celebrations are beautiful opportunities to share happiness and strengthen relationships. Yet, in today’s world, celebrations can sometimes become occasions for unnecessary extravagance, excessive spending, and alcohol consumption. The true beauty of a celebration is not found in the amount of money spent or in outward appearances, but in love, compassion, and sharing. When we give greater importance to spiritual values and humanity rather than material displays, every celebration becomes more meaningful. True joy reaches its fullness when it is not kept to ourselves but shared with others. Mar Thomas Tharayil also addresses practical concerns surrounding celebrations at home, alcohol consumption, extravagance at parish feasts, and the lack of discipline that can sometimes arise within parish committees. He offers Church-centred and practical insights on how we can move towards celebrations filled with spiritual grace, incorporate charitable activities, and maintain a healthy balance between celebration and spirituality. Listen to Nellum Pathirum – Ep. 9 on Shalom Podcast and discover how our celebrations can become occasions of genuine joy, meaningful sharing, spiritual growth, and service to others. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    ആഡംബരത്തിന് വേണ്ടി കടം വാങ്ങരുത് | Nellum Pathirum Ep 9 | Mar Thomas Tharayil | Shalom Podcast | Shalom TV
  3. Oct 6

    ക്രിസ്ത്യാനികളും അന്ധവിശ്വാസങ്ങളും | Nellum Pathirum Ep 8 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Christians and Superstition ക്രൈസ്തവ വിശ്വാസവും അന്ധവിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് നമ്മോടു പങ്കുവയ്ക്കുന്നു. ക്രിസ്ത്യാനികളാണെന്ന് പറയുമ്പോഴും നമ്മൾ ചില ദിവസങ്ങളെയോ, നമ്പറുകളെയോ പേടിക്കുന്നവരാണോ?, വൈദികരെ വിമർശിച്ചാൽ അപകടം വരുമോ?, ലോക്കറ്റുകളും ചരടുകളും ധരിക്കുന്നത് അന്ധവിശ്വാസമോ?, എന്താണ് യഥാർത്ഥ അന്ധവിശ്വാസം?, നേർച്ചകൾ ബിസിനസ് ഇടപാടുകളാണോ? ,വിധിയും ദൈവപദ്ധതിയും തമ്മിലുള്ള വ്യത്യാസം എന്താണ്?, സെൽഫ് ഫുൾഫില്ലിങ് പ്രോഫസി എന്താണ്?, എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും, സഭാത്മകവുമായ മറുപടികൾ നൽകുന്ന, ശാലോം ടിവി അവതരിപ്പിക്കുന്ന- നെല്ലും പതിരും എന്ന പ്രോഗ്രാം ഇപ്പോൾ ശാലോം പോഡ്‌കാസ്റ്റിലും ലഭ്യമാണ്. ദൈവം സൃഷ്ടിച്ച എല്ലാ ദിവസവും സമയവും ഒരുപോലെ നല്ലതാണ്. സ്നേഹനിധിയായ ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുന്ന ഒരാൾക്ക് എന്തിനെയാണ് ഭയപ്പെടാനുള്ളത്? നമ്മുടെ പേടിയല്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസമാണ് നമുക്ക് ധൈര്യവും ആത്മവിശ്വാസവും നൽകേണ്ടത്. സത്യത്തിൽ ഇതൊക്കെ ദൈവത്തിലുള്ള വിശ്വാസമില്ലായ്മയിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് പിതാവ് പറഞ്ഞുവെക്കുന്നു. ഭയത്തിനപ്പുറം വിശ്വാസത്തോടെ ജീവിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ പ്രോഗ്രാമിൽ നമുക്കും പങ്കുചേരാം. What is the difference between Christian faith and superstition? In this episode of Nellum Pathirum, presented by Shalom Television and now available on Shalom Podcast, His Excellency Mar Thomas Tharayil, Metropolitan of the Archdiocese of Changanassery, shares thoughtful and faith-based insights on this important topic. Even though we call ourselves Christians, are we sometimes afraid of certain days or numbers? Will something bad happen if we criticize a priest? Is wearing religious lockets or blessed threads a form of superstition? What is true superstition? Are religious offerings merely business transactions with God? What is the difference between fate and God’s plan? What is a self-fulfilling prophecy? These are some of the questions and concerns that arise in the minds of young people today. Through this meaningful discussion, Mar Thomas Tharayil offers clear and Church-centred answers, helping us distinguish genuine Christian faith from fear and superstition. Every day and every moment created by God is good. If we truly place our trust in our loving God, what do we have to fear? It is not fear, but faith in God, that should give us courage and confidence. As Mar Thomas Tharayil reminds us, many of these fears and superstitious beliefs ultimately arise from a lack of trust in God. Listen to Nellum Pathirum on Shalom Podcast and reflect on what it truly means to live with faith rather than fear. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    ക്രിസ്ത്യാനികളും അന്ധവിശ്വാസങ്ങളും | Nellum Pathirum Ep 8 | Mar Thomas Tharayil | Shalom Podcast | Shalom TV
  4. Sep 29

    കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ? | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Sacraments- Does Confession encourage people to continue sinning? കുമ്പസാരം പാപം ചെയ്യാനുള്ള ലൈസൻസാണോ?, കുമ്പസാരം പാപത്തിന് പ്രോത്സാഹനമാകുന്നുണ്ടോ?, കുമ്പസാര രഹസ്യവും സാമൂഹിക നീതിയും തമ്മിൽ ബന്ധം ഉണ്ടോ?, രോഗീലേപനം-മരണാസന്നർക്ക് മാത്രമുള്ളതാണോ?, തിരുപ്പട്ടം- പൗരോഹിത്യത്തിലേക്കുള്ള വിളി നിരസിച്ചാൽ ജീവിതത്തിൽ പരാജയപ്പെടുമോ?, മാമോദീസ സ്വീകരിക്കാത്തവരുടെ രക്ഷ എങ്ങനെയായിരിക്കും?, യുവജനങ്ങൾക്ക് കുമ്പസാരത്തോടുള്ള വിമുഖതയ്ക്കുള്ള കാരണങ്ങൾ, എന്നിങ്ങനെ കൂദാശകളെക്കുറിച്ച് യുവജനങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് ഉത്തരവുമായി “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ തോമസ് തറയിൽ പിതാവ് ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. കുമ്പസാരം എന്നത് ഒരു കുറ്റസമ്മതമല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹം തിരിച്ചുപിടിക്കാനുള്ള വഴിയാണ്. ദൈവം നമ്മളെ ശിക്ഷിക്കാൻ കാത്തിരിക്കുന്ന ഒരാളല്ല, മറിച്ച് തെറ്റുകൾ ക്ഷമിച്ച് നമ്മളെ ചേർത്തുപിടിക്കുന്ന ഒരു പിതാവ്‍കൂടിയാണ് എന്ന ബോധ്യങ്ങൾ ആഴപ്പെടുത്തുന്ന ഈ പരിപാടിയിൽ നമുക്കും പങ്കുചേരാം. കേൾക്കാം “നെല്ലും പതിരും”. Is Confession a licence to sin? Does Confession encourage people to continue sinning? Is there a connection between the seal of Confession and social justice? Is the Anointing of the Sick meant only for those who are dying? Does rejecting the call to the priesthood mean that one will fail in life? What happens to the salvation of those who have not received Baptism? Why are many young people reluctant to approach Confession?. In this episode of Nellum Pathirum on Shalom Podcast, His Excellency Mar Thomas Tharayil, Metropolitan of the Archdiocese of Changanassery, addresses these and many other questions raised by young people about the Sacraments. Confession is not merely an admission of wrongdoing; it is a path to rediscovering God’s love and returning to Him with a renewed heart. God is not a Father waiting to punish us for our mistakes, but a loving Father who forgives us, embraces us, and welcomes us back. Through this meaningful conversation, let us deepen our understanding of the Sacraments and discover the healing, mercy, and love of God revealed through them. Tune in to Nellum Pathirum on Shalom Podcast. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ?  | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV
  5. Sep 23

    സമുദായസ്നേഹവും വർഗീയതയും ഒന്നാണോ? | Nellum Pathirum Ep 6 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Is loving and taking pride in one’s community the same as communalism? സമുദായ സ്നേഹം എന്നാൽ വർഗീയതയാണോ?, സമുദായ ബോധം vs വർഗീയത: സമുദായത്തോടുള്ള അഭിമാനബോധവും മറ്റ് സമുദായങ്ങളെ വെറുക്കുന്ന വർഗീയതയും തമ്മിലുള്ള വ്യക്തമായ വ്യത്യാസമെന്തൊക്കെയാണ്?, നമ്മുടെ യുവജനങ്ങൾ സമുദായ പ്രവർത്തനങ്ങളിൽ നിന്ന് അകന്നുപോകുന്നത് എന്തുകൊണ്ടാണ്? യുവജനങ്ങളും സഭയും: ഇന്നത്തെ തലമുറ സമുദായ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകത, കുടുംബങ്ങളിലെ സാമൂഹിക അവബോധത്തിന്റെ പ്രാധാന്യം, Empowering the Community Without Isolating , ആധുനിക കൃഷിയും സാങ്കേതികവിദ്യയും, പരമ്പരാഗത മേഖലകളിൽ നിന്ന് യുവജനങ്ങൾ മാറുന്ന സാഹചര്യത്തിൽ പുതിയ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സഭ എങ്ങനെ പിന്തുണ നൽകണം, വിശ്വാസവും ആരാധനക്രമവും: ആധുനിക കാലഘട്ടത്തിൽ ക്രൈസ്തവ വിശ്വാസത്തിലും ആചാരങ്ങളിലും ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം, ഇത്തരം പ്രസക്തമായ ചോദ്യങ്ങൾക്ക് മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. Is loving and taking pride in one’s community the same as communalism? What is the clear difference between community consciousness and communalism—between a healthy sense of belonging and pride in one’s community and hatred or hostility towards other communities? Why are young people gradually moving away from community activities? What role should the Church play in encouraging today’s generation to become actively involved in community life? What is the importance of nurturing social awareness within families, and how can we empower communities without isolating them from others? These are among the important questions addressed by Mar Thomas Tharayil, Metropolitan of the Archdiocese of Changanassery. The discussion also explores modern agriculture and technology, and how the Church can support young people through new initiatives and startups as they move away from traditional occupations. It also reflects on the importance of remaining rooted in Christian faith and liturgical traditions in the modern world. In this episode of Nellum Pathirum on Shalom Podcast, His Excellency Mar Thomas Tharayil, Metropolitan of the Archdiocese of Changanassery, addresses these timely and relevant questions, offering thoughtful insights on community, youth, faith, social responsibility, and the role of the Church in building a more connected and empowered society. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    സമുദായസ്നേഹവും വർഗീയതയും ഒന്നാണോ?  | Nellum Pathirum Ep 6 | Mar Thomas Tharayil | Shalom Podcast | Shalom TV
  6. Sep 17

    സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Anti-Church propaganda on social media “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപൂർണ്ണവും അർത്ഥവത്തായതുമായ ഉപയോഗത്തെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ യൂസ് ചെയ്യാത്തവർ വളരെ കുറവാണ്. ഇതിനെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ് പങ്കുവെക്കുന്ന വളരെ ചിന്തിപ്പിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയ അഡിക്ഷൻ, സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗം, സ്ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം?, വ്യാജവാർത്തകളുടെ അപകടങ്ങൾ, സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം, സ്നേഹവും സ്വാർത്ഥതയും - ഫേക്ക് മൊറാലിറ്റി, കുട്ടികൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ സുരക്ഷകൾ, സൈബർ ആക്രമണങ്ങളെ നേരിടൽ തുടങ്ങിയ വിഷയങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും പിതാവ് യുവജനങ്ങളുമായി സംവദിക്കുന്നു. ഫോണിനും ഇന്റർനെറ്റിനും പിന്നാലെ പോകുമ്പോൾ നമ്മൾ മറന്നുപോകുന്ന ചില കൊച്ചു കൊച്ചു സന്തോഷങ്ങളെക്കുറിച്ച് ഒന്ന് ഓർക്കുന്നത് നല്ലതാണ്. സ്ക്രീൻ ടൈം കുറച്ചും, ഡിജിറ്റൽ ഫാസ്റ്റിംഗ് എടുത്തും, പ്രിയപ്പെട്ടവർക്കായി സമയം മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനും, കാണുന്നതെല്ലാം വിശ്വസിക്കാതെ സത്യം തിരിച്ചറിയാനുള്ള വിവേകവും നമുക്കുണ്ടാകണം എന്നിങ്ങനെയുള്ള സുപ്രധാനമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നു. ഡിജിറ്റൽ ലോകവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് ചിന്തിക്കാനും ജീവിതത്തിൽ ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ വീണ്ടെടുക്കാനും നമ്മെ ക്ഷണിക്കുന്ന അർത്ഥവത്തായ ഒരു സംവാദം - നെല്ലും പതിരും. In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil speaks about the responsible and meaningful use of social media. In today’s world, very few people remain untouched by social media. But how wisely and responsibly are we using it? Mar Thomas Tharayil shares several thought-provoking insights and engages with young people on the challenges and responsibilities that come with life in the digital age. The discussion covers important topics such as social media addiction, the responsible use of social media, reducing screen time, the dangers of fake news, anti-Church propaganda on social media, Artificial intellegence challenges, love and selfishness in the context of fake morality, digital safety for children, and ways to deal with cyberattacks. The episode also encourages us to approach social media with greater awareness, wisdom, and responsibility. As we become increasingly absorbed in our phones and the internet, it is worth pausing to remember the simple joys of life that we may be overlooking. The discussion highlights the importance of reducing screen time, practising digital fasting, making time for our loved ones, and developing the wisdom to distinguish truth from misinformation rather than believing everything we see online. This meaningful conversation invites us to reflect on our relationship with the digital world and rediscover a healthy balance in our lives. Listen to Nellum Pathirum. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV
  7. Sep 14

    എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TV Who Can You Trust Enough to Marry Today? “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ വിവാഹം എന്ന വിഷയത്തെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു.[Part-2]. വിവാഹം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് പലർക്കും ഉള്ളിൽ ചെറിയൊരു പേടിയുണ്ട്. "ആരെ വിശ്വസിക്കും?",വിവാഹം- പഴയ തലമുറയും പുതിയ തലമുറയും, ആധുനിക കാലഘട്ടത്തിൽ പങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാം?, Toxic spouses and divorce ,മിശ്ര വിവാഹം -Inter-religious marriages, അനുയോജ്യരായ പങ്കാളികളെ എങ്ങനെ കണ്ടെത്താൻ കഴിയും?, ദൈവഹിതം വിവാഹത്തിൽ എങ്ങനെ കണ്ടെത്താം?, എന്നൊക്കെയുള്ള സംശയങ്ങൾക്ക് മാർ തോമസ് തറയിൽ പിതാവ് നൽകുന്ന മറുപടികൾ ഏറെ ശ്രദ്ധേയമാണ്. ഒരാൾക്കും നൂറുശതമാനം പെർഫെക്റ്റ് ആകാൻ കഴിയില്ല. ജീവിതത്തിലെ പ്രതിസന്ധികളെ ഒരുമിച്ച് നേരിടാനും, വിവാഹത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ ദമ്പതികൾക്കും സാധിക്കണം. സഭയുടെ കരുതലും ദൈവത്തിൻ്റെ സ്നേഹവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ നമുക്ക് കഴിയും. കേൾക്കാം, നെല്ലും പതിരും. In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil reflects on the important and often challenging topic of marriage. For many young people today, the very thought of marriage can bring a sense of fear and uncertainty. Whom can I trust? How do I find the right partner? These are some of the questions that Mar Thomas Tharayil addresses with thoughtful and practical insights. No one can be a hundred percent perfect. What truly matters is the ability of couples to face life’s challenges together and to preserve the sanctity of marriage. With the care of the Church and the love of God, every couple can find the strength to overcome the difficulties they encounter. This episode explores many of the questions and concerns young people have about marriage today, including marriage in the context of the older and younger generations, choosing a life partner in the modern world, toxic spouses and divorce, inter-religious marriages, finding a suitable partner, and discerning God’s will in marriage. Tune in to Nellum Pathirum and discover meaningful insights to help us approach marriage with greater wisdom, faith, and hope. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TV
  8. Sep 11

    വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ വിവാഹജീവിതത്തെയും കുടുംബബന്ധങ്ങളെയും കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. വിവാഹ സങ്കൽപ്പങ്ങൾ, വിവാഹത്തിലെ സന്തോഷം, ജോലിയും വിവാഹവും, ജോലി ഇല്ലാതെ വിവാഹം കഴിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ, കുടുംബബന്ധങ്ങൾ-കൂട്ടുകുടുംബവും അണുകുടുംബവും, വിവാഹത്തിന്റെ ലക്ഷ്യങ്ങൾ, പുതിയ കാലത്തെ രീതികൾ- Living Together ബന്ധങ്ങൾ, വിസയ്ക്ക് വേണ്ടി നടത്തുന്ന രജിസ്റ്റർ വിവാഹങ്ങൾ തുടങ്ങി ഇന്ന് പലരും നേരിടുന്ന വിഷയങ്ങളെയാണ് ഇവിടെ പങ്കുവെക്കുന്നത്. വിവാഹം എന്ന വിഷയത്തെക്കുറിച്ചും, കുടുംബജീവിതത്തെ കുറിച്ച് ആഴമായി ചിന്തിപ്പിക്കുന്ന ഒരു നല്ല എപ്പിസോഡാണിത്. In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks through Shalom Podcast about marriage and family life. The episode explores various aspects of marriage, including different perspectives on marriage, finding happiness in married life, balancing work and marriage, the realities of getting married without a job, and the dynamics of family relationships in joint and nuclear families. The conversation also looks at the purpose of marriage and emerging trends in relationships, including living-together relationships and marriages registered for visa purposes. Through these relevant and thought-provoking topics, Bishop Mar Thomas Tharayil offers valuable insights into marriage and encourages listeners to reflect more deeply on the meaning, responsibilities, and purpose of family life. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV
  9. Sep 10

    പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TV നെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം പ്രണയം ആണ്. യഥാർത്ഥ പ്രണയവും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, സഭയുടെ കാഴ്ചപ്പാടുകളെക്കുറിച്ചും ശാലോം പോഡ്‌കാസ്റ്റിലൂടെ, മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. ഈ കാലഘട്ടത്തിലെ പ്രണയം എങ്ങനെ? പ്രണയബന്ധങ്ങളെ സഭ അനുകൂലിക്കുന്നുണ്ടോ? അന്യമതസ്ഥരെ പ്രണയിക്കുന്നത് തെറ്റാണോ? പിതാവിനോട് ഒരു തമാശ ചോദ്യം: പിതാവിന് പ്രണയം ഉണ്ടായിട്ടുണ്ടോ?, സൗഹൃദത്തിലെ അതിർവരമ്പുകൾ ഏതൊക്കെയാണ്? നല്ല വേലിക്കെട്ടുകൾ നല്ല അയൽക്കാരെ സൃഷ്ടിക്കുന്നുണ്ടോ? എന്റെ വിശ്വാസം എന്റെ ദൈവം എല്ലാം നഷ്ടപ്പെടുത്താമോ? ഇഷ്ടവും സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്താണ്? എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 'വിവാഹത്തിലൂടെ നമ്മൾ സ്നേഹ ബന്ധത്തെ, പ്രണയത്തെ സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്, വിവാഹത്തിന് ഒരുങ്ങുമ്പോൾ ശരീരവും മനസ്സും വിശുദ്ധമായിരിക്കണം. എന്റെ വിശ്വാസം, എന്റെ ദൈവം അങ്ങനെ ഒന്നും നഷ്ടപ്പെടുത്തരുത്. നമ്മുടെ ലക്ഷ്യം ആത്മരക്ഷയായിരിക്കണം, ഇതാണ് സഭയുടെ കാഴ്ച്ചപ്പാട്. എൻ്റെ ആത്മരക്ഷയും ഞാൻ രൂപീകരിക്കാൻ പോകുന്ന കുടുംബത്തിന്റെ ആത്മരക്ഷയും അപകടത്തിലാകുമെങ്കിൽ ഞാൻ തെറ്റായൊരു ബന്ധത്തിന് പോകരുത്, എന്നിങ്ങനെയുള്ള ബോധ്യങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. In this episode of Nellum Pathirum, the topic of discussion is love. Through Shalom Podcast, Bishop Mar Thomas Tharayil engages with young people in a thoughtful conversation about true love, its relationship with marriage, and the Church’s perspective on romantic relationships.. What does love mean in today’s world? Does the Church support romantic relationships? Is it wrong to fall in love with someone from another faith? In a light-hearted moment, the Bishop is even asked a humorous question: “Have you ever been in love?” The conversation also explores the boundaries of friendship, whether healthy boundaries create healthy relationships, the difference between liking someone and truly loving them, and whether we can risk losing our faith and God for the sake of a relationship. The Bishop shares an important Christian perspective on love and marriage: marriage gives security and commitment to a loving relationship, while preparation for marriage requires both body and mind to remain pure. Our faith and relationship with God should never be compromised for the sake of a relationship. The ultimate goal of our lives should be salvation. The programme also encourages young people to reflect carefully before entering into a relationship: if a relationship puts our own salvation or the spiritual well-being of the family we hope to build at risk, we should have the wisdom and courage to walk away from it. Through these honest questions and meaningful reflections, Nellum Pathirum offers young people a faith-filled perspective on love, relationships, marriage, boundaries, and the call to live according to Christian values. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TV
  10. Sep 9

    മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TV

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TV നെല്ലും പതിരും- എന്ന ഈ പരിപാടിയിൽ, ബിഷപ്പ് മാർ തോമസ് തറയിൽ യുവജനങ്ങളുമായി വിശ്വാസം എന്ന വിഷയത്തെകുറിച്ചാണ് ശാലോം പോഡ്‌കാസ്റ്റിലൂടെ ഇന്ന് സംസാരിക്കുന്നത്. ദൈവത്തിലുള്ള വിശ്വാസം എന്തുകൊണ്ട് ഒരിക്കലും കാലഹരണപ്പെടുന്നില്ലെന്നും, വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ട് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിശ്വാസത്തേക്കാൾ ഉപരിയായി നാം എന്തുകൊണ്ടാണ് പലപ്പോഴും വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്? നമ്മുടെ ജീവിതത്തിൽ വിശ്വാസത്തിനുള്ള യഥാർത്ഥ ലക്ഷ്യവും മൂല്യവും എന്താണ്? മാമ്മോദീസ- മുതിർന്നതിന് ശേഷം മതിയോ?, എന്തിനാണ് നാം കുഞ്ഞായിരിക്കുമ്പോഴേ നമ്മുടെ മാമ്മോദീസ നടത്തുന്നത്? മാമ്മോദീസ മാത്രം മതിയോ, അതോ വളരുന്തോറും വിശ്വാസം കൂടുതൽ ആഴത്തിലാക്കേണ്ടതുണ്ടോ? ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം എന്താണ്? വിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങളെയും ചോദ്യങ്ങളെയും നമുക്ക് എങ്ങനെ നേരിടാം? ഇന്നത്തെ അതിവേഗം മാറുന്ന ലോകത്ത്, സൺഡേ സ്കൂളിനായി നമുക്ക് മതിയായ സമയമുണ്ടോ? വീട്ടിൽ എങ്ങനെയാണ് വിശ്വാസം ആരംഭിക്കുന്നത്? സൺഡേ സ്കൂൾ പാഠ്യപദ്ധതിയെ നമുക്ക് എങ്ങനെ വിലയിരുത്താം? ഈ ചോദ്യങ്ങളിലൂടെയും യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെയും, ദൈനംദിന ജീവിതത്തിൽ വിശ്വാസത്തിനുള്ള അർത്ഥം, പ്രസക്തി, വിശ്വാസ്യത എന്നിവയെക്കുറിച്ച് ഈ പരിപാടി ചർച്ച ചെയ്യുന്നു; ഒപ്പം, ഇന്നത്തെ ലോകത്ത് വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കുന്നതിനായി യുവജനങ്ങൾക്ക് ചിന്തോദ്ദീപകവും പ്രായോഗികവുമായ ഉൾക്കാഴ്ചകൾ പകർന്നുനൽകുകയും ചെയ്യുന്നു. In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks to young people through Shalom Podcast about faith—why faith in God never becomes outdated and why remaining steadfast in faith is essential. Why do we often give greater importance to education than to faith? What is the true purpose and value of faith in our lives? Would it be better to receive Baptism at an age when one is mature enough to understand it? Why is our baptism performed when we are infants? ”Is Baptism enough, or is it necessary to deepen our faith as we grow older? What is the relationship between science and faith? How can we face doubts and questions about our faith? In today’s fast-paced world, do we have enough time for Sunday School? How does faith begin at home? And how can we evaluate the Sunday School curriculum? Through these questions and real-life examples, the programme explores the meaning, relevance, and credibility of faith in everyday life, offering young people thoughtful and practical insights for living their faith in today’s world. Nellum Pathirum, presented by Shalom TV, brings clear, honest, and faith-filled answers to the questions and concerns of today's youth. Featuring an open and engaging dialogue between Archbishop Mar Thomas Tharayil of the Archdiocese of Changanassery and young people, this inspiring programme is now available on the Shalom Podcast. Through heartfelt and thought-provoking conversations, Archbishop Mar Thomas Tharayil addresses the complex challenges young people face in matters of faith, morality, and the Church, offering practical guidance rooted in the Gospel and the teachings of the Church. Listen to Nellum Pathirum and discover faith-filled answers for today's generation. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TV

About

NELLUM PATHIRUM-നെല്ലും പതിരും. യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ ശാലോം പോഡ്‌കാസ്റ്റിലും. വിശ്വാസം, ധാർമ്മികത, സഭ എന്നിവയുമായി ബന്ധപ്പെട്ട് യുവജനങ്ങൾ നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെക്കുറിച്ചും, അവയെ എങ്ങനെ മറികടക്കണമെന്നും, ഹൃദയസ്പർശിയും ചിന്തോദ്ദീപകവുമായി മാർ തോമസ് തറയിൽ, യുവജനങ്ങളുമായി പങ്കുവെയ്ക്കുന്നു.കേൾക്കാം, നെല്ലും പതിരും. Nellum Pathirum, presented by Shalom TV, brings clear, honest, and faith-filled answers to the questions and concerns of today's youth. Featuring an open and engaging dialogue between Archbishop Mar Thomas Tharayil of the Archdiocese of Changanassery and young people, this inspiring programme is now available on the Shalom Podcast. Through heartfelt and thought-provoking conversations, Archbishop Mar Thomas Tharayil addresses the complex challenges young people face in matters of faith, morality, and the Church, offering practical guidance rooted in the Gospel and the teachings of the Church. Listen to Nellum Pathirum and discover faith-filled answers for today's generation. ആധുനിക കാലഘട്ടത്തിലെ ബന്ധങ്ങളെയും തൊഴിൽപരമായ ആശങ്കകളെയും കൈകാര്യം ചെയ്യുന്നത് മുതൽ ബൈബിളിലെ അഗാധമായ തത്വങ്ങൾ മനസ്സിലാക്കുന്നത് വരെ നീളുന്ന വിഷയങ്ങളിൽ, ക്രിസ്തീയ പ്രമാണങ്ങളിൽ അധിഷ്ഠിതമായ വ്യക്തവും ആധികാരികവും സഹാനുഭൂതി നിറഞ്ഞതുമായ ഉത്തരങ്ങൾ ബിഷപ്പ് ഇതിലൂടെ നൽകുന്നു. വിശ്വാസകാര്യങ്ങളെ വസ്തുതാപരമായി പരിശോധിക്കുന്നതിനും, വിശ്വാസവും ആധുനിക ജീവിതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുമുള്ള ഒരു വേദിയായി ഈ പരിപാടി നിലകൊള്ളുന്നു. നെല്ലും പതിരും-പ്രധാന സവിശേഷതകൾ: വിശ്വാസത്തെക്കുറിച്ചുള്ള വസ്തുതാപരമായ പരിശോധന: തെറ്റിദ്ധാരണകൾ തിരുത്തുകയും സഭയുടെ പ്രബോധനങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് വ്യക്തത നൽകുകയും ചെയ്യുന്നു. യുവജന കേന്ദ്രീകൃതമായ സംവാദങ്ങൾ: സമകാലിക ല