Dilli Dali

S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri

    قبل ساعة واحدة

    വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri

    കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം' എന്ന കവിത.ഇന്ന് തെക്കൻ ഡൽഹിയിൽ രാവിലെ മഴ പെയ്തപ്പോൾ ആ കവിത മനസ്സിലേക്കു വന്നു.അങ്ങനെ ഈ പോഡ്‌കാസ്റ്റുണ്ടായി. വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ?കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    ١٣ د
  2. വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi

    ١٣ يونيو

    വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi

    "അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാറാം വയസ്സിൽ അന്തരിച്ചത്. ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് സത്രാപിയുടെ സർഗ്ഗജീവിതത്തിനുള്ള ആദരാഞ്ജലിയാണ്. കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണി ഒരു സംഭാഷണത്തിൽ ആ കലാകാരിയുടെ ബഹുമുഖ സംഭവനകളെക്കുറിച്ച് പറയുന്നു.വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ.പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    ٣٦ د
  3. വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി

    ٢٥ مايو

    വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി

    1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതിൽ എനിക്ക് യാതൊരു വിഷമവുമില്ല. (തീവ്ര)ഹിന്ദുക്കളും (തീവ്ര)മുസ്ലീങ്ങളും എൻ്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞത് അവർ രണ്ടുപേരുടേയും തിന്മകൾ അതിൽ ഇല്ല എന്നുള്ളതിന്റെ തെളിവാണ്. എൻ്റെ ചിന്തകളാകട്ടെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അഭിപ്രായമല്ലാതാനും. ഭയരഹിതമായി എഴുതപ്പെട്ട സ്വതന്ത്രചിന്തകളാണത്.' ( ബി . ആർ . അംബേദ്‌കർ : 1 ജനുവരി , 1945 )വടകരയിലെ ഒരു ചായക്കടയിൽ ഒരു ഹിന്ദു ദേശീയവാദിയുമായി നടത്താനിടയായ സംഭാഷണത്തെ മുൻനിർത്തി ഒരു പോഡ്‌കാസ്റ്റ് :ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    ١٤ د

حول

Dilli Dali is a podcast initiative from Delhi, India on contemporary society and culture

قد يعجبك أيضًا