Islamic Learning Malayalam

Al-Islah

Platform to learn Quran, Hadeeth, etc. in Malayalam

  1. നമ്മുടെ കർമങ്ങളെല്ലാം റബ്ബ് സ്വീകരിക്കുമോ? | Suabir Salafi | സുബൈർ സലഫി

    10 HR AGO

    നമ്മുടെ കർമങ്ങളെല്ലാം റബ്ബ് സ്വീകരിക്കുമോ? | Suabir Salafi | സുബൈർ സലഫി

    നമ്മുടെ എല്ലാ കർമങ്ങളും അല്ലാഹു (റബ്ബ്) സ്വീകരിക്കുമോ?ഈ പ്രധാനപ്പെട്ട ചോദ്യത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന പ്രഭാഷണമാണ് ഇത്. ഈ ഓഡിയോയിൽ, Suabir Salafi (സുബൈർ സലഫി)ഇഖ്‌ലാസ് (സത്യസന്ധത), ശരിയായ നിയ്യത്ത്, സുന്നത്തിനനുസൃതമായ амалുകൾ എന്നിവയുടെ പ്രാധാന്യം വിശദീകരിക്കുന്നു.ഒരു മുസ്ലിം തന്റെ കർമങ്ങൾ സ്വീകരിക്കപ്പെടാൻ ശ്രദ്ധിക്കേണ്ട ആത്മീയവും പ്രായോഗികവുമായ കാര്യങ്ങൾ ഈ പ്രഭാഷണം നമ്മെ ഓർമ്മിപ്പിക്കുന്നു. ആത്മപരിശോധനയ്ക്കും ആത്മീയ വളർച്ചയ്ക്കും സഹായകമായ ഒരു വിലപ്പെട്ട സന്ദേശം. Will Allah (Rabb) accept all of our deeds?This talk addresses one of the most critical questions in a believer’s life. In this lecture, Suabir Salafi explains the importance of sincerity (Ikhlas), correct intention (Niyyah), and performing deeds in accordance with the Sunnah. The session highlights the spiritual principles required for our actions to be accepted by Allah. A powerful reminder for self-reflection and spiritual growth, suitable for anyone seeking to improve their relationship with Allah.

    1h 34m
  2. സൂറ: അൽകഹ്ഫ് | ഭാഗം - 26 | ആയത്ത്: 59-61 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    20 HR AGO

    സൂറ: അൽകഹ്ഫ് | ഭാഗം - 26 | ആയത്ത്: 59-61 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    18:59 وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴾٥٩﴿ അതാ (ആ) രാജ്യങ്ങള്‍! അവര്‍ [അതിലെ നിവാസികള്‍] അക്രമം ചെയ്തപ്പോള്‍ നാം അവരെ നശിപ്പിച്ചു കളഞ്ഞു. (അതുപോലെ) ഇവരുടെ നാശത്തിനും നാം ഒരു നിശ്ചിതസമയം ഏര്‍പ്പെടുത്തിയിരിക്കുന്നു. وَتِلْكَ അതാ ٱلْقُرَىٰٓ (ആ) രാജ്യങ്ങള്‍ أَهْلَكْنَٰا നാം നശിപ്പിച്ചു هُمْ അവരെ (ആ രാജ്യക്കാരെ) لَمَّاظَلَمُوا۟ അവര്‍അക്രമം ചെയ്തപ്പോള്‍ وَجَعَلْنَا നാം ആക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു لِمَهْلِكِهِم അവരുടെ നശീകരണത്തിനു, നാശസമയത്തിന് مَّوْعِدًا ഒരു നിശ്ചിതസമയം, ഒരു നിശ്ചയം ആദു, ഥമൂദു മുതലായ ഗോത്രങ്ങളുടെ വാസസ്ഥലങ്ങളും അവയെ നാമാവശേഷമാക്കിക്കളഞ്ഞ വമ്പിച്ച ശിക്ഷകളുടെ അവശിഷ്ടങ്ങളും അറബികള്‍ക്ക് ഏറെക്കുറെ കണ്ടറിയുവാന്‍ കഴിയുന്നതാകുന്നു. അതുകൊണ്ടാണ് അവയെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവരെ താക്കീതു ചെയ്യുന്നത്. അവിശ്വാസികളുടെ നിഷേധവും, ധിക്കാരവും അതിരുകവിഞ്ഞിരിക്കയാണ്. ചിന്തക്കു പകരം പരിഹാസം, ബുദ്ധിക്കു പകരം മര്‍ക്കടമുഷ്ടി, ഇതാണവരില്‍ പ്രകടമാകുന്നത്. അവരുടെ ഹൃദയങ്ങള്‍ കല്ലുപോലെ ഉറച്ചു നിര്‍ജ്ജീവമായിരിക്കുകയാണ്. സത്യോപദേശത്തിനു അതിലേക്കു പ്രവേശനമില്ലാതായിരിക്കുന്നു. അതൊന്നു ശ്രദ്ധിച്ചുകേള്‍ക്കുവാന്‍ പോലും അവര്‍ തയ്യാറില്ല. കാതില്‍ എന്തോ ഒരു കട്ടി നിറഞ്ഞു കേള്‍വി നഷ്ടപ്പെട്ടപോലെയാണുള്ളത്. നിര്‍ഭാഗ്യകരമായ ഈ നിലപാടില്‍ അല്ലാഹു അവരെ തല്‍ക്കാലം സ്വതന്ത്രമാക്കി വിട്ടിരിക്കയാണ്. പെട്ടെന്നുള്ളതും, അതിദാരുണവുമായ ശിക്ഷക്കു അവര്‍ തികച്ചും അര്‍ഹതയുള്ളവര്‍ തന്നെ. എങ്കിലും കാരുണ്യവാനായ അല്ലാഹു ഈ ലോകത്തുള്ള അവന്റെ നിയമനടപടിയനുസരിച്ചു അവര്‍ക്കു തല്‍ക്കാലം ഒഴിവു നല്‍കിയിരിക്കുകയാണ്. പ്രവര്‍ത്തനങ്ങളുടെ, യഥാര്‍ത്ഥവും കൃത്യവുമായ പ്രതിഫലം നല്‍കപ്പെടുന്നതിനു ഒരു നിശ്ചിത സമയമുണ്ട്. അതു വന്നുകഴിഞ്ഞാല്‍ പിന്നെ യാതൊരു ഒഴിവും ആര്‍ക്കും തന്നെ അനുവദിക്കപ്പെടുകയില്ല. ഒരു ചോദ്യം ഇവിടെ ഉത്ഭവിക്കുവാന്‍ അവകാശമുണ്ട്‌. ധാര്‍മ്മികബോധമുള്ള ആളുകള്‍ക്കു ഈ ലോകത്തു മിക്കവാറും കഷ്ടപ്പാടും, പലവിധ ദുരിതങ്ങളും ആണല്ലോ അനുഭവം. നേരെമറിച്ചു അവിശ്വാസികളും, അക്രമികളുമായ ജനങ്ങള്‍ക്കു സുഖസന്തോഷങ്ങളും! എന്താണിത്? എന്നാല്‍, നല്ലതെന്നോ, ഭാഗ്യമെന്നോ നാം അനുമാനിക്കുന്ന എത്രയോ കാര്യങ്ങള്‍ ചീത്തയും, ദൗര്‍ഭാഗ്യകരവും ആയിരുന്നുവെന്നു പിന്നീടു നമുക്കു പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോഴാണ്‌, നമ്മുടെ ആദ്യത്തെ അനുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന് നമുക്കു ബോധ്യപ്പെടുക. കാര്യങ്ങളുടെ ബാഹ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തി ജീവിക്കുവാനേ നമുക്കിവിടെ നിര്‍വ്വാഹമുള്ളുവെന്നതു വാസ്തവമാണ്. പക്ഷേ, ബാഹ്യവും യാഥാര്‍ത്ഥ്യവും – രഹസ്യവും പരസ്യവും – തമ്മില്‍ പലപ്പോഴും വൈരുദ്ധ്യമുണ്ടാവാറുണ്ടെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് താഴെ വിവരിക്കുന്ന സംഭവത്തില്‍ മൂസാ (عليهالصلاةوالسلام) നബിക്കു- അദ്ദേഹം സമ്മതിച്ച നിബന്ധനകള്‍ക്കെതിരായി- ചോദ്യം ചെയ്യേണ്ടിവന്നത്. സംഗതികളുടെ പരമാര്‍ത്ഥം തുറന്നുകാണുമ്പോഴേ, അവയെ സംബന്ധിച്ച അവസാനത്തേതും, ഏറ്റവും ശരിയായതുമായ തീരുമാനം കല്‍പിക്കുവാന്‍ സാധ്യമാവുകയുള്ളു. ഇപ്പറഞ്ഞതിനു ഉദാഹരണമായെടുക്കാവുന്ന ഒരു സംഭവകഥയാണ് തുടര്‍ന്നുള്ള ആയത്തുകളില്‍ കാണുന്നത്. 18:60 وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًا ﴾٦٠﴿ മൂസാ തന്റെ വാലിയക്കാരനോടു; 'രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിച്ചേരുകയോ, അല്ലെങ്കില്‍ ദീര്‍ഘകാലം നടക്കുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ) യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.' എന്നു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). وَإِذْ قَالَ പറഞ്ഞപ്പോള്‍ مُوسَىٰ മൂസാ (നബി) لِفَتَاهُ തന്റെ വാലിയക്കാരനോട്, ഭൃത്യനോട് لَا أَبْرَحُ ഞാന്‍ വിരമിക്കയില്ല, തുടര്‍ന്നുകൊണ്ടിരിക്കും حَتَّىٰ أَبْلُغَ ഞാന്‍ എത്തുവോളം مَجْمَعَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്നിടത്തു أَوْ أَمْضِيَ അല്ലെങ്കില്‍ ഞാന്‍ നടക്കും حُقُبًا ദീര്‍ഘകാലം 18:61 فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًا ﴾٦١﴿ അങ്ങിനെ, അതുരണ്ടും തമ്മില്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിയപ്പോള്‍, അവര്‍ തങ്ങളുടെ മത്സ്യത്തെ (അതിന്റെ കാര്യം) മറന്നുപോയി. എന്നിട്ടു അതു സമുദ്രത്തില്‍ (ചാടി;) അതുപോയവഴി ഒരു തുരങ്കം (പോലെ) ആക്കിതീര്‍ത്തു.

    21 min
  3. സൂറ: അൽകഹ്ഫ് | ഭാഗം - 25 | ആയത്ത്: 57-59 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    1 DAY AGO

    സൂറ: അൽകഹ്ഫ് | ഭാഗം - 25 | ആയത്ത്: 57-59 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    📖 ഖുർആൻ പഠന ക്ലാസ് പരമ്പര | സൂറത്ത്: അൽ-കഹ്ഫ് | ആയത്ത്: 57-59 | ക്ലാസ്: 25 ക്ലാസ്: ഹാരിസ് ഇബ്നു സലീം | അവലംബം: അമാനി മൗലവി തഫ്സീർ •┈┈┈┈┈••✿❁✿••┈┈┈┈• Quran Class WhatsApp Group https://chat.whatsapp.com/BbHOOQuwMgH7icLO3FKsGx•┈┈┈┈┈••✿❁✿••┈┈┈┈• ‪18:57 وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓا۟ إِذًا أَبَدًا ﴾٥٧﴿ തന്റെ റബ്ബിന്റെ 'ആയത്തുകള്‍' [ലക്ഷ്യങ്ങള്‍] മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയെ വിട്ടുതിരിഞ്ഞു കളയുകയും, തന്റെ കൈകള്‍ [താന്‍] മുമ്പു ചെയ്തു പോയിട്ടുള്ളതിനെ [ദുഷ്കര്‍മ്മങ്ങളെ] മറന്നുകളയുകയും ചെയ്തവരെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും, അതു ഗ്രഹിക്കുന്നതിനു (കഴിയാത്ത വണ്ണം) അവരുടെ ഹൃദയങ്ങളില്‍ ഒരുതരം മൂടികളും, അവരുടെ കാതുകളില്‍ ഒരുതരം കട്ടിയും നാം ആക്കിയിരിക്കുകയാണ്. നീ അവരെ സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നതായാല്‍ - അങ്ങിനെയിരിക്കെ - ഒരിക്കലും അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ല തന്നെ. 18:58 وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًا ﴾٥٨﴿ നിന്റെ രക്ഷിതാവ് വളരെ പൊറുക്കുന്നവനാണ്, കരുണയുള്ളവനാണ്. അവര്‍ ചെയ്തു കൂട്ടിയതിനു അവരോടു അവന്‍ നടപടി എടുക്കുകയായിരുന്നുവെങ്കില്‍, അവര്‍ക്കു അവന്‍ ശിക്ഷ തല്‍ക്ഷണം തന്നെ കൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ക്കൊരു നിശ്ചിതസമയമുണ്ട്; അതിനെ വിട്ടു യാതൊരു രക്ഷാവലംബവും അവര്‍ക്കു കിട്ടുന്നതേഅല്ല. 18:59 وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴾٥٩﴿ അതാ (ആ) രാജ്യങ്ങള്‍! അവര്‍ [അതിലെ നിവാസികള്‍] അക്രമം ചെയ്തപ്പോള്‍ നാം അവരെ നശിപ്പിച്ചു കളഞ്ഞു. (അതുപോലെ) ഇവരുടെ നാശത്തിനും നാം ഒരു നിശ്ചിതസമയം ഏര്‍പ്പെടുത്തിയിരിക്കുന്നു. ആദു, ഥമൂദു മുതലായ ഗോത്രങ്ങളുടെ വാസസ്ഥലങ്ങളും അവയെ നാമാവശേഷമാക്കിക്കളഞ്ഞ വമ്പിച്ച ശിക്ഷകളുടെ അവശിഷ്ടങ്ങളും അറബികള്‍ക്ക് ഏറെക്കുറെ കണ്ടറിയുവാന്‍ കഴിയുന്നതാകുന്നു. അതുകൊണ്ടാണ് അവയെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവരെ താക്കീതു ചെയ്യുന്നത്. അവിശ്വാസികളുടെ നിഷേധവും, ധിക്കാരവും അതിരുകവിഞ്ഞിരിക്കയാണ്. ചിന്തക്കു പകരം പരിഹാസം, ബുദ്ധിക്കു പകരം മര്‍ക്കടമുഷ്ടി, ഇതാണവരില്‍ പ്രകടമാകുന്നത്. അവരുടെ ഹൃദയങ്ങള്‍ കല്ലുപോലെ ഉറച്ചു നിര്‍ജ്ജീവമായിരിക്കുകയാണ്. സത്യോപദേശത്തിനു അതിലേക്കു പ്രവേശനമില്ലാതായിരിക്കുന്നു. അതൊന്നു ശ്രദ്ധിച്ചുകേള്‍ക്കുവാന്‍ പോലും അവര്‍ തയ്യാറില്ല. കാതില്‍ എന്തോ ഒരു കട്ടി നിറഞ്ഞു കേള്‍വി നഷ്ടപ്പെട്ടപോലെയാണുള്ളത്. നിര്‍ഭാഗ്യകരമായ ഈ നിലപാടില്‍ അല്ലാഹു അവരെ തല്‍ക്കാലം സ്വതന്ത്രമാക്കി വിട്ടിരിക്കയാണ്. പെട്ടെന്നുള്ളതും, അതിദാരുണവുമായ ശിക്ഷക്കു അവര്‍ തികച്ചും അര്‍ഹതയുള്ളവര്‍ തന്നെ. എങ്കിലും കാരുണ്യവാനായ അല്ലാഹു ഈ ലോകത്തുള്ള അവന്റെ നിയമനടപടിയനുസരിച്ചു അവര്‍ക്കു തല്‍ക്കാലം ഒഴിവു നല്‍കിയിരിക്കുകയാണ്. പ്രവര്‍ത്തനങ്ങളുടെ, യഥാര്‍ത്ഥവും കൃത്യവുമായ പ്രതിഫലം നല്‍കപ്പെടുന്നതിനു ഒരു നിശ്ചിത സമയമുണ്ട്. അതു വന്നുകഴിഞ്ഞാല്‍ പിന്നെ യാതൊരു ഒഴിവും ആര്‍ക്കും തന്നെ അനുവദിക്കപ്പെടുകയില്ല. ഒരു ചോദ്യം ഇവിടെ ഉത്ഭവിക്കുവാന്‍ അവകാശമുണ്ട്‌. ധാര്‍മ്മികബോധമുള്ള ആളുകള്‍ക്കു ഈ ലോകത്തു മിക്കവാറും കഷ്ടപ്പാടും, പലവിധ ദുരിതങ്ങളും ആണല്ലോ അനുഭവം. നേരെമറിച്ചു അവിശ്വാസികളും, അക്രമികളുമായ ജനങ്ങള്‍ക്കു സുഖസന്തോഷങ്ങളും! എന്താണിത്? എന്നാല്‍, നല്ലതെന്നോ, ഭാഗ്യമെന്നോ നാം അനുമാനിക്കുന്ന എത്രയോ കാര്യങ്ങള്‍ ചീത്തയും, ദൗര്‍ഭാഗ്യകരവും ആയിരുന്നുവെന്നു പിന്നീടു നമുക്കു പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോഴാണ്‌, നമ്മുടെ ആദ്യത്തെ അനുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന് നമുക്കു ബോധ്യപ്പെടുക. കാര്യങ്ങളുടെ ബാഹ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തി ജീവിക്കുവാനേ നമുക്കിവിടെ നിര്‍വ്വാഹമുള്ളുവെന്നതു വാസ്തവമാണ്. പക്ഷേ, ബാഹ്യവും യാഥാര്‍ത്ഥ്യവും – രഹസ്യവും പരസ്യവും – തമ്മില്‍ പലപ്പോഴും വൈരുദ്ധ്യമുണ്ടാവാറുണ്ടെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് താഴെ വിവരിക്കുന്ന സംഭവത്തില്‍ മൂസാ (عليهالصلاةوالسلام) നബിക്കു- അദ്ദേഹം സമ്മതിച്ച നിബന്ധനകള്‍ക്കെതിരായി- ചോദ്യം ചെയ്യേണ്ടിവന്നത്. സംഗതികളുടെ പരമാര്‍ത്ഥം തുറന്നുകാണുമ്പോഴേ, അവയെ സംബന്ധിച്ച അവസാനത്തേതും, ഏറ്റവും ശരിയായതുമായ തീരുമാനം കല്‍പിക്കുവാന്‍ സാധ്യമാവുകയുള്ളു. ഇപ്പറഞ്ഞതിനു ഉദാഹരണമായെടുക്കാവുന്ന ഒരു സംഭവകഥയാണ് തുടര്‍ന്നുള്ള ആയത്തു

    14 min
  4. സൂറ: അൽകഹ്ഫ് | ഭാഗം - 24 | ആയത്ത്: 55-56 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    2 DAYS AGO

    സൂറ: അൽകഹ്ഫ് | ഭാഗം - 24 | ആയത്ത്: 55-56 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    18:55 وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًا ﴾٥٥﴿ സന്മാര്‍ഗ്ഗദര്‍ശനം വന്നപ്പോള്‍ (അതില്‍) വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോടു പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്നു മനുഷ്യരെ തടയുന്നതു, പൂര്‍വികന്‍മാരുടെ [അവരില്‍ കഴിഞ്ഞ ശിക്ഷയുടെ] നടപടികള്‍ അവര്‍ക്കു വന്നെത്തുകയോ, അല്ലെങ്കില്‍ പെട്ടെന്ന് അവര്‍ക്കു ശിക്ഷവരുകയോ വേണമെന്നുള്ളതല്ലാതെ (വേറെ) എന്താണ്?! وَمَا مَنَعَ തടയുന്നതെന്താണ്?!, തടയുന്നില്ല النَّاسَ മനുഷ്യരെ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതു إِذْ جَاءَهُمُ അവര്‍ക്കു വന്നെത്തിയപ്പോള്‍ الْهُدَىٰ മാര്‍ഗ്ഗദര്‍ശനം, സന്മാര്‍ഗ്ഗം وَيَسْتَغْفِرُوا അവര്‍ പാപമോചനം തേടുന്നതും رَبَّهُمْ അവരുടെ രക്ഷിതാവിനോട്‌ إِلَّا أَن تَأْتِيَهُمْ അവര്‍ക്കു വന്നെത്തണമെന്നുള്ളതല്ലാതെ سُنَّةُ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ (മുന്‍ഗാമികളുടെ) നടപടി أَوْ يَأْتِيَهُمُ അല്ലെങ്കില്‍ അവര്‍ക്കു വരണമെന്നു الْعَذَابُ ശിക്ഷ قُبُلًا പെട്ടെന്ന്, അഭിമുഖമായി 18:56 وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَٰتِى وَمَآ أُنذِرُوا۟ هُزُوًا ﴾٥٦﴿ സുവിശേഷം അറിയിക്കുന്നവരായും, താക്കീതു നല്‍കുന്നവരായും കൊണ്ടല്ലാതെ 'മുര്‍സലു' കളെ [ദൂതന്മാരെ] നാം അയക്കാറില്ല. സത്യത്തെ തകര്‍ത്തുകളയുവാന്‍വേണ്ടി. മിഥ്യാവാദവുമായി അവിശ്വസിച്ച ആളുകള്‍തര്‍ക്കിക്കുന്നു! എന്റെ ലക്ഷ്യങ്ങളെയും, അവര്‍ക്കു താക്കീതു നല്‍കപ്പെട്ടിട്ടുള്ളതിനെയും അവര്‍ പരിഹാസ്യമാക്കുകയും ചെയ്തിരിക്കുന്നു! وَمَا نُرْسِلُ നാം അയക്കാറില്ല الْمُرْسَلِينَ മുര്‍സലുകളെ, ദൂതന്‍മാരെ إِلَّا مُبَشِّرِينَ സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവരായിട്ടല്ലാതെ وَمُنذِرِينَ താക്കീതു ചെയ്യുന്നവരും وَيُجَادِلُ തര്‍ക്കിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِالْبَاطِلِ നിരര്‍ത്ഥമായതുകൊണ്ട്, മിഥ്യാവാദംകൊണ്ട് لِيُدْحِضُوا അവര്‍ തകര്‍ക്കുവാന്‍വേണ്ടി, ഉടക്കുവാന്‍വേണ്ടി بِهِ അതുകൊണ്ട് الْحَقَّ സത്യത്തെ, യഥാര്‍ത്ഥത്തെ وَاتَّخَذُوا അവര്‍ ആക്കുകയും ചെയ്തു آيَاتِي എന്റെ ലക്ഷ്യങ്ങളെ وَمَا أُنذِرُوا അവര്‍ക്കു താക്കീതു നല്‍കപ്പെട്ടതിനേയും هُزُوًا പരിഹാസ്യം ആദു, ഥമൂദു (عاد, ثمود) മുതലായ സമുദായങ്ങളില്‍ അക്രമവും തോന്നിയവാസവും മുഴുത്തപ്പോള്‍ അവര്‍ക്കു സംഭവിക്കുകയുണ്ടായതു പോലെയുള്ള ശിക്ഷാനടപടികളാണ്, ‘പൂര്‍വ്വികന്‍മാരുടെ ശിക്ഷാനടപടി’ (سُنَّةُ الْأَوَّلِينَ) എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം. ‘നീ സത്യവാനാണെങ്കില്‍, ഞങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവരിക!’ (قَالُوا ائْتِنَا بِعَذَابِ اللَّـهِ إِن كُنتَ مِنَ الصَّادِقِينَ : العنكبوت:٢٩) എന്നു ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ജനത അദ്ദേഹത്തോടു പറഞ്ഞുവെങ്കില്‍, ഖുറൈശികളായ ധിക്കാരികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ക്ഷണം നിരസിച്ചുകൊണ്ട് അല്ലാഹുവിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘അല്ലാഹുവേ! ഈ പറയുന്നതാണ് നിന്റെ പക്കല്‍നിന്നുള്ള സത്യമെങ്കില്‍, ഞങ്ങളുടെമേല്‍ നീ ആകാശത്തുനിന്ന്‍ കല്ലുമഴ വര്‍ഷിപ്പിച്ചുകൊള്ളുക; അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവരിക!. (اللَّـهُمَّ إِن كَانَ هَـٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ : الأنفال:٣٢) ഇത്രയും നിഷ്ഠൂരമായ മനസ്ഥിതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ നിന്നു മേല്‍പറഞ്ഞ വചനങ്ങളുടെ താല്‍പര്യം നമുക്കു മനസ്സിലാക്കാവുന്നതാണ്.‬

    22 min
  5. ദുഖിക്കേണ്ട, ഭയപ്പെടേണ്ട; റബ്ബ് ഖണ്ഡ നാഡിയെക്കാൾ അടുത്തുണ്ട്! | ശിഹാബ് എടക്കര | Shihab Edakkara

    3 DAYS AGO

    ദുഖിക്കേണ്ട, ഭയപ്പെടേണ്ട; റബ്ബ് ഖണ്ഡ നാഡിയെക്കാൾ അടുത്തുണ്ട്! | ശിഹാബ് എടക്കര | Shihab Edakkara

    Welcome to Malayalam Islamic Classes & Lectures — a space for learning Islam with clarity and purpose.Here you will find meaningful talks, Qur’an reflections, Tafseer, Hadith explanations, and practical guidance for everyday life, all delivered in easy-to-understand Malayalam. May these sessions help strengthen your faith, improve character, and bring you closer to Allah ﷻ. Malayalam Islamic Classes & Lectures brings you authentic Islamic knowledge in simple and practical Malayalam. This podcast includes Qur’an explanations (Tafseer), Hadith lessons, Aqeedah, Fiqh, Seerah of Prophet Muhammad ﷺ, and reminders for daily life. Designed for students, families, and anyone seeking beneficial Islamic learning rooted in the Qur’an and Sunnah.Listen, learn, and grow spiritually—one lesson at a time. 🗓️WhatsApp: https://chat.whatsapp.com/KnwqR9z8KVzHirnri8oqq5📸Instagram: https://www.instagram.com/al_islah_dawa/💬QuranClass WhatsApp Group: https://chat.whatsapp.com/BbHOOQuwMgH7icLO3FKsGx?mode=wwt🕌 Friday Khutbah WhatsApp Grouphttps://chat.whatsapp.com/JDvJIommysWJo5VVMYaUBY?mode=ems_copy_c❓ Question & Answers WhatsApp Group:https://chat.whatsapp.com/Jixn90ayNyu4H8YXAW23xi?mode=ems_copy_c📢 WhatsApp Channel: https://whatsapp.com/channel/0029Vane0ACLY6dDnPSzYZ2n▶️ YouTube Channel: https://www.youtube.com/channel/UC_ua-fQZwZZXI-dK2tV6tlw#malayalamislamicspeech #mathaprabashanam #mathaprabashanam#malayalamdhikr #swalathmalayalam #islamicstatusmalayalam#islammalayalam #profcon

    1h 6m
  6. സൂറ: അൽകഹ്ഫ് | ഭാഗം - 23 | ആയത്ത്: 52-54 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    3 DAYS AGO

    സൂറ: അൽകഹ്ഫ് | ഭാഗം - 23 | ആയത്ത്: 52-54 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    ‪18:52 وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا ﴾٥٢﴿ (അല്ലാഹു അക്രമികളോടായി:) 'നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരുന്ന എന്റെ പങ്കുകാരെ വിളിച്ചുകൊള്‍വിന്‍' എന്നു പറയുന്ന ദിവസം (ഓര്‍ക്കുക)! - അപ്പോള്‍ അവര്‍ അവരെ വിളി(ച്ചു നോ)ക്കുന്നതാണ്: എന്നാല്‍ അവര്‍ അവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. നാം (അല്ലാഹു) അവര്‍ക്കിടയില്‍ ഒരു അപകടസ്ഥലം ഏര്‍പ്പെടുത്തുന്നതുമാണ്. وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം نَادُوا നിങ്ങള്‍ വിളിക്കുവിന്‍ شُرَكَائِيَ എന്റെ പങ്കുകാരെ الَّذِينَ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും ചെയ്യും, ആക്കുകയും ചെയ്യും بَيْنَهُم അവര്‍ക്കിടയില്‍ مَّوْبِقًا ഒരു അപകടസ്ഥലം 18:53 وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًا ﴾٥٣﴿ കുറ്റവാളികള്‍ നരകത്തെ (നേരില്‍) കാണും, അപ്പോള്‍ അവര്‍ക്കു വിചാരം വരും (മനസ്സിലാകും): നിശ്ചയമായും തങ്ങള്‍ അതില്‍ അകപ്പെട്ടുപോകുന്നവരാണെന്നു. അതില്‍ നിന്നു തിരിഞ്ഞുപോകുവാനുള്ള ഒരു മാര്‍ഗ്ഗവും അവര്‍ കണ്ടെത്തുന്നതുമല്ല. പരലോകവിശ്വാസവും, നരകശിക്ഷയെക്കുറിച്ചുള്ള ഭയവും ഇല്ലാതിരുന്ന അവര്‍, നരകം ഇപ്പോള്‍ കണ്ണില്‍ കാണുകയാണ്. അതു യഥാര്‍ത്ഥം തന്നെയാണെന്നും, തങ്ങള്‍ക്കു അതില്‍നിന്നു രക്ഷയില്ലെന്നും അവര്‍ക്കിപ്പോള്‍ ശരിക്കും ബോധ്യമായിരിക്കുന്നു. നിഷേധത്തിന്റെ ലാഞ്ചനപോലും അവരില്‍ ഇല്ലതന്നെ. 18:54 وَلَقَدْ صَرَّفْنَا فِى هَٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ ٱلْإِنسَٰنُ أَكْثَرَ شَىْءٍ جَدَلًا ﴾٥٤﴿ തീര്‍ച്ചയായും, ജനങ്ങള്‍ക്കുവേണ്ടി എല്ലാ(വക) ഉപമകളെയും ഈ ഖുര്‍ആനില്‍ നാം വിവിധതരത്തില്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന്‍, ഏതു വസ്തുവെക്കാളുമധികം തര്‍ക്ക (സ്വഭാവ) മുള്ളവനാകുന്നു. ഖുര്‍ആന്റെ വിവരണരീതി ഒരു പ്രത്യേക തരത്തിലുള്ളതാകുന്നു. അതിന്റേതായ ഒരു ശൈലിയും, പ്രതിപാദനരീതിയുമാണ് അതിനുള്ളത്. ശാസ്ത്രഗ്രന്ഥങ്ങള്‍, സാഹിത്യകൃതികള്‍, ചരിത്രപുസ്തകങ്ങള്‍ മുതലായവപോലെയുള്ള ഒരു സമ്പ്രദായം അതു സ്വീകരിച്ചിട്ടില്ല. വിഷയങ്ങളെ അടിസ്ഥാനമാക്കി അദ്ധ്യായങ്ങള്‍, പര്‍വങ്ങള്‍, പംക്തികള്‍ എന്നിവയൊന്നും നിര്‍ണ്ണയിക്കുക അതിനു പതിവില്ല. അതിന്റെ വിവരണരീതിയെ സംബന്ധിച്ചു എത്രയോ മഹാന്‍മാര്‍ നീണ്ടുനീണ്ട ലേഖനങ്ങളും, ഗ്രന്ഥങ്ങളും രചിച്ചുകഴിഞ്ഞിട്ടുള്ളതാണ്. ചുരുങ്ങിയ വാചകങ്ങളില്‍ അതിന്റെ സാക്ഷാല്‍ സ്വഭാവം വരഞ്ഞുകാണിക്കുക സാദ്ധ്യമല്ല. ഉപദേശം, നിര്‍ദ്ദേശം, നിയമം, ചരിത്രം, കഥ, ഉപമ, സംഭവം, സുവിശേഷം, താക്കീതു, പ്രകൃതിവര്‍ണ്ണന, ചിന്താപാഠം, ദൃഷ്ടാന്തം എന്നിങ്ങിനെ പലതും ഇടകലര്‍ന്നും, ഒന്നൊന്നിനെ തുടര്‍ന്നും കാണാം. ഒരേ കാര്യംതന്നെ, ഒരേ സംഭവംതന്നെ, ഒന്നിലധികം സ്ഥലത്തു ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിവരിക്കും. പക്ഷേ, ഓരോ സ്ഥലത്തും മറ്റേസ്ഥലത്തു കാണപ്പെടാത്ത സവിശേഷതയോടുകൂടിയായിരിക്കും അത്. ഒരിടത്തു സംക്ഷിപ്തമാണെങ്കില്‍, വേറൊരിടത്തു സവിസ്തരമായിരിക്കും. സജ്ജനങ്ങളുടെ പുണ്യഫലങ്ങള്‍ വിവരിക്കുമ്പോള്‍ ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളും വിവരിക്കുന്നതു കാണാം. ചെറുതും, വലുതും, സങ്കല്‍പവും, സംഭവിച്ചതുമായ ഉപമകളും ഇടയ്ക്കിടെ സാധാരണമാണ്. നിയമവശങ്ങളെക്കാള്‍ ധാര്‍മ്മികവശത്തിന്നാണ് കൂടുതല്‍ പ്രാധാന്യം കാണുക. ചുരുക്കിപ്പറഞ്ഞാല്‍, ബുദ്ധിയും ചിന്തയുമുള്ള മനുഷ്യരെ മടുപ്പുതോന്നിക്കാതെയും, മുഷിപ്പിക്കാതെയും ആകര്‍ഷിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക ശൈലിയാണ് അതിനുള്ളത്. എന്നാല്‍, മനുഷ്യനാകട്ടെ, സ്വഭാവേന താര്‍ക്കികനാണ്. വേണ്ടതിനും, വേണ്ടാത്തതിനും അവന്‍ തര്‍ക്കം നടത്തും. ബോധ്യംവന്നാലും വിമര്‍ശിച്ചുകൊണ്ടിരിക്കും. സമാധാനപൂര്‍വ്വം കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ അവനു ക്ഷമയുണ്ടാകുകയില്ല. ഇത്യാദി സ്വഭാവങ്ങള്‍ നിമിത്തം ഖുര്‍ആന്റെ അദ്ധ്യാപനങ്ങളും ഉപദേശങ്ങളും പലപ്പോഴും അവനു ഉപയോഗപ്പെടുത്തുവാന്‍ കഴിയാതെ പോകുന്നു. സൂറത്തു – സുമറിലെ ഒരു വചനം ഇവിടെ ശ്രദ്ധേയമാകുന്നു: فَبَشِّرْ عِبَادِ ﴿١٧﴾ الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَـٰئِكَ الَّذِينَ هَدَاهُمُ اللَّـهُ ۖ وَأُولَـٰئِكَ هُمْ أُولُو الْأَلْبَابِ ﴿١٨﴾ : الزمر (സാരം: പറയുന്ന വാക്കു ശ്രദ്ധിച്ചു കേള്‍ക്കുകയും, എന്നിട്ടു, അതില്‍ നല്ലതിനെ പിന്‍പറ്റി നടക്കുകയും ചെയ്യുന്നവരാകുന്ന എന്റെ അടിയാന്‍മാര്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുക: അവരാണ് അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കിയിട്ടുള്

    21 min

About

Platform to learn Quran, Hadeeth, etc. in Malayalam