Ram and Reshma songs

Ramakrishnan Raman

A music channel for indian film and classical music by Ram and Reshma

Episodes

  1. 12/24/2020

    Raga Series continues - introducing raga Pahadi - രാഗാ സീരിസിൽ ഇന്ന് പരിചയപ്പെടുത്തുന്ന രാഗം പഹാഡി

    Pahadi is a hindustani raga, which originated from the folk music of the himalaya regions of kulu-manaali-kashmir. It can be considered a janya of sankarabharanam, 29th melakarta raga. (29-മത് മേളകർത്താ രാഗമായ ശങ്കരാഭരണത്തിന്റെ ജന്യം.) Let me present 2 of the all-time romantic hits in malayalam and hindi - Surumayezhuthiya - by MS Baburaj, who blended the beauty of hindustani music into malayalam film songs - Chaudvin ka chand - by Bombay Ravi, who has given so many mega hit songs in hindi as well as malayalam Popular hindi film hits in this raga include - Chaudvin ka chand (Bombay Ravi) - Saawan ka mahina (Lakshmikant-P4yarelal) - Jo vada kiya voh (Roshan) - Kabhi kabhi mere dil mein (Khayyam) - Karavathe badalte rahe (RD Burman) - Kora kagaz tha yeh man mera (SD Burman) - Suhaani raat dhal chuki (Naushad) ഇതിലെ പ്രശസ്തമായ മലയാള ഗാനങ്ങൾ: - സുറുമയെഴുതിയ; വാസന്ത പഞ്ചമി നാളിൽ; അവിടുന്നെൻ ഗാനം കേൾക്കാൻ (ബാബുരാജ്) - കരയുന്നോ പുഴ ചിരിക്കുന്നോ (ചിദംബരനാഥ്) - മഞ്ജുഭാഷിണി (K രാഘവൻ) - പൂന്തേനരുവി (G ദേവരാജൻ) - പൂവല്ല പൂന്തളിരല്ല (ജെറി അമൽദേവ്) - മായാ മയൂരം (ജോൺസൺ) - കല്ലായി കടവത്തെ (M ജയചന്ദ്രൻ) (രാഗാ സീരിസിലെ മറ്റു എപ്പിസോഡുകൾ എന്റെ fb wall-ൽ നിന്നും https://youtube.com/c/ramandreshma എന്ന യൂട്യൂബ് ചാനലിലൂടെയും കേൾക്കാം. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.)

    3 min
  2. 11/21/2020

    Devotional Song Series (ഭക്തി ഗാനങ്ങൾ) - അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു - കല്യാണ വസന്തം രാഗം

    ഒരുപാടൊരുപാട് ഭക്തിഗാനങ്ങൾ മനസ്സിലുണ്ട്. അതിൽ ആരും അധികം കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു പഴയ ഗാനം ഇതാ. കൂടെ അതിന്റെ രാഗഭാവം വെളിപ്പെടുത്തുന്ന ഒരു ചെറിയ ആലാപനവും. വനമാല എന്ന ആൽബത്തിൽ ശ്രീ പി കെ കേശവൻ നമ്പൂതിരി ചിട്ടപ്പെടുത്തി ശ്രീ എസ് രമേശൻ നായർ രചിച്ച ഒരു ഭക്തി ഗാനം - ഇത് എനിക്കേറെ പ്രിയപ്പെട്ട കല്യാണ വസന്തം എന്ന രാഗത്തിലാണ്. കല്യാണ വസന്തവും അതിന്റെ ജനക രാഗമായ കീരവാണിയും, എത്ര നേരം വേണമെങ്കിലും മൂളിയിരിക്കാൻ പറ്റിയ രാഗങ്ങളാണ്. കല്യാണ വസന്തത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത 'വലംപിരി ശംഖിൽ' എന്ന ഗാനം സുപരിചിതമാണല്ലോ. കൂടാതെ ത്യാഗരാജ സ്വാമികൾ രചിച്ച നാദലോലുടൈ എന്ന ഗാനവും പ്രശസ്തമാണ്. പ്രപഞ്ച മാനസ വീണയിൽ എന്ന ലളിതഗാനത്തിന്റെ പല്ലവിയും (1st para) ഈ രാഗമാണ്. എന്തുകൊണ്ടോ ഈ രാഗത്തിൽ ഒരുപാട് ഗാനങ്ങൾ ഉണ്ടായിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെങ്കിൽ ഈ ഭക്തിഗാന series നമുക്ക് തുടരാം. അഭിപ്രായങ്ങൾ പറയൂ.

    5 min
  3. 11/17/2020

    Syamavaaniletho - vrindavana saranga

    എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ഇഷ്ട ഗാനം - കണിക്കൊന്നയും വേലകളിയും പഞ്ചവാദ്യ മേളവും ഉത്സവങ്ങളും വേണുഗോപാലിന്റെ അതിമനോഹര നാദവും ചേർന്ന് ഒരു ഒന്നൊന്നര composition - എന്റെ എളിയ ശ്രമം. ഈ ഗാനം വൃന്ദാവന സാരംഗ രാഗത്തിലാണ് ജയ്സണ്‍ ജെ നായര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകർക്കും ശ്രോതാക്കൾക്കും ഒരു പോലെ പ്രിയപ്പെട്ട രാഗമാണ് വൃന്ദാവന സാരംഗ. ഇതിലെ പ്രശസ്ത ഗാനങ്ങളിൽ ചിലത് : ചലിയേ കുന്ജനുമോ - സ്വാതി തിരുനാൾ ആകാശദീപമെന്നുമുണരുമിടമായോ - ശരത് ആദ്യമായ് കണ്ട നാൾ - ജോൺസൻ കരളേ നിൻ കൈപിടിച്ചാൽ - വിദ്യാസാഗർ കാതോടു കാതോരം - ഭരതൻ ചഞ്ചല ദ്രുതപദതാളം - മോഹൻ സിത്താര ചെന്താമരത്തേനോ - എം ജയചന്ദ്രൻ ദീനദയാലോ രാമാ - രവീന്ദ്രൻ മഴവില്ലിൻ നീലിമ കണ്ണിൽ - അലക്സ് പോൾ ഒരു നറുപുഷ്പമായ്‌ - രമേഷ് നാരായണ്‍

    6 min

About

A music channel for indian film and classical music by Ram and Reshma