Aathmavil Manjupeyyumbol - Malayalam Podcast

Team Aathmavil Manjupeyyumbol

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം. Here you can listen to Malayalam podcast episodes that will give your soul a refreshing feel of snowing with happiness and peace.

  1. The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast

    12/24/2021

    The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast

    ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ. ഏവർക്കും ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് - പുതുവത്സരാശംസകൾ Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Co-Founder DGtyz Pro), Joseph V M ℗ 2021 Team Aathmavil Manjupeyyumbol

    8 min
  2. 09/25/2021

    Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcast

    പ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന ഘടകം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ സമൂഹം ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതും. നാളേക്ക് നല്ലൊരു ജനതയെ വാർത്തെടുക്കാൻ പുതിയ തലമുറക്ക് സത്യസന്ധതയുടെ മൂല്യം പകർന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. സത്യസന്ധതയുടെ മൂല്യം വ്യക്തമാക്കുന്ന ഒരു കഥ ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Co-Founder DGtyz Pro), Joseph V M ℗ 2021 Team Aathmavil Manjupeyyumbol

    5 min
  3. The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcast

    07/28/2021

    The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcast

    നാം ഓരോ ദിവസവും നിരവധി സഹനങ്ങളിലൂടെയായിരിക്കും കടന്ന് പോകുന്നത്. ഇന്ന് ലോകത്ത് കാണുന്ന ഓരോ മനോഹരമായ സൃഷ്ടിക്ക് പിന്നിലും നിരവധി ആളുകളുടെ സഹനങ്ങൾ ഉണ്ട്.  സഹനങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുവാൻ ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കൂ. ഇത്തരത്തിലുള്ള ആളുകൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമോ, അത് എന്നെന്നും നിലനിൽക്കുന്നവയായിരിക്കും. സഹനങ്ങൾ നിറഞ്ഞ സമയത്തും സന്തോഷം കണ്ടെത്തിയ ഒരു കലാകാരനെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob (Co-Founder DGtyz Pro), Joseph V M ℗ 2021 Team Aathmavil Manjupeyyumbol

    5 min

About

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം. Here you can listen to Malayalam podcast episodes that will give your soul a refreshing feel of snowing with happiness and peace.