Rajesh Rohini Podcast

Rajesh Rohini Podcast

Conversations about anything and everything with Rajesh Rohini

Episodes

  1. Malayalam Podcast #6 Krishnanunni H M :Part 1 - The Third Reich - ചരിത്ര പുസ്തകങ്ങൾ, റൈക്കുകൾ, Bismarck, ജൂത വിരോധം

    10/11/2021

    Malayalam Podcast #6 Krishnanunni H M :Part 1 - The Third Reich - ചരിത്ര പുസ്തകങ്ങൾ, റൈക്കുകൾ, Bismarck, ജൂത വിരോധം

    രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു ഇപ്പോൾ എഴുപത്തി ആറു വർഷം കഴിഞ്ഞിരിക്കുന്നു. ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി പട്ടാളം തുടങ്ങിയ നര നായാട്ട് ഏകദേശം ഏഴരക്കോടി ജനങ്ങളെ ആണ് കൊന്നൊടുക്കിയത്. വംശീയ വെറുപ്പും ജൂത വിരോധവും അതിന്റെ ഏറ്റവും ഭീകരമായ മുഖം കാണിച്ച സമയം. ജ്ഞാനോദയകാലത്തിലൂടെയും വ്യവസായവത്കരണത്തിലൂടെയും കടന്നു പോയ യൂറോപ്പിലെ പുരോഗമന രാജ്യമായ ജർമ്മനി, നാസിസം പോലെ ഒരു ക്രൂരമായ ആശയത്തെ സ്വീകരിച്ചത് എങ്ങനെ എന്നത് നമ്മളെ ഒരു പോലെ അത്ഭുതപെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ്. പക്ഷെ ഇന്നും നമ്മളിൽ ചിലർ ഫാസിസ്റ്റ് ചിന്തകളിൽ വിശ്വസിക്കുകയും, അതു പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് അതിലേറെ സൂക്ഷിക്കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യ നിഷേധം , അമിത ദേശസ്നേഹം, പാരമ്പര്യാരാധന, നുണ പ്രചരണം, അന്യവൽകരണം, വിദേശികളോടും അഭയാർഥികളോടും ന്യൂനപക്ഷങ്ങളോടും ഉള്ള വെറുപ്പ്‌, ഭരണകൂട ഭീകരത എന്നിവയൊക്കെ തന്നെ അപകടകരമായ പ്രവണതകൾ ആണ്.   കൃഷ്ണനുണ്ണിയുടെ ഈ ഒരു സംസാര പരമ്പര ഉദ്ദേശിക്കുന്നത് നാസിസത്തിന്റെ ഉറവിടം, വളർച്ച, ഭീകരത, പതനം എന്നിവയുടെ സമഗ്രമായ ഒരു അവലോകനം ആണ്. റിച്ചർഡ് ജെ ഇവാൻസ് എഴുതിയ The Third Reich Trilogy എന്ന പുസ്തക പരമ്പരയെ ആസ്പദമാക്കി ആണ് ഈ അവലോകനം. പല സ്ഥലങ്ങളിലും ഇപ്പോൾ വളർന്നു വരുന്ന നവനാസി തീവ്രവാദത്തിന്റെ ചില വ്യത്യസ്ത രൂപങ്ങൾ കേരളത്തിലും കാണപ്പെടുന്ന ഈ സാഹചര്യത്തിൽ നാസി ഭീകരതയുടെ യഥാർത്ഥ മുഖം അറിയാൻ ഈ പരമ്പര സഹായിക്കും എന്ന് വിശ്വസിക്കുന്നു

    1h 9m

About

Conversations about anything and everything with Rajesh Rohini