Abdul Shareef

Abdul Shareef

Business branding & marketing strategy related podcasting

Episodes

  1. Restaurant market competition I മത്സര വിപണിയിൽ നിങ്ങളുടെ റെസ്റ്റോറൻറ്റിനെ എങ്ങനെ വിജയിപ്പിക്കാം..?

    08/18/2022

    Restaurant market competition I മത്സര വിപണിയിൽ നിങ്ങളുടെ റെസ്റ്റോറൻറ്റിനെ എങ്ങനെ വിജയിപ്പിക്കാം..?

    📌ചെറുതും വലുതുമായ ടൗണുകൾ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി റെസ്റ്റോറന്റ്റ്കളാണ് പ്രവർത്തനം ആരംഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ഭൂരി ഭാഗവും വിദേശത്തെ ജോലി അവസാനിപ്പിച്ചു സ്വന്തം നാട്ടിൽ ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തിൽ തുടക്കം കുറിക്കുന്നവരാണ്. ചില സ്ഥലങ്ങളിൽ ഇത്തരത്തിൽ ആരംഭിക്കുന്ന റെസ്റ്റോറന്ററുകൾ അനാരോഗ്യകരമായ മത്സരങ്ങളാണ് സൃഷ്ടിക്കുന്നതായി കണ്ടുവരാറുള്ളത്. ഉത്പന്നങ്ങൾക്ക് മൂല്യാധിഷ്ഠിതമായ വില നിശ്ചയിക്കാൻ തയ്യാറാവാതെ വിപണിയിൽ വില " പൊട്ടിച്ചു " നൽകി, മറ്റുള്ളവരെ തകർത്ത ശേഷം വില വർദ്ധിപ്പിക്കാം എന്ന് തെറ്റായി ധരിച്ചു കൊണ്ട് വിപണിയിൽ പ്രതിസന്ധി സൃഷ്ട്ടിക്കുന്ന പ്രവണത വർധിച്ചു വരുന്നുണ്ട്. ഇതിലൂടെ റെസ്റ്റോറന്റ്റ് മേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധി രൂപം കൊള്ളുകയും, വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ റെസ്റ്റോറന്ററുകൾ അടച്ചു പൂട്ടലുകൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. റെസ്റ്റോറന്റ്റ് അസോസിയേഷനുകളും, മറ്റു ഉപദേശകരും ശക്തമായ ബോധവത്കരണം ഈ മേഖലയിൽ നടത്തുന്നുണ്ട് എങ്കിലും പെട്ടെന്ന് തിരഞ്ഞെടുക്കാൻ കഴിയുന്ന മത്സര ആയുധം "വില" ആയതിനാൽ ഈ രീതി ഇപ്പോഴും പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു. എന്നാൽ ഇത്തരം മത്സര വിപണിയിൽ പിന്തുടരാൻ കഴിയുന്ന മറ്റു മാർഗ്ഗങ്ങളെ കണ്ടെത്താൻ ശ്രമിക്കാതെ വിപണി മത്സരത്തിന്റെ കെണിയിൽ പെട്ട് തകർന്നു കൊണ്ടിരിക്കുന്നത് ലാഭകരമായ ഒരു ബിസിനസ്സാണ് ഇത് എന്ന് നമ്മൾ അറിയാതെ പോകുന്നു. മത്സര വിപണിയിൽ വേറിട്ട് നിൽക്കുന്ന ഒരു റെസ്റ്റോറന്റ്റാകുന്നതിലൂടെ നിങ്ങൾക്ക് കസ്റ്റമറെ ആകർഷിക്കാനും നിലനിർത്താനും ലാഭകരമായ ബിസിനസ്സ് നടത്തി കൊണ്ട് പോകുവാനും കഴിയും.  ഫാസ്റ്റ് ഫുഡ്, കാഷ്വൽ, മിഡ് - സ്കൈൽ തുടങ്ങി റെസ്റ്റോറന്ററുകൾ പലതരത്തിലാണുള്ളത്. പലതരത്തിലുള്ള ഉത്പന്നങ്ങളുമായി ഇവർ വിൽപ്പന നടത്തുന്നത്. നിങ്ങളുടെ പ്രദേശത്തെ എല്ലാ റെസ്റ്റോറന്ററുകളും വിൽപ്പന നടത്തുന്നതാണ് നിങ്ങളും വിൽപ്പന നടത്തുന്നത് എങ്കിൽ, നിങ്ങളിലേക്ക് ആകര്ഷിക്കപ്പെടാൻ കസ്റ്റമാർക്ക് പ്രത്യേക കാരണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. എന്നാൽ പ്രഭാത ഭക്ഷണത്തിനോ, ഉച്ച ഭക്ഷണത്തിനോ, അത്തായതിനോ നിങ്ങൾക്ക് "യുണീക്കായി" ഒരു മെനു നൽകാൻ കഴിയുന്ന ഒരു ഉത്പന്ന തന്ത്രം നിങ്ങൾക്കുണ്ടെങ്കിൽ ആളുകൾ നിങ്ങളെ തിരഞ്ഞെടുക്കും. ✅റെസ്റ്റോറന്റ്റ് ബിസിനസ്സിൽ മാത്രമല്ല മറ്റേതൊരു ബിസിനസ്സാണെങ്കിലും കസ്റ്റമറെ ആകർഷിക്കാൻ കഴിയുന്ന " യുണീക് വാല്യൂ പ്രോഡക്ട് " ഉണ്ടായിരിക്കണം. പ്രത്യേകിച്ച് ദിവസം മുഴുവൻ ഉപഭോക്താവിനെ നിലനിർത്തേണ്ട ഒരു ബിസിനസ്സ് മേഖലയാണ് റെസ്റ്റോറന്ററുകൾ. പ്രദേശത്തെ മറ്റു റെസ്റ്റോറന്ററുകളിൽ ലഭ്യമല്ലാത്ത പ്രത്യേക മെനു നിങ്ങൾക്കുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയത്തിൻറ്റെ പ്രധാന ഘടകമാകും. ഈ മെനു നിങ്ങളുടെ ബിസിനസ്സ് വിജയത്തിൻറ്റെ വലിയ വരുമാന സ്രോതസ്സുമായിരിക്കും. ഇത് നിങ്ങളെ മത്സര വിപണിയിൽ വേറിട്ട് നിൽക്കാനും, ലാഭകരമായ ബിസിനസ്സ് നടത്തി കൊണ്ടുപോകാനും സഹായിക്കും. ✳️റെസ്റ്റോറന്റ്റ് ബിസിനസ്സിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളും, നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ഞങ്ങളുമായി കമൻറ്റിലൂടെയോ, നേരിട്ടോ അറിയിക്കുക. അത് ഈ മേഖലയിലെ പ്രശനങ്ങളെ കൂടുതൽ അറിയാനും പരിഹാരം കണ്ടെത്താനും ഞങ്ങളെ സഹായിക്കും. Abdul Shareef Business Consultant +91 9745767226 #business #uniqueproduct #restaurant #competition

    3 min
  2. റെസ്റ്റോറന്റ്റ് ബിസിനസ്സ് വിജയിക്കാൻ, ഫുഡ് കോസ്റ്റ് നിയന്ത്രിക്കുക...

    08/16/2022

    റെസ്റ്റോറന്റ്റ് ബിസിനസ്സ് വിജയിക്കാൻ, ഫുഡ് കോസ്റ്റ് നിയന്ത്രിക്കുക...

    റെസ്റ്റോറന്റ്റ് ബിസിനസ്സ് വിജയിക്കാൻ, ഫുഡ് കോസ്റ്റ് നിയന്ത്രിക്കുക... 📌വിളമ്പുന്ന ഭക്ഷണം നിലവാരമുള്ളതാകുകയും, ഇരിക്കാൻ സ്റ്റാർ റെസ്റ്റാറ്റ്നറ്റുകളെ വെല്ലുന്ന ഇരിപ്പിടങ്ങൾ സജീകരിക്കുകയും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന ഗംഭീര ഇന്റീരിയർ ഡിസൈനുകൾ നൽകുകയും ചെയ്യുന്നതോടെ ലാഭകരമായ ഒരു റെസ്റ്റോറന്റ്റ് ബിസിനസ്സ് വിജയിപ്പിക്കാൻ കഴിയുമെന്ന് ഭൂരിഭാഗം റെസ്റ്റോറന്റ്റ് ഉടമകളും തെറ്റായി വിശ്വസിക്കുന്നു.മറ്റു റെസ്റ്റോറന്ററുകളെക്കാൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇത്തരം റെസ്റ്റോറന്ററുകൾക്ക് കഴിഞ്ഞേക്കാം. ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ കുടുംബംഗങ്ങളുമായും സുഹൃത്തുക്കളുമായും അവർ വീണ്ടും ഇത്തരം റെസ്റ്റോറന്ററുകൾ സന്ദർശിക്കാൻ തയ്യാറായിട്ടും പണം ചിലവഴിക്കാൻ തയ്യാറായിട്ടും ഒരു വർഷമോ അതിൽ കുറവ് മാത്രമായോ ആണു ഭൂരിഭാഗം റെസ്റ്റോറന്ററുകളും നിലനിൽക്കുന്നുള്ളു. ഇതിനു കാരണം ചെലവ് നിയന്ത്രിക്കാൻ കഴിയാതെ വരുന്നതാണ്. റെസ്റ്റോറന്ററുകൾ ലാഭകരമാകണമെങ്കിൽ വരുമാനവും ചിലവുകളും തമ്മിൽ ആരോഗ്യകരമായ അനുപാതത്തിൽ നിലനിർത്താൻ കഴിയണം. ഇതിനായി റെസ്റ്റോറന്ററുകൾ രണ്ടു ചിലവുകളെയാണ് നിയന്ത്രിക്കേണ്ടത്. ഫുഡ് കോസ്റ്റും, തൊഴിൽ ചിലവുകളും. ഇന്നിവിടെ ചർച്ച ചെയ്യുന്നത് ഫുഡ് കോസ്റ്റിനെ കുറിച്ചാണ്. Abdul Shareef Business Consultant +91 9745767226 Join Now 👇 Facebook Group: https://www.facebook.com/groups/880438612840632 Whatsapp Group: https://chat.whatsapp.com/KmjgwhupFnWI0MSTz9qnk2 Youtube: https://www.youtube.com/channel/UC7NR8BhThARjlCoEhDJFV-g Business Blog: https://bizbrandkerala.blogspot.com/ #business #restaurant #foodcost

    5 min

About

Business branding & marketing strategy related podcasting