Manorama SPORTS

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast!Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html

  1. Aug 19

    കളിക്കുന്നില്ലെങ്കിലും സഞ്ജുതന്നെ ‘ഐക്കൺ’

    കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ  ആരംഭിക്കുന്നു. ആറു ടീമുകൾതന്നെയാണ് ഇത്തവണയും മാറ്റുരയ്ക്കുന്നത്. കെസിഎലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യകളും സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോ‌രമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്കുമാറും കെസിഎൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വായിക്കാം വിശകലനം, കേൾക്കാം പോഡ്‌കാസ്റ്റ്.  The third season of the Kerala Cricket League (KCL) kicks off on August 20 at the Greenfield International Stadium in Karyavattom. Six teams will be battling it out once again, and to raise the tournament to international standards, cutting-edge technology is being introduced this season. Joining us today to share all the insights and behind-the-scenes details are Arjun Radhakrishnan, Sub Editor at Malayala Manorama, and Athira Ajithkumar, Assistant Producer at Manorama Online. See omnystudio.com/listener for privacy information.

    കളിക്കുന്നില്ലെങ്കിലും സഞ്ജുതന്നെ ‘ഐക്കൺ’
  2. Aug 7

    കോമൺവെൽത്തും തെളിയിച്ചു; കായിക ‘വിനോദയാത്ര’യ്ക്ക് ആരും വരേണ്ട!

    വിനോദയാത്രയ്ക്കു പോകുന്നതുപോലെ രാജ്യാന്തര കായികമേളകൾക്കു പോകേണ്ടതില്ല എന്നാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം. അതിന്റെ പ്രതിഫലനമാണ് ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ കണ്ടതും. 13 സ്വർണമുൾപ്പെടെ 39 മെഡലാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. അതിൽ എട്ട് സ്വർണവും നേടിയത് വനിതകൾ. ഇതോടൊപ്പം പാരാസ്പോർ‌ട്സിലും ഇന്ത്യയ്ക്കു മികച്ച നേട്ടമാണ്. കോമണ്‍വെൽത്ത് ഗെയിംസും ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസും ഇന്ത്യൻ കായികമേഖലയെ എങ്ങനെ സഹായിക്കും? ഇന്ത്യയിൽ ഒളിംപിക്സ് നടത്താനുള്ള ഒരുക്കങ്ങളിലേക്കാണോ കായികമന്ത്രാലയം ഇതിലൂടെ കണ്ണെറിയുന്നത്? മലയാള മനോരമ ചീഫ് റിപ്പോർട്ടർ വിനോദ് ഗോപി വിശകലനം ചെയ്യുന്നു.  The Sports Ministry has drawn a clear line in the sand: international sporting events are no longer routine junkets—they are high-stakes battlegrounds. That fierce competitive shift paid off at the Glasgow Commonwealth Games, where Team India racked up an impressive 39 medals, including 13 golds. Women athletes led the charge by capturing 8 of those top podium finishes, complemented by a powerhouse performance from India's para-sports squad. The Big Questions on the Pitch: How will this surging momentum from Glasgow, combined with the upcoming Asian Games in Japan, reshape the future of Indian athletics? Is the Sports Ministry strategically using these major games as the ultimate warm-up for an Indian Olympic bid? In this episode, Vinod Gopi, Chief Reporter at Malayala Manorama, breaks down the play-by-play, dissects the national strategy, and previews what lies ahead for Indian sports. See omnystudio.com/listener for privacy information.

    കോമൺവെൽത്തും തെളിയിച്ചു; കായിക ‘വിനോദയാത്ര’യ്ക്ക് ആരും വരേണ്ട!
  3. Jul 11

    ബെൽജിയത്തിന്റെ ഹൃദയം തകർത്ത് മെറീനോ ​| Spain | Belgium | Spain vs Belgium | Fifa World Cup 2026

    16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്പാനിഷ് പട വീണ്ടും ലോകകപ്പ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ വെല്ലുവിളി  2–1നാണ് സ്പെയിൻ മറികടന്നത്. 30–ാം മിനിറ്റിൽ ഫാബിയൻ റൂയിസും 88 ാം മിനിറ്റിൽ മിക്കൽ മെറീനോയുമാണ് സ്പെയിനായി ഗോളുകൾ നേടിയത്. ചാൾസ് ഡി കെറ്റലാരെ (41 ാം മിനിറ്റ്) ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി. 2010ൽ കിരീടം നേടിയതിനുശേഷം സ്പെയിൻ ലോകകപ്പ് സെമിഫൈനലിൽ കടക്കുന്നത് ആദ്യമാണ്. 15ന് ഡാലസിൽ നടക്കുന്ന സെമിയി‍ൽ സ്പെയിൻ ഫ്രാൻസിനെ നേരിടും.   After a 16-year wait, the Spanish team is back in the World Cup semi-finals. Spain overcame the challenge posed by Belgium in the quarter-finals with a 2–1 victory. Fabian Ruiz (30th minute) and Mikel Merino (88th minute) scored for Spain, while Charles De Ketelaere (41st minute) netted a consolation goal for Belgium. This marks the first time Spain has reached the World Cup semi-finals since winning the title in 2010. Spain will face France in the semi-final scheduled for the 15th in Dallas. See omnystudio.com/listener for privacy information.

    ബെൽജിയത്തിന്റെ ഹൃദയം തകർത്ത് മെറീനോ ​| Spain | Belgium | Spain vs Belgium | Fifa World Cup 2026
  4. Jul 10

    'മിന്നൽ ഫ്രാൻസ്' അപരാജിത കുതിപ്പുമായി സെമിയിൽ – France | Morocco | 2026 Fifa World Cup

    കിടിലൻ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച മൊറോക്കൻ കീപ്പർ യാസിൻ ബോണോയ്ക്ക് പിഴച്ചത് രണ്ടു തവണ; ആറു മിനിറ്റിനിടെ ആ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.   In this episode, we break down France's clinical 2-0 victory over Morocco, sealing their spot in an incredible third consecutive World Cup semi-final. Moroccan keeper Yacine Bono, who played with great saves throughout the match, made two mistakes; France, who took advantage of both opportunities in six minutes, defeated Morocco 2-0 in the quarter-final match and entered the semi-finals of the FIFA World Cup. France also defeated Morocco 2-0 in the last World Cup semi-final. This is France's third consecutive semi-final in the World Cup. France's opponents in the semi-finals will be the winner of the Spain-Belgium match.  See omnystudio.com/listener for privacy information.

    'മിന്നൽ ഫ്രാൻസ്' അപരാജിത കുതിപ്പുമായി സെമിയിൽ – France | Morocco | 2026 Fifa World Cup

About

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast!Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online