Manorama INDIA FILE

Manorama Online

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 6d ago

    ജന്തർ മന്ത്രിക്കുന്നത് | India file Podcast | Manorama Online Podcast

    ജന്തർ മന്തർ: കഴിഞ്ഞ ദിവസങ്ങളിൽ നാം ഏറെ കേട്ട, കണ്ട, വായിച്ച വാക്ക്. വീറുറ്റ സമരങ്ങൾക്കു സാക്ഷ്യം വഹിച്ച, ചോരയും കണ്ണീരും വീണയിടം. ആവശ്യങ്ങളിൽനിന്ന് ഒരിഞ്ച് പിന്നോട്ടു പോകാത്ത, ലാത്തിയടികളെ ഭയക്കാത്തവർ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമാക്കുന്നയിടം. 1724ൽ നിർമിക്കപ്പെട്ട ഒരു വാനനിരീക്ഷണ കേന്ദ്രം എങ്ങനെയാണ് ദേശീയ തലസ്ഥാനത്തിലെ പ്രതിഷേധത്തിന്റെ കേന്ദ്രഭൂമികയായത്, ജെന്‍സീ സമരത്തിന്റെ വിജയവിസ്മയമായത്? ജന്തർ മന്തറിന്റെ രൂപീകരണത്തിൽ തുടങ്ങി പിന്നീടുണ്ടായ സമരസാഹചര്യങ്ങൾ ഉൾപ്പെടെ  ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു.  Jantar Mantar is a historic astronomical observatory in Delhi, built by Sawai Jai Singh II in 1724. It's a significant site for understanding Indian science and astronomy, and also serves as a crucial location for protests and demonstrations, reflecting the democratic spirit of India. Read the history behind Jantar Mantar in India File podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.

    ജന്തർ മന്ത്രിക്കുന്നത് | India file Podcast | Manorama Online Podcast
  2. Jul 23

    സർക്കാരെന്ന ‘സൂപ്പർ ജഡ്‌ജി' | India file Podcast | Manorama Online Podcast

    സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് നിയമന കമ്മിഷൻ രൂപീകരണം സുപ്രീം കോടതി 2015ൽ ത‌ടഞ്ഞത്. എന്നാൽ, ജഡ്ജി നിയമനങ്ങളിൽ ഇപ്പോഴും സർക്കാർ ഇടപെടൽ ‘സജീവ’മാണ്. എങ്ങനെയാണ് കേന്ദ്രം ഈ ഇടപെടൽ നടത്തുന്നത്, അല്ലെങ്കിൽ തങ്ങള്‍ക്ക് താൽപര്യമുള്ള രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമനം എന്ന് ഉറപ്പാക്കുന്നത്? മുൻ പട്‌ന, അലഹബാദ്, കേരള ഹൈക്കോടതി ജഡ്ജി നിയമനങ്ങൾ ഉൾപ്പെടെ വിലയിരുത്തി ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. In 2014, the Central Government sought to curb the judiciary's influence by establishing the National Judicial Appointments Commission (NJAC)- only for the Supreme Court to strike it down. Yet, the executive branch continues to exert significant sway over judicial appointments in both High Courts and the apex court. How is this still happening, and is the judiciary truly powerless to prevent it? Jomy Thomas, Malayala Manorama's Delhi Chief of Bureau, addresses these critical questions in his 'IndiaFile' podcast.  See omnystudio.com/listener for privacy information.

    സർക്കാരെന്ന ‘സൂപ്പർ ജഡ്‌ജി' | India file Podcast | Manorama Online Podcast
  3. Jul 15

    'ഈ മഴയിൽ ആരൊക്കെ നനയും' | Manorama Online Podcast | India File

    പാർലമെന്റിൽ അവതരിപ്പിക്കുന്ന ഭേദഗതികൾ എതിരില്ലാതെ പാസ്സാക്കാനാവുംവിധം വളരാനാണ് കഴിഞ്ഞ മൂന്നു മാസമായി ബിജെപി ശ്രമം. അതിന്റെ ഭാഗമായി പ്രതിപക്ഷകക്ഷികളെ പിളർത്താനുള്ള ശ്രമങ്ങളും ശക്തം. അതേസമയം, കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന് ഇത്രയേറെ വിഷയങ്ങൾ ഒരുമിച്ചുകിട്ടുന്ന സമ്മേളനം ഇതാദ്യമാണ്. ആ അവസരം മുതലെടുക്കാൻ അവർക്കാകുമോ? അതോ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും വിധം വായടപ്പിക്കുമോ കേന്ദ്രം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Parliament Monsoon Session to be a critical test for Indian democracy, as the Modi government faces a barrage of questions while systematically engineering splits within opposition parties to secure numbers for constitutional amendments. This analysis delves into the BJP's political maneuvers and questions the diminishing role and future relevance of the opposition in holding the government accountable - Malayala Manorama Delhi Chief of Bureau Jomy Thomas explains in 'India File' Podcast.  See omnystudio.com/listener for privacy information.

    'ഈ മഴയിൽ ആരൊക്കെ നനയും' | Manorama Online Podcast | India File
  4. Jul 9

    തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File

    അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവ‍ഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയിലെ സംഭാവനക്കൊള്ളയുടെ അലയൊലികൾ എത്രത്തോളമുണ്ടെന്ന് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു. The Ayodhya Temple Donation Controversy Hurt The BJP And Sangh Parivar, Shaking Devotee Trust. As Uttar Pradesh Elections Approach, CM Yogi Adityanath's Intervention Is Viewed As A Crucial Attempt To Control The Political Damage And Restore Public Faith. Malayala Manorama Delhi Chief of Bureau Jomy Thomas in India File Podcast Explains The Deep Impact Of The Ayodhya Temple Donation Controversy.  See omnystudio.com/listener for privacy information.

    തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File
  5. Jul 1

    വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File

    പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? ‘വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. The INDIA alliance decided to vent their grievances in a letter to the Chief Justice. Bypassing the President smells like pure desperation- essentially a death knell for the opposition. Yet, that 'obituary' is still unwritten. Is Congress to blame for this mess? Jomy Thomas, Malayala Manorama's Delhi Chief of Bureau breaks it down in 'India File' Podcast.  See omnystudio.com/listener for privacy information.

    വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File
  6. Jun 23

    സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File

    എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ്ടതല്ലേ? വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. Priyank Kharge's questions to the RSS challenge the organization's lack of registration, financial transparency, and undeclared assets. Malayala Manorama Delhi Chief of Bureau, Jomi Thomas explains the Sangh's defense in 'India File' Podcast See omnystudio.com/listener for privacy information.

    സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File
  7. Jun 9

    എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File

    സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്തെന്നു വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.   Bjp's Evolving Strategy Of Weakening The Opposition By Splitting Parties Is A New Tactic, Even When They Possess A Majority. 'India File' Podcast Analysis Explores Whether This Approach Of "Reducing Distance" With Opposition Parties, Rather Than Direct   See omnystudio.com/listener for privacy information.

    എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File

About

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html