ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

  1. 1d ago

    പാട്ണർ വിസയ്ക്കായി ഒക്ടോബർ 2ന് മുമ്പ് അപേക്ഷിച്ചവർക്ക് ആശ്വാസിക്കാമോ? ഓസ്ട്രേലിയൻ സ്റ്റുഡൻറ

    ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast

  2. 5d ago

    Who really runs Australia, and where you fit in | How Australia Works - ആരാണ് ഓസ്ട്രേലിയൻ ഭരണചക്രം തിരിക്കുന്നത് | How Australia Works

    Do you know who can help you with a business permit, a rental problem or family support? Through the stories of Fedele, Carol and Abeer, learn how Australia’s three levels of government work. Find out what local, state or territory, and federal governments are responsible for and where to turn for help. - ഒരു ബിസിനസ് തുടങ്ങാനുള്ള അനുമതി വേണമെങ്കിലും, വീട്ടുവാടക സംബന്ധിച്ച് തർക്കമുണ്ടെങ്കിലും ആരെ സമീപിക്കണം എന്നറിയാമോ? ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിലെ മൂന്ന് തലങ്ങളെ മൂന്ന് അനുഭവ കഥകളിലൂടെ മനസിലാക്കാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന എസ് ബി എസ് പോഡ്കാസ്റ്റ് പരമ്പരയാണ് How Australia Works. നിയമങ്ങൾ എങ്ങനെയാണ് വരുന്നതെന്നും, നിങ്ങളുടെ അഭിപ്രായങ്ങൾ അതിലെങ്ങനെ ഉറപ്പുവരുത്താമെന്നുമെല്ലാം അനുഭവകഥകളുടെ സഹായത്തിൽ വിശദീകരിക്കുന്നു. ഈ പരമ്പരയും, അതിന്റെ ഹ്രസ്വരൂപവും 60 ഭാഷകളിൽ കേൾക്കാം': How Australia Works main page.

  3. 5d ago

    You are already inside the system | How Australia Works - നിങ്ങൾ കൂടി ഭാഗമായ ഭരണസംവിധാനം | How Australia Works

    How do Australia’s governments, laws and public services affect your everyday life? Through real stories, this introduction to the series shows you where to start when you need information and support, and how to question a decision. - ഓസ്ട്രേലിയയിലെ ഭരണസംവിധാനവും, നിയമങ്ങളും, സർക്കാർ സ്ഥാപനങ്ങളും നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? നിങ്ങൾക്കാവശ്യമായ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നും, എങ്ങനെ സഹായം തേടാമെന്നുമെല്ലാം അറിയാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന എസ് ബി എസ് പോഡ്കാസ്റ്റ് പരമ്പരയാണ് How Australia Works. നിയമങ്ങൾ എങ്ങനെയാണ് വരുന്നതെന്നും, നിങ്ങളുടെ അഭിപ്രായങ്ങൾ അതിലെങ്ങനെ ഉറപ്പുവരുത്താമെന്നുമെല്ലാം അനുഭവകഥകളുടെ സഹായത്തിൽ വിശദീകരിക്കുന്നു. ഈ പരമ്പരയും, അതിന്റെ ഹ്രസ്വരൂപവും 60 ഭാഷകളിൽ കേൾക്കാം': How Australia Works main page.

  4. 5d ago

    വീട് വില കുറയുന്നു, പലിശ കൂടുന്നു; ആദ്യ വീട് വാങ്ങുന്നവരും മക്കൾക്കായി ലോണെടുക്കുന്നവരും അറി

    ഓസ്‌ട്രേലിയയിൽ വീട് വില കുറയുകയും പലിശ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീട് വാങ്ങാൻ ലോണെടുക്കുന്നവർക്ക് ഇത് എത്രത്തോളം അനുകൂലമാണെന്നും, ആദ്യ വീട് വാങ്ങുന്നവർക്ക് എന്തൊക്കെ സർക്കാർ സഹായങ്ങളാണ് ലഭ്യമായിട്ടുള്ളതെന്നും, ബോറോയിംഗ് കപ്പാസിറ്റിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്നും കേൾക്കാം. ഓസ്‌ട്രേലിയയിൽ പുതിയതായി എത്തിയവരും മക്കൾക്ക് വീട് വാങ്ങാൻ സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ഈ പ്രധാന വിവരങ്ങൾ ബ്രിസ്‌ബേനിലെ ലോൺ ഹൗസ് ലെൻഡിംഗ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് ബ്രോക്കറായ ടോം ജോസഫ് പങ്കുവെക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

  5. Sep 21

    വീടുവാങ്ങുന്നവർക്ക് വിപണി അനുകൂലം: ഓഫർ കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം...

    ഓസ്‌ട്രേലിയൻ ഭവന വിപണി ഇപ്പോൾ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. വീടുകൾക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലപേശലിന് കൂടുതൽ സാധ്യതകൾ നൽകുന്നു. എന്നാൽ ഒരു വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ വിൽപ്പനക്കാരൻ ആവശ്യപ്പെടുന്ന വിലയിൽ നിന്ന് എത്രത്തോളം കുറച്ച് ഓഫർ നൽകാം? വിലപേശലിനപ്പുറം, ഒരു വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? മെൽബണിലെ ബയേഴ്സ് നിഷിൽ ബയേഴ്സ് ഏജന്റായി പ്രവർത്തിക്കുന്ന വിവേക് കൃഷ്ണൻ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

About

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

More From SBS Audio