Manorama Children

Manorama Online

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story

    6d ago

    വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story

    ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നെ. ഇത് ദൂരേന്നു കണ്ട ടിപ്പന് ഒരു കുസൃതി തോന്നി. അവൻ പെട്ടെന്ന് പാഞ്ഞുവന്ന് 'പപ്പര പപ്പര പപ്പര' എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. അയ്യയ്യോ, ആ സ്‌കൂട്ടർ പേടിച്ച് ഉലഞ്ഞുപോയി. എന്നിട്ട് ടിപ്പനോട് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു 'ടിപ്പാ, നീ നിർത്തിക്കോ ഈ പരിപാടി...' എന്നിട്ടോ? കഥ കേട്ടോളൂ...   Tippan is terribly naughty. In fact, this whole story begins by thinking about his naughtiness. And when I say naughty, oh my goodness, I mean he's a complete whirlwind of mischief. Ah, and Tippan is a tipper lorry. Because of Tippan's pranks, no one could walk or drive on the road in peace. For example, a scooter was once going peacefully along the road. When Tippan saw it from a distance, he got a mischievous idea. He suddenly rushed up and made a loud noise, "Pappara pappara pappara!" Oh dear! The scooter got scared and wobbled. Then, it angrily shouted at Tippan, "Tippa, you stop this nonsense!" And after that? Well, listen to the rest of the story... See omnystudio.com/listener for privacy information.

    5 min
  2. ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

    May 24

    ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

    When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu and Chuttu hid and waited for an opportunity. Just before closing the refrigerator, Crocu flew in saying, "Swoosh..." Chuttu held onto Crocu's leg and also got inside. Listen to the story... അടുക്കളയിലെ ആ ചെറിയ വെളിച്ചത്തിൽ ഇരുന്നപ്പോൾ ക്രോക്കുവിനും ചുട്ടുവിനും ഒരു ആഗ്രഹം. എപ്പോഴും ഈ തറയിൽ തന്നെ നടന്നാൽ മതിയോ? ആ വലിയ വെള്ളപ്പെട്ടിക്ക് ഉള്ളിൽ എന്താണെന്ന് ഒന്ന് നോക്കണ്ടേ? അതെ. അതൊരു റെഫ്രിജിറേറ്റർ ആയിരുന്നെ. ഒരു രാത്രി വീട്ടുകാർ റെഫ്രിജിറേറ്റർ തുറന്ന് പാൽ എടുക്കാൻ വന്ന സമയം. ക്രോക്കുവും ചുട്ടുവും പതുങ്ങി നിന്ന് അവസരം പാർത്തിരുന്നു. റെഫ്രിജിറേറ്റർ അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 'സൂയി...' എന്ന് ക്രോക്കു പറന്നു കയറി. ചുട്ടു ക്രോക്കുവിന്റെ കാലിൽ തൂങ്ങി പിടിച്ചും അകത്തെത്തി.. കഥ കേട്ടോളൂ... Credits; . Story, Narration, Production - Lakshmi Parvathy See omnystudio.com/listener for privacy information.

    3 min
  3. ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB

    May 3

    ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB

    ആരാണ് ചിങ്കു ജെസിബി? അവനൊരു പാവത്താനായിരുന്നു. പക്ഷേ ഇപ്പോൾ അവനൊരു കില്ലാടിയാണ്. അതെങ്ങനെ? ആ കഥയാണ് ഇത്. പലയിടങ്ങളിൽ മണ്ണ് മാന്താനും ആർക്കും വേണ്ടാത്ത കുളങ്ങളിൽനിന്നും ചെളിയൊക്കെ കോരിമാറ്റാനും പോകുന്നതായിക്കരുന്നു ചിങ്കു ജെസിബിയുടെ പണി. ഏതൊരു ജെസിബിയെയും പോലെ വലിയ പർവതങ്ങൾ തുരക്കാനും പടുമരങ്ങൾ കടപുഴക്കി എറിയാനുമൊക്കെ ചിങ്കുവിനും ആഗ്രം ഉണ്ടായിരുന്നു. പക്ഷെ ഇവനൊരു പേടിക്കാരൻ ആയതുകൊണ്ട് അങ്ങനെയുള്ള വലിയ ഉത്തരവാദിത്തങ്ങൾക്കൊന്നും ആരും ചിങ്കുവിനെ വിളിക്കാറില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചിങ്കു റോഡിനരികിലൂടെ മെല്ലെ മെല്ലെ ഇങ്ങനെ പോകുകയായിരുന്നു. അപ്പോൾ റോഡിനു അരികിലെ ആൽമരം ഒന്ന് കുലുങ്ങി. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ... Who is Chinku the JCB? He used to be a timid one. But now, he is a champion. How did that happen? This is that story. Chinku the JCB's job was to go to various places to dig soil and to clear mud from neglected ponds. Like any other JCB, Chinku also dreamed of drilling through huge mountains and uprooting mighty trees. But because he was timid, no one ever called Chinku for such big responsibilities. Then one day, as Chinku was slowly making his way along the side of the road, the banyan tree on the roadside suddenly shook. What could be the reason? Listen to story...  See omnystudio.com/listener for privacy information.

    4 min

About

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html