Manorama Literature

Manorama Online

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ  Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 6d ago

    അച്ഛനോട് സഹായം ചോദിക്കാൻ മടി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manora

    ചെന്നൈയിൽനിന്നും ഇടയ്കിടെ വിളിച്ച് എഴുത്തിന്റെ പുരോഗതി ലാലുച്ചേട്ടൻ അന്വേഷിക്കുന്നുണ്ട്. ഈയടുത്തായി ആളിച്ചരെ ദേഷ്യത്തിലാണ്. പലതവണ എന്നെ വഴക്കു പറഞ്ഞു. ഇന്നു രാവിലെ വിളിച്ചപ്പോൾ ഖലാസികളുടെ സീനുകൾ ഒന്നുകൂടെ വിശദമാക്കി എഴുതണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി കാതറിനും സാവിയും ലാലുച്ചേട്ടനും ഞാനും ഗൂഗിൾമീറ്റിൽ ഒന്നരമണിക്കൂർ  സംസാരിച്ചിരുന്നു. ആ സമയം സാവിയും ഇതേ കാര്യം സൂചിപ്പിച്ചതാണ്. ഖലാസികളുടെ  രീതികളും മറ്റും അതേപോലെ ചിത്രീകരിക്കുകയാണ് ലക്ഷ്യം.  See omnystudio.com/listener for privacy information.

    അച്ഛനോട് സഹായം ചോദിക്കാൻ മടി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manora
  2. Aug 18

    ട്രെയിനപകടത്തെ കുറിച്ചുള്ള സത്യം തേടി ഒരു സിനിമ - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊന്ന് - E-novel | Boggie

    വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ലാലുച്ചേട്ടനൊരു കോൾ വന്നു. കമൽ സാറായിരുന്നു. പുതിയ പടത്തിന്റെ എഡിറ്റിങ് സംബന്ധിച്ചുള്ള വർക്കിന് ചെന്നൈയിലേക്ക് പോവാനായിരുന്നത്. ഞങ്ങളെ വീട്ടിൽ ഇറക്കി, ഒന്നു ഫ്രഷായതിനുശേഷം ലാലുച്ചേട്ടൻ എറണാകുളത്തേക്ക് പുറപ്പെട്ടു. അവിടെ നിന്നും നാളെ രാവിലത്തെ ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് പോവും. അങ്ങേര് പോയതിനുശേഷം ഞാൻ എഴുതാനിരുന്നു. സാദിഖ് ഇക്കയിൽ നിന്നും ലഭിച്ച വിവരങ്ങൾ അതേപടി എഴുതിയെങ്കിലും ഒരു തൃപ്തി തോന്നിയില്ല. കുറേസമയം അതിൽ തന്നെ ഇരുന്നു. പലവഴികൾ ആലോചിച്ചെങ്കിലും ഒന്നിലും ഒരു സംതൃപ്തി ലഭിച്ചില്ല. മുറിയിൽ നിന്നും പുറത്തിറങ്ങി കുറച്ചുസമയം മുറ്റത്ത് നടന്നു. പിന്നെ അടുക്കളയിൽ കയറി ഒരു കാപ്പിയിട്ടു. അതു കുടിച്ചിരിക്കെ സെലിൻ അടുത്തു വന്ന് ഇരുന്നു.  See omnystudio.com/listener for privacy information.

    ട്രെയിനപകടത്തെ കുറിച്ചുള്ള സത്യം തേടി ഒരു സിനിമ - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊന്ന് - E-novel | Boggie
  3. Aug 11

    നാട്ടിലെ ചട്ടമ്പി രക്ഷകനായ കഥ- ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literatu

    കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയിട്ട് മൂന്നാമത്തെ ദിവസമാണിത്. മുഴുവൻ സമയവുമെന്നോണം എഴുത്തിലാണ്. സെലിൻ സ്ക്രിപ്റ്റ് ട്രാൻസലേറ്റ് ചെയ്തു തുടങ്ങിയതും ആശ്വാസമാണ്. കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയിൽ കരഞ്ഞു കാല്‍ പിടിച്ചപ്പോഴാണ് അവളതു സമ്മതിച്ചത്. ഇന്നലെയവൾ ട്രാൻസലേറ്റ് ചെയ്ത ഒരു പേജ് കാതറിന് അയച്ചുകൊടുത്തിരുന്നു. അതും സെലിന്റെ നിർബന്ധത്തിനു പുറത്ത് ചെയ്തതാണ്. കാതറിന് അത് ഓകെയാണേല്‍ മാത്രമേ തുടർന്നു ചെയ്യൂ എന്നതായിരുന്നു അവളുടെ തീരുമാനം. പേടിയോടെയാണ് കാതറിന് അത് അയച്ചത്. പക്ഷേ അവൾക്കത് ഡബിൾ ഓകെയായിരുന്നു.  See omnystudio.com/listener for privacy information.

    നാട്ടിലെ ചട്ടമ്പി രക്ഷകനായ കഥ- ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literatu

About

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ  Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html