Manorama Health

Manorama Online

Manorama Health updates

  1. Sep 1

    രക്ഷിതാക്കൾ അറിയാൻ, കുട്ടികളിലെ സ്വഭാവമാറ്റം ശ്രദ്ധിക്കണം! |ParentingTips| MentalHealth| ChildDevelopment| Pediatrics| HealthPodcast

    കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ചിലപ്പോൾ അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന സൂചനകളാകാം. പ്രായത്തിനനുസരിച്ചുള്ള മാനസികവും ശാരീരികവുമായ വളർച്ചയും കുട്ടികളിലെ അസാധാരണമായ പെരുമാറ്റങ്ങളും എങ്ങനെ തിരിച്ചറിയാം? കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യുവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. സുനു ജോണും മനോരമ ഹെൽത്ത് പോഡ്കാസ്റ്റിൽ സംസാരിക്കുന്നു. Changes in a child’s behaviour can sometimes be important signs of underlying mental health concerns. This Manorama Health Podcast discusses the different stages of children’s mental and physical development, how parents can identify unusual behavioural changes, and when they should seek professional help. Consultant Psychiatrist Dr. Chikku Mathew and Senior Consultant Paediatrician Dr. Sunu John from Caritas Hospital, Kottayam, share their expert insights. See omnystudio.com/listener for privacy information.

    രക്ഷിതാക്കൾ അറിയാൻ, കുട്ടികളിലെ സ്വഭാവമാറ്റം ശ്രദ്ധിക്കണം!  |ParentingTips| MentalHealth| ChildDevelopment| Pediatrics| HealthPodcast
  2. Aug 24

    തല പോയാലും തലമുടി പോകരുത്! ഇതെന്ത് ലോജിക്? | Headinjury | Neurosurgery| RoadSafety | Accident | ManoramaHealth

    ഹെൽമെറ്റ് ധരിക്കുന്നത് പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, നമ്മുടെ ജീവൻ സംരക്ഷിക്കാനാണ്. ബൈക്ക് അപകടത്തിൽ തലയ്ക്കുണ്ടാകുന്ന പരുക്കുകൾ എത്രത്തോളം ഗുരുതരമാണ്? ഹെൽമെറ്റ് എങ്ങനെയാണ് തലച്ചോറിനെ സംരക്ഷിക്കുന്നത്? ചിൻ സ്ട്രാപ്പ് കൃത്യമായി ഇടേണ്ടത് എന്തുകൊണ്ട്? ഈ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. രാജീവ്. In this episode of Manorama Health Podcast, we discuss the importance of helmet safety, primary and secondary brain injuries, and the risks of riding without proper head protection. Sharing valuable insights is Dr. R. Rajeev, Senior Consultant, Department of Neurosurgery & Spine Surgery, Mar Sleeva Medicity, Pala. See omnystudio.com/listener for privacy information.

    തല പോയാലും തലമുടി പോകരുത്! ഇതെന്ത് ലോജിക്? | Headinjury | Neurosurgery| RoadSafety | Accident | ManoramaHealth
  3. Aug 13

    കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കാം |ChildrenNutrition| HealthyFood| ChildrenNutrition | KidsHealth

    കുട്ടികളെ ഭക്ഷണം കഴിപ്പിച്ച് സ്കൂളിലേക്ക് വിടുന്നത് പല മാതാപിതാക്കൾക്കും ദിവസവും നേരിടേണ്ടിവരുന്ന വലിയൊരു വെല്ലുവിളിയാണ്. വീട്ടിലെ പോഷകസമൃദ്ധമായ ഭക്ഷണത്തേക്കാൾ ജങ്ക് ഫുഡിനോട് താൽപര്യം കാണിക്കുകയും, ഇഷ്ടമുള്ള ഭക്ഷണം കിട്ടിയില്ലെങ്കിൽ വാശിപിടിക്കുകയും ചെയ്യുന്ന കുട്ടികൾ ഇന്ന് ഏറെയാണ്. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട പോഷകസമൃദ്ധമായ ഭക്ഷണങ്ങളെക്കുറിച്ചും ഡയറ്റീഷ്യൻ ഡോ. ലിജി ജോസ് സംസാരിക്കുന്നു. Getting children to eat and sending them off to school can be a daily challenge for many parents. Some children prefer junk food over nutritious home-cooked meals and may even become stubborn when they don't get the food they want. Dietitian Dr. Liji Jose talks about healthy food choices for children, essential nutrients for their growth and brain health, and practical ways for parents to develop better eating habits in children. See omnystudio.com/listener for privacy information.

    കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കാം |ChildrenNutrition| HealthyFood| ChildrenNutrition | KidsHealth

About

Manorama Health updates