Crime Beat

Manorama Online

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast

  1. 5d ago

    ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast

    2018 ജൂലൈ 1 , വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും‌ ഞെട്ടിച്ച ആ സംഭവമായിരുന്നു ബുറാഡിയിലെ കൂട്ട ആത്മഹത്യ. 11 പേർ ദുരൂഹമായി മരിച്ച ആ വീടിന് പിന്നീട് എന്തു സംഭവിച്ചു? ആ വീട്ടിൽ പിന്നീട് താമസിച്ചവർക്ക് അസ്വാഭാവികമായ അനുഭവം ഉണ്ടായോ? സന്ത് നഗറിലെ പ്രദേശവാസികൾ എങ്ങനെയാണ് കൂട്ട ആത്മഹത്യ നടന്ന ആ വീട്ടിലെ താമസക്കാരോട്് ഇടപെടുന്നത്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.  On July 1, 2018, the Burari deaths shocked Delhi and the entire country. Eleven members of a family were found dead at their home in Sant Nagar, Burari, North East Delhi. Ten family members were found hanging from an iron grill, while the oldest woman was found dead on the floor. The Burari case, one of India’s most disturbing and mysterious true-crime stories, continues to raise questions even years later. But what happened to the Burari house after the deaths? Did people who later lived there experience anything unusual or paranormal? And how do local residents of Sant Nagar react to those who choose to live in the house where the Burari family deaths took place? In this episode of the Crime Beat true crime podcast, Seena Antony revisits the infamous Burari mass suicide case, the house at the centre of the tragedy, and what happened there after the incident. See omnystudio.com/listener for privacy information.

    ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast
  2. Aug 21

    കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online

    ബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത ഇടമാകുമ്പോൾ ആർക്കാണ് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം? സ്വന്തം അമ്മയും അമ്മാവനും പ്രതി ചേർക്കപ്പെട്ട ബാലരാമപുരം ദേവേന്ദു കൊലപാതകക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം സീന ആന്റണി.   The Balaramapuram Devendhu murder case, in which a two-and-a-half-year-old girl was allegedly killed after being thrown into a well, sent shockwaves across Kerala. The Crime Beat Podcast examines the disturbing case, the role of the accused, and the question of child safety within the home. Voice Artists: Sanil Kumar, Prithish, Midhilaj Rasheed, Naveen Mohan, Padmakumar Editor: Arun Cheruvathoor See omnystudio.com/listener for privacy information.

    കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online
  3. Aug 1

    ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime

    മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ സൂക്ഷിക്കുക, അതേ വീട്ടിൽ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കൊണ്ടുപോയി കിണറ്റിൽ തള്ളുക, ഈ കൊടും കുറ്റകൃത്യം ഒളിപ്പിക്കുക, പന്ത്രണ്ടാം ദിവസം മാത്രം പുറത്തറിയിക്കുക – മാത്യൂസ് ജോൺ എന്ന മജോ തനിച്ചു ചെയ്ത കാര്യങ്ങൾ പൊലീസിനെ പോലും അദ്ഭുതപ്പെടുത്തി. പക്ഷേ, കോടതിയിലെത്തിയപ്പോൾ കൊലപാതകക്കുറ്റം സംശയലേശമന്യേ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്താണ് പന്തളം ഇരട്ടക്കൊലപാതകക്കേസിൽ സംഭവിച്ചത്? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ  The Pandalam double murder case shocked Kerala with its chilling sequence of events. Despite suspicious circumstances and disturbing revelations, the prosecution could not establish the murder charge beyond reasonable doubt in court. This episode of the Crime Beat Podcast examines the investigation, the evidence, the legal battle, and why the accused was acquitted of the murder charge. Voice Artists: Naveen Mohan, Padmakumar, Sarath Menon, Lakshmi Parvathi, Jesna Nagaroor, Isson Thomas  See omnystudio.com/listener for privacy information.

    ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime
  4. Jul 25

    ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast

    നിയമവ്യവസ്ഥയുടെ പഴുതുകൾ പ്രയോജനപ്പെടുത്തി ചെന്താമര ഇനിയും പുറത്തിറങ്ങുമോ എന്ന ഭയത്തിലാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കേസിൽ സാക്ഷി പറഞ്ഞവരും. ഒരു തരത്തിൽ ഈ ഭയം തന്നെ ആകണം ചെന്താമരയുടെ ലഹരി. അതിനെ നേരിടാൻ നിയമവ്യവസ്ഥയുടെ ഈ ചട്ടക്കൂടുകൾ മതിയാകുമോ? അവശേഷിക്കുന്ന ഈ ചോദ്യങ്ങൾ തന്നെയാണ് ചെന്താമര കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതും. പാലക്കാട് നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത ചെന്താമര കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. Can India's legal system prevent habitual offenders from exploiting legal loopholes and returning to society? The Chenthamara case has reignited this debate after the brutal murder of three members of a family in Nenmara, Palakkad. While the victims' family and key witnesses continue to fear the accused's possible release, the case raises critical questions about witness protection, legal safeguards, and the effectiveness of the criminal justice system. In this episode of Crime Beat, Seena Antony explores the chilling details of the case and the larger issues it exposes. Report: Arun Ezhuthachan Voice Artists: Lakshmi Parvathi, Jisha Balan, Pritish, Sarath Menon See omnystudio.com/listener for privacy information.

    ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast
  5. Jul 11

    ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat

    കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേടിയ സോനം രഘുവംശിയെപ്പോലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി പുറത്തിറങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസമാണോ സിയയ്ക്കുള്ളതെന്ന ഞെട്ടിപ്പിക്കുന്ന ചോദ്യമാണ് ബാക്കിയാകുന്നത്. വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ, നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണിThe Crime Beat podcast examines the latest developments in the Ketan Agarwal murder case, where investigators continue to rely on circumstantial and digital evidence in the absence of eyewitnesses. The episode also explores Siya's controversial behavior during evidence collection and discusses whether it reflects confidence in navigating the legal system, drawing comparisons with the Sonam Raghuvanshi honeymoon murder case. See omnystudio.com/listener for privacy information.

    ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat

About

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast