Manorama INDIA FILE

Manorama Online

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File

    5d ago

    എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File

    സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്തെന്നു വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.   Bjp's Evolving Strategy Of Weakening The Opposition By Splitting Parties Is A New Tactic, Even When They Possess A Majority. 'India File' Podcast Analysis Explores Whether This Approach Of "Reducing Distance" With Opposition Parties, Rather Than Direct   See omnystudio.com/listener for privacy information.

    7 min
  2. കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File

    Jun 2

    കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File

    ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താനാണ് സിപിഎം തീരുമാനം. പക്ഷേ, ആര് ആരെ തിരുത്തുമെന്നതാണ് ചോദ്യം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്; സിപിഎമ്മിന്റെ പതനങ്ങളിലെല്ലാം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്നവർ വഹിച്ചിരുന്ന പങ്ക് എത്ര വലുതായിരുന്നു? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. CPM internal politics are dissected, revealing persistent factionalism, a lack of open debate, and the marginalization of key states like West Bengal, tracing these issues back to the era of P. Sundarayya. The article further explores leadership contests, recent electoral setbacks, and the CPI's unusual call for Left unity, questioning the CPM's potential response. - Malayala Manorama Delhi Chief of Bureau Jomy Thomas speaks in India File Podcast. See omnystudio.com/listener for privacy information.

    7 min
  3. ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast

    Apr 21

    ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast

    ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The BJP has nominated Harivansh Narayan Singh and brought him to the Rajya Sabha, making him its Deputy Chairman. Harivansh is a person who has reached the Rajya Sabha twice on a JDU ticket. What could be the political game behind taking him in, nominating him, and making him the Deputy Chairman? Listen to India File podcast.  See omnystudio.com/listener for privacy information.

    7 min

About

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html