Manorama Literature

Manorama Online

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ  Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. സ്ഫോടനമെന്ന് തോന്നിക്കുന്ന മട്ടിൽ തീവണ്ടിയൊന്ന് ആടിയുലഞ്ഞു - ബോഗി നമ്പർ 14 - അധ്യായം: മുപ്പത

    5d ago

    സ്ഫോടനമെന്ന് തോന്നിക്കുന്ന മട്ടിൽ തീവണ്ടിയൊന്ന് ആടിയുലഞ്ഞു - ബോഗി നമ്പർ 14 - അധ്യായം: മുപ്പത

    ഒരേയൊരു നിമിഷം! ഞാൻ നിൽക്കുന്ന കംപാർട്ടുമെന്റ് മുന്നിലെ ബോഗിയിൽ നിന്നും വിട്ടുമാറി! പിന്നിലുള്ള നാലോ അഞ്ചോ ബോഗികൾ ഒരുരച്ചിലോടെ പാളത്തിൽ നിന്നും തെന്നി. കണ്ണു ചിമ്മിത്തുറക്കുന്നതിനു മുൻപേയത് താഴേക്ക് പതിച്ചു. അഗാധതയിലേക്കാണ് ആ വീഴ്ച. അത്രയുമായിരുന്നോ സ്വപ്നമെന്ന് ഇപ്പോൾ നിശ്ചയമില്ല. സ്വപ്നങ്ങൾ റെക്കോർഡുചെയ്യപ്പെടുന്ന സാങ്കേതിവിദ്യ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ, ഇന്നുവരേയുള്ള അനുഭവത്തിൽ അടുത്ത ദിവസങ്ങളിൽ സംഭവിക്കുന്ന യഥാർത്ഥ സംഭവത്തിന്റെ ഒരു സൂചനയാണ് എന്റെ  സ്വപ്നങ്ങളിൽ ഭൂരിഭാഗവും. പക്ഷേ, ഇതങ്ങിനയല്ലെന്നു മനസു പറയുന്നു. See omnystudio.com/listener for privacy information.

    5 min
  2. വിശ്വസിച്ച് കൂടെ വന്നവളെ ഇനി നന്നായി നോക്കാം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയെട്ട് - E-novel | Boggie Number 14

    May 29

    വിശ്വസിച്ച് കൂടെ വന്നവളെ ഇനി നന്നായി നോക്കാം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയെട്ട് - E-novel | Boggie Number 14

    “സാവി ആളു കൊള്ളാമല്ലേ?” റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സെലിന്റെ ചോദ്യം.“സത്യത്തിൽ ആദ്യം അവനെ കണ്ടപ്പോൾ ഇതൊരു കുരിശാവുമെന്നു ഞാനൊന്നു പേടിച്ചായിരുന്നു. പക്ഷേ, അവനാണ് ഇപ്പോൾ എന്റെ ധൈര്യം.”“അവരിരുവരും സംസാരിക്കുമ്പോൾ തന്റെ മുഖത്തുണ്ടായ ഭാവം ഞാൻ കണ്ടായിരുന്നു. പക്ഷേ, അധികം നെഗളിക്കണ്ട. കാതറിനാണ് ആള്. അവളുടെ തീരുമാനം ഇനിയും പറഞ്ഞിട്ടില്ല. അതോർമവേണം”“സെലിനെ നീയെന്നെ പേടിപ്പിക്കുകയാണോ?” “പേടിപ്പിക്കുകയൊന്നുമല്ല. ഞാനൊരു സത്യം പറഞ്ഞെന്നേയുള്ളൂ. പക്ഷേ അയാള് പറയുന്നതുപോലെ സിനിമ നടന്നാൽ സംഭവം കളറാവും. ഇവിടെയുള്ള ചിലർക്ക് പിടിക്കില്ലേന്നേയുളളൂ” See omnystudio.com/listener for privacy information.

    5 min
  3. അച്ഛനമ്മമാരെ പോലും മറന്നുള്ള യാത്ര' - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Li

    May 22

    അച്ഛനമ്മമാരെ പോലും മറന്നുള്ള യാത്ര' - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Li

    എഴുതിയും എഴുതാതെയും ദിവസങ്ങൾ എത്രവേഗമാണ് കടന്നു പോയിരിക്കുന്നത്. നാളെയാണ് കാതറിനെ കാണാൻ എറണാകുളത്ത് ചെല്ലേണ്ടത്. സെലിൻ തന്നെ ഡ്രൈവ് ചെയ്യുമെന്നതാണ് ആശ്വാസം. അതിനിടയിൽ രണ്ടുതവണ നൌഷാദിക്ക വിളിച്ചിരുന്നു. സെലിന്റെ അപ്പൻ അവിടെച്ചെന്ന് എന്തോ അലമ്പ് കാണിച്ചെന്നു കേട്ടതുമുതൽ അവളും ടെൻഷനിലാണ്. അവളോട് പറഞ്ഞില്ലെന്നേയുള്ളു, കോഴിക്കോടുള്ള എന്റെ വീട്ടിൽ ചെന്ന് അച്ഛനെയും അയാൾ  കുറേ വഴക്ക് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ അമ്മയും ആകെ വിഷമത്തിലാണ്.  See omnystudio.com/listener for privacy information.

    5 min

About

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ  Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html