First Show | FDFS | First Day First Show Malayalam Podcast

Mathrubhumi

പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ? നിർമ്മാണം : ആർ ജെ അച്ചൂ  #FDFS #FirstShow #MalayalamPodcast #Malayalam #Podcast

Episodes

  1. 13h ago

    ചിരിപ്പിച്ച് കയ്യടി വാങ്ങി ‘ധൂമകേതു’ | First Show | FDFS | Podcast

    36-ാം വയസിൽ ഒടുവിൽ ഒരു കല്യാണം ശരിയായി… പക്ഷേ കല്യാണദിവസം മുതൽ പ്രശ്നങ്ങൾ! 😳രാവിലെ തന്നെ ദുശ്ശകുനങ്ങൾ.കല്യാണം കഴിഞ്ഞപ്പോൾ അതിലും വലിയ ദുരന്തം.ആദ്യരാത്രി കഴിഞ്ഞ് ഉറങ്ങിയെഴുന്നേറ്റപ്പോൾ ലതിൻകുമാർ കരുതി—“അത് ഒരു സ്വപ്നമായിരുന്നു!”പക്ഷേ…അതേ സംഭവങ്ങൾ വീണ്ടും ആവർത്തിച്ചാലോ? 👀ഒരിക്കൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്ന ഒരു വിചിത്രമായ ചക്രത്തിൽ ലതിൻകുമാർ കുടുങ്ങുമ്പോഴാണ് **‘ധൂമകേതു’**യുടെ കഥ കൗതുകമാകുന്നത്.ടൈം ലൂപ്പ് എന്ന പ്രമേയത്തോടൊപ്പം കോമഡിയും ചേർത്താണ് സുധി മാഡിസൺ ചിത്രം ഒരുക്കിയിരിക്കുന്നത്.ഒരു കല്യാണം. ഒരു ദിവസം. പക്ഷേ… അതേ ദിവസം വീണ്ടും വീണ്ടും!ലതിൻകുമാർ ഈ ചക്രത്തിൽ നിന്ന് പുറത്തുകടക്കുമോ?‘ധൂമകേതു’യുടെ വിശേഷങ്ങളറിയാൻ കേൾക്കാം ഫസ്റ്റ് ഷോ. 🎬🎙️ അവതരണം : ശ്രീലക്ഷ്മി മേനോൻ  നിർമ്മാണം : ആർ ജെ അച്ചൂ  ശബ്ദമിശ്രണം : പ്രണവ് പി എസ്

    ചിരിപ്പിച്ച് കയ്യടി വാങ്ങി ‘ധൂമകേതു’ | First Show | FDFS | Podcast
  2. 13h ago

    ഡബിൾ ട്വിസ്റ്റുള്ള ഇൻവെസ്റ്റി​ഗേഷൻ, ഇമോഷണൽ ത്രില്ലറാണ് ആരം | First Show | Podcast

    വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയിൽ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി തിയേറ്ററുകളിലെത്തിയ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് ആരം . വൈകാരികതയും സസ്പെൻസും കലർന്ന പോലീസ് ഇൻവെസ്റ്റി​ഗേഷൻ ചിത്രമെന്ന് 'ആര'ത്തെ വിശേഷിപ്പിക്കാം. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമിച്ചത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് ഫറോക്കിനടുത്ത വേസ്റ്റ് ഡമ്പിങ് യാർഡിൽ അജ്ഞാതമൃതദേഹം കണ്ടെത്തുന്ന സംഭവത്തിനുപിന്നാലെ സി.ഐ ആന്റോ ഈപ്പൻ നടത്തുന്ന അന്വേഷണമാണ് ചിത്രം. അവതരണം :അഞ്ജയ്ദാസ്  നിർമ്മാണം : ആർ ജെ അച്ചൂ

    ഡബിൾ ട്വിസ്റ്റുള്ള ഇൻവെസ്റ്റി​ഗേഷൻ, ഇമോഷണൽ ത്രില്ലറാണ് ആരം | First Show | Podcast
  3. Sep 18

    ആ എന്‍ട്രിയില്‍ ഇളകിമറിഞ്ഞ തിയേറ്റര്‍; 'ലോ ആന്‍ഡ് ഓര്‍ഡര്‍' | First Show | FDFS Malayalam Podcast

    Text: ആഘോഷിക്കപ്പെട്ടത് മാസ് സിനിമകളുടെ പേരിലെങ്കിലും പല ജോണറിലുള്ള ചിത്രങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് സംവിധായകന്‍ രഞ്ജിത്തിന്റെ ഫിലിമോഗ്രഫി. എട്ടുവര്‍ഷം മുമ്പാണ് ഒരു രഞ്ജിത്ത് ചിത്രം തിയേറ്ററിലിറങ്ങിയത്. രഞ്ജിത്തിന്റെ തിരിച്ചുവരവാണ് 'ലോ ആന്‍ഡ് ഓര്‍ഡര്‍'. മാസും ഇമോഷനും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമാണിത്. അതില്‍ രഞ്ജിത്തിന്റെ തന്നെ സിനിമാറ്റിക് യൂണിവേഴ്‌സില്‍നിന്ന് കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും എത്തുമ്പോള്‍ തിയേറ്ററാകെ പൂരപ്പറമ്പാവുന്നു. അവതരണം : അരുൺ മധുസൂദനൻ നിർമ്മാണം : ആർ ജെ അച്ചൂ Law and Order Movie, Movie Review, First Show, Cinema Podcast, Ranjith, Prakash Varma, Mammootty

    ആ എന്‍ട്രിയില്‍ ഇളകിമറിഞ്ഞ തിയേറ്റര്‍; 'ലോ ആന്‍ഡ് ഓര്‍ഡര്‍' | First Show | FDFS Malayalam Podcast
  4. Sep 4

    'I'm Game - കാണാന്‍ കൊതിച്ച പടം' | First Show | Review Podcast

    ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫാന്റസി- ത്രില്ലര്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയത് 'ഐ ആം ഗെയിം' സമ്പൂര്‍ണ്ണ തിയേറ്റര്‍ എക്‌സിപീരിയന്‍സ് പടമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ടും ചേസ് സീക്വന്‍സുകള്‍ക്കൊണ്ടും സമ്പന്നമായ ചിത്രം പീക് അഡ്രിനാലിന്‍ റഷ് അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാളം സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അവതരണം : അരുൺ മധുസൂദനൻ & അഞ്ജയ്ദാസ്  നിർമ്മാണം : ആർ ജെ അച്ചൂ

    'I'm Game - കാണാന്‍ കൊതിച്ച പടം' | First Show | Review Podcast
  5. Aug 21

    പൃഥ്വിരാജിന്റെ ക്വിന്റലിടി, മോഹൻലാലിന്റെ കാമിയോ, ആക്ഷൻ ത്രില്ലറാണ് ഖലീഫ | First Show | Podcast

    പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ഖലീഫ. എണ്ണംപറഞ്ഞ സംഘട്ടനങ്ങളും ചെയ്സ് രംഗങ്ങളും പശ്ചാത്തലസംഗീതവും വമ്പൻ ലൊക്കേഷനുകളും നിറച്ചാണ് ഖലീഫ എത്തിയിരിക്കുന്നത്. ആഘോഷിക്കാനും ആർപ്പുവിളിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന, സീറ്റ് എഡ്ജ് നിമിഷങ്ങളാൽ സമ്പന്നമായ എന്റർടെയ്നറാണ് ഖലീഫ. സ്വർണക്കടത്ത് പശ്ചാത്തലമാക്കി എന്നതിലുപരി അതിനുപിന്നിൽ നടക്കുന്ന ഗൂഢതന്ത്രങ്ങളും കൊടുക്കൽ വാങ്ങലുകളും അതിന്റെ പരിണിതഫലവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സ്വർണം ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും, അതിന്റെ തിളക്കത്തിനുപിന്നിൽ ഒളിച്ചിരിക്കുന്ന ചതിയുടെ വശവും ഖലീഫ ചർച്ച ചെയ്യുന്നുണ്ട്. Host : Anjay Das Producer : RJ Achoo

    പൃഥ്വിരാജിന്റെ ക്വിന്റലിടി, മോഹൻലാലിന്റെ കാമിയോ, ആക്ഷൻ ത്രില്ലറാണ് ഖലീഫ | First Show | Podcast

About

പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ? നിർമ്മാണം : ആർ ജെ അച്ചൂ  #FDFS #FirstShow #MalayalamPodcast #Malayalam #Podcast