Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

  1. ഇടഞ്ഞ് സുധാകരൻ, വഴങ്ങി പാർട്ടി- Kerala Assembly Election | K Sudhakaran | Podcast

    3 DAYS AGO

    ഇടഞ്ഞ് സുധാകരൻ, വഴങ്ങി പാർട്ടി- Kerala Assembly Election | K Sudhakaran | Podcast

    ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റ് നൽകാൻ കോൺഗ്രസിൽ ധാരണ. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നല്‍കുമെന്നാണ് വിവരം. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച ചർച്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ തുടങ്ങിയത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ തീരുമാനത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് രാത്രി വൈകി ഖർഗെയുടെ വസതിയിലേക്കു യോഗം മാറ്റിയത്.  പുലർച്ചെ 2.30വരെ യോഗം തുടർന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്താൻ കഴിയാത്ത സ്ഥിതിയിലായിരുന്നു നേതാക്കൾ. അവതരണം: സീന എലിസബത്ത് മാമ്മൻ After days of prolonged discussions and debates, the Congress has reportedly reached a consensus to allot the Kannur seat to K. Sudhakaran. Despite a general decision that MPs should not contest, it is understood that Sudhakaran will be given an exception.The discussions regarding the candidate announcement began around 10:30 PM on Wednesday at the residence of party president Mallikarjun Kharge. As the Central Election Committee meeting failed to reach a decision, the discussions were shifted late at night to Kharge’s residence. The meeting continued until 2:30 AM, but the leaders were still unable to make an official announcement. Presentation: Seena Elizabeth Mammen See omnystudio.com/listener for privacy information.

    2 min
  2. ഹോർമുസ് വഴി അടുക്കളയിലേക്ക്- Strait of Hormuz | India LPG shortage | Energy Crisis

    14 MAR

    ഹോർമുസ് വഴി അടുക്കളയിലേക്ക്- Strait of Hormuz | India LPG shortage | Energy Crisis

    ഹോർമുസ് കടലിടുക്ക് വഴി അടുക്കളയിലേക്കു ഒരു ഗ്യാസ് ബന്ധം ഉണ്ടായിരുന്നു എന്ന് അറിയാൻ നാം കുറച്ചു വൈകിയോ? ആ വൈകൽ കേന്ദ്ര സിസ്റ്റത്തിനു സംഭവിച്ച പിഴവാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്രതിസന്ധിയില്ലെന്നും ആവശ്യത്തിനു പാചക വാതകം സ്റ്റോക്കുണ്ടെന്നും കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ആണയിടുമ്പോഴും അടഞ്ഞുകിടക്കുന്ന ഹോട്ടലുകളിലെ താഴിട്ട ഷട്ടറുകൾ ഗ്യാസ് ക്ഷാമത്തിന്റെ നേർക്കാഴ്ചയാണ്.  അവതരണം: ബാലു സുധാകരൻ Did we realise a little too late that there was a gas connection to our kitchens through the Strait of Hormuz? The opposition alleged that this delay was a mistake in the central system. Even as the central government and various states insist that there is no crisis and that there is enough cooking gas in stock, the doors of closed hotels are a direct indication of the gas shortage. Listen to the detailed analysis in the Varthaneram podcast. Presented by: Balu Sudhakaran. See omnystudio.com/listener for privacy information.

    2 min
  3. 75–ാം വയസ്സിൽ നിതീഷിനു വല്ലാത്തൊരു മോഹം | Nitheesh Kumar | Bihar Politics | Bihar CM

    6 MAR

    75–ാം വയസ്സിൽ നിതീഷിനു വല്ലാത്തൊരു മോഹം | Nitheesh Kumar | Bihar Politics | Bihar CM

    കൃഷിയും റെയിൽവേയും അടക്കമുള്ള വകുപ്പുകളിൽ കേന്ദ്രമന്ത്രിയായ നിതീഷ് കുമാറിന് 2000ത്തിലാണ് ബീഹാർ മുഖ്യമന്ത്രിയാവാൻ അവസരം ലഭിക്കുന്നത് തുടർന്ന് പല മുന്നണികളിൽ 10 തവണ ബീഹാറിന്റെ മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിച്ച നിതീഷിന് 75 ആമത്തെ വയസ്സിൽ വീണ്ടും ഡൽഹിയിലേക്ക് മടങ്ങണമെന്ന മോഹം മനസ്സിലുണ്ടായി അതും രാജ്യസഭാ എംപി ആയി. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ. അവതരണം: ബാലു സുധാകരൻ Veteran politician Nitish Kumar has played a pivotal role in the politics of Bihar for over two decades. From serving as a Union Minister handling key portfolios like agriculture and railways to becoming the Chief Minister of Bihar multiple times, his political journey has been marked by strategic alliances and dramatic turns. Now, at the age of 75, discussions are emerging about his possible return to national politics in New Delhi as a member of the Rajya Sabha. What lies behind this move, and how could it impact Bihar’s political landscape? Listen to the detailed analysis in the Varthanēram podcast. Presented by: Balu Sudhakaran. See omnystudio.com/listener for privacy information.

    2 min
  4. എന്താണ് കെ കെ ശൈലജയ്ക്കും പാർട്ടിക്കും ഇടയിൽ? Open Vote | Sujith Nair

    4 MAR

    എന്താണ് കെ കെ ശൈലജയ്ക്കും പാർട്ടിക്കും ഇടയിൽ? Open Vote | Sujith Nair

    സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഏതാണ്ട് അന്തിമരൂപം ആകുമ്പോൾ കണ്ണൂർ ജില്ലയിലെ പേരാവൂർ സീറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ രാഷ്ട്രീയകേന്ദ്രങ്ങളിൽ നിറയുകയാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ്. അവിടെ അദ്ദേഹത്തെ നേരിടാൻ എത്തുന്നത് കെ.കെ ശൈലജയാണ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ In this episode of Open Vote, we examine the high-profile political contest brewing in Peravoor, Kannur, as CPI(M) finalises its candidate list. With KPCC President Sunny Joseph defending his sitting seat against K.K. Shailaja, the constituency is set for a significant political battle. Sujith Nair breaks down the political equations, strategies, and possible impact of this face-off. See omnystudio.com/listener for privacy information.

    12 min
  5. മൈക്രോഗ്രീൻസ് വേവിച്ചു കഴിക്കാൻ പറ്റുമോ? ഇങ്ങനെ വളർത്തിയാൽ മികച്ച ലാഭം

    20 FEB

    മൈക്രോഗ്രീൻസ് വേവിച്ചു കഴിക്കാൻ പറ്റുമോ? ഇങ്ങനെ വളർത്തിയാൽ മികച്ച ലാഭം

    മലയാളികളുടെ ഭക്ഷണ ചർച്ചകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ആഹാരമാണ് മൈക്രോഗ്രീൻ. എന്താണ് മൈക്രോഗ്രീൻ? എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ? എങ്ങനെ വീട്ടിൽ കൃഷിചെയ്യാം? മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ വിശദമായി സംസാരിക്കുകയാണ് ‘ഗ്രോ ഗ്രീൻസ്’ സിഇഒ അജയ് ഗോപിനാഥ്. Microgreens have become the latest sensation in Kerala's culinary and health circles. But what exactly makes these tiny greens a "superfood," and why is everyone talking about them? In this exclusive Manorama Online Premium Webinar, we dive deep into the world of miniature greens to answer your biggest questions: What are Microgreens? Understanding the science behind these nutrient-packed seedlings. The Health Edge: Exploring the incredible nutritional benefits and why they are superior to mature vegetables. Home Farming: A step-by-step guide on how you can easily grow them in your own kitchen or balcony with minimal space. Join Ajay Gopinath, CEO of 'Grow Greens', as he shares his expertise and practical tips on mastering microgreen cultivation. See omnystudio.com/listener for privacy information.

    1h 1m
  6. ജനാധിപത്യം തിരിച്ചുവന്ന ബംഗ്ലദേശ് | Bangladesh Democracy Returns | Tariq Rahman Prime Minister | Bangladesh New Government | Manorama Online Podcast

    20 FEB

    ജനാധിപത്യം തിരിച്ചുവന്ന ബംഗ്ലദേശ് | Bangladesh Democracy Returns | Tariq Rahman Prime Minister | Bangladesh New Government | Manorama Online Podcast

    ബംഗ്ലദേശിൽ ജനാധിപത്യം തിരിച്ചെത്തി എന്നതാണ് രാജ്യാന്തരതലത്തിൽ ഈ ആഴ്ചയിലെ പ്രധാന സംഭവങ്ങളിൽ ഒന്ന്. ബംഗ്ലദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റു. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷനുമായ റഹ്മാൻ പാർലമെന്റ് സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 25 മന്ത്രിമാരും 24 സഹമന്ത്രിമാരും റഹ്മാനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. 25 മന്ത്രിമാരിൽ 9 പേർ ഖാലിദ സിയയുടെ മന്ത്രിസഭകളിലുണ്ടായിരുന്നവരാണ്. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ. റിപ്പോർട്ട്, വിവരണം: ബാലു സുധാകരൻ See omnystudio.com/listener for privacy information.

    3 min

About

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

More From Manorama Online