Dilli Dali

S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. 2d ago

    മലയാളത്തിലെ കവികൾ അന്നും ഇന്നും ജീവിക്കാൻ ചെയ്ത ജോലികളും അവരുടെ കവിതകളും: Interview with P. Raman

    കുമാരനാശാൻ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ പത്രാധിപർ ടി .കെ. മാധവൻ 1919 ൽ ആയിരിക്കണം ദേശാഭിമാനിയിൽ ഒരു മുഖപ്രസംഗം എഴുതി , മഹാകവി മറ്റുകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ മേലിൽ കവിതയെഴുത്തിൽ മാത്രം ശ്രദ്ധിച്ച് ഭാഷയ്ക്ക് കൂടുതൽ സംഭാവനകൾ ചെയ്യണമെന്ന് . കവികൾക്ക് കവിത മാത്രമെഴുതി അങ്ങനെ ഒരു ജീവിതമുണ്ടോ ? ആശാൻ - വള്ളത്തോൾ -ഉള്ളൂർ കാലം മുതൽ ഇന്നുവരെയുള്ള മലയാള കവികളുടെ ജീവിതത്തെ ആസ്പദമാക്കി കവി പി. രാമനുമായി ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    മലയാളത്തിലെ കവികൾ അന്നും ഇന്നും ജീവിക്കാൻ ചെയ്ത ജോലികളും അവരുടെ കവിതകളും: Interview with P. Raman
  2. Oct 21

    ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri

    ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും?ഉസ്താദ് ബഡെ ഗുലാം അലി ഖാൻ പാടിയ ഒരു തുംരിയെ (जल जमुना भरन कैसे जाऊं ?) പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉസ്താദ് ഈ ഗാനം പാടിയതുകേൾക്കുമ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചുപോകാറുണ്ട് സുഗതകുമാരിയുടെ കൃഷ്ണകവിതകൾ ബഡെ ഗുലാം അലി ഖാൻ പാടി കേട്ടിരുന്നെങ്കിൽ എന്ന്. നടക്കാത്ത ആഗ്രഹങ്ങളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പ്രേരിപ്പിക്കുന്നത്.പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.A music track used in this programme is solely for educational and music appreciation purposes. No copyright infringement is intended, and this upload is not intended for monetisation. All rights to the music and recording belong to their respective copyright owners.

    ആ മുരളീകൃഷ്ണൻ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ഞാനെങ്ങനെ യമുനയിൽ വെള്ളമെടുക്കാൻ പോകും? Podcast on a Tumri
  3. Sep 13

    യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളും: A podcast by S. Gopalakrishnan

    കാന്തപുരത്തിന്റെ പ്രസ്താവനയെ മുൻനിർത്തി കേരളത്തിൽ ചർച്ച നടക്കുന്ന അവസരത്തിൽ സെപ്തംബർ പന്ത്രണ്ടാം തീയതി ഇറങ്ങിയ The Economist മാസിക യിൽ യൂറോപ്പിലെ ഇസ്‌ലാമിനെക്കുറിച്ച് രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ രാഷ്ട്രീയ ഇസ്‌ലാമിസത്തിനും യൂറോപ്പിലെ വലതുപക്ഷം പ്രചരിപ്പിക്കുന്ന 'ഇസ്‌ലാമിനെ പേടി' വികാരത്തിനുമിടയിൽ മറയ്ക്കപ്പെടുന്ന സത്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ.ലേഖനങ്ങളെ ആസ്പദമാക്കി ചെയ്തിരിക്കുന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളുംകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹത്തോടെ എസ്‌ . ഗോപാലകൃഷ്ണൻ 12 September 2026Delhi

    യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളും: A podcast by S. Gopalakrishnan
5
out of 5
2 Ratings

About

Dilli Dali is a podcast initiative from Delhi, India on contemporary society and culture

You Might Also Like