Truecopy THINK - Malayalam Podcasts

Truecopythink

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

  1. 1d ago

    റൊണാൾഡോ 1000 കടക്കുമോ?

    ക്രിക്കറ്റ്: ക്രിക്കറ്റ് റൊമാന്റിസിസത്തിന് വെസ്റ്റ് ഇൻഡീസ് എന്നല്ലാതെ മറ്റൊരു പേരില്ല. എന്നാൽ കളി കാര്യത്തോട് അടുക്കുമ്പോൾ കഥ മാറുന്നു. അടുത്ത ലോകകപ്പിലും വിൻഡീസ് കളിക്കുമെന്ന് ഒരു ഉറപ്പും ഇല്ല. എന്നാലും ലോകത്ത് എല്ലാ ക്രിക്കറ്റ് കാണികളുടെയും രണ്ടാമത്തെ ടീം ഇന്നും വെസ്റ്റ് ഇൻഡീസ് ആയിരിക്കുന്നത് എന്തുകൊണ്ടാണ്? കോഹ്ലിയും രോഹിത്തുമുള്ള ഇന്ത്യയുമായി ഇപ്പോൾ തുടങ്ങുന്ന കളിയിൽ എന്തെങ്കിലും സാധ്യത ഉണ്ടോ വിൻഡീസിന്? ഫുട്ബോൾ: നാഷൻസ് ലീഗിൽ ജർമനിയുടെ Klopp-നും നെതർലാൻഡ്സിന്റെ Xavi-ക്കും സമനിലത്തുടക്കം. എന്നാൽ മുന്തൂക്കം നെതർലൻഡ്സിന്. റൊണാൾഡോയുടെ 1000 ഗോൾ സ്വപ്നം നടക്കുമോ? കേരള ഫുട്ബോൾ രക്ഷപ്പെടും, പക്ഷേ ബ്രസീലിനോടെന്നല്ല ആരോട് കളിച്ചാലും ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടില്ല. എന്തുകൊണ്ട്? റിജോൺ ജോൺസിന് തിങ്ക് സ്പോർടിന്റെ ആദരാഞ്ജലികൾ. ഏഷ്യൻ ഗെയിംസ്: സ്വർണമല്ലാതെ മറ്റെല്ലാം തോൽവിയാണെന്ന ദുര പിടിച്ച മനസ്സുള്ളവർക്ക് മാത്രം പറ്റിയതാണ് മനുവിനെപ്പോലെ ഒരു അത്ലറ്റിനോട് സോഷ്യൽ മീഡിയയിൽ ഉണ്ടായ ക്രൂരമായ ട്രോളുകൾ.

    റൊണാൾഡോ 1000 കടക്കുമോ?
  2. 3d ago

    അഗാർക്കർ പോയത് രോഹിത് ശർമ കാരണമോ?

    രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേണ്ടെന്ന ഉറച്ച വിശ്വാസക്കാരനാണ് അജിത് അഗാർക്കർ. എന്താണ് കാരണം? രോഹിത് വേണമെന്ന വാശിക്കാരും നിരവധി. എന്തായാലും ഇന്ത്യയുടെ മുഖ്യ സെലക്ടർ അഗാർക്കർ ആ പണി ഉപേക്ഷിക്കുകയാണ്. പകരം പാർത്ഥിവ് പട്ടേൽ വരുമോ? ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തോൽവി ഗാഥ മൂന്നാം സീസണിലും നിറഞ്ഞ സദസ്സിനു മുന്നിൽ ഓടിയപ്പോൾ മാനേജ്മെൻ്റ് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റാൻ തീരുമാനിക്കുന്നു. ധോണി, കാൽ നൂറ്റാണ്ടുകാലത്തെ പ്രിയ സുഹൃത്ത് സഹീർ ഖാനെ ഹെഡ് കോച്ചായി കൊണ്ടു വരുന്നു, രക്ഷപ്പെടുമോ CSK? തിങ്ക് സ്പോർട്ടിൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.

    അഗാർക്കർ പോയത് രോഹിത് ശർമ കാരണമോ?
  3. 4d ago

    തനിമയോടും പുതുമയോടും നൃത്തം എങ്ങനെ ഇടപെടുന്നു?

    “താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു. ക്രിയേഷന്റെ രസകരമായ അനുഭവങ്ങൾ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ച ഓർമകൾ, മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ അതിനെ പുതിയ വേദികളിലേക്ക് എത്തിക്കുന്നതിലെ വെല്ലുവിളികൾ, പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനുമായുള്ള സൗഹൃദം, ഡിജിറ്റൽ കാലത്തെ മാധ്യമ ചർച്ചകളും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചെല്ലാം മേതിൽ ദേവിക സംസാരിക്കുന്നു.

    തനിമയോടും പുതുമയോടും നൃത്തം എങ്ങനെ ഇടപെടുന്നു?
  4. 5d ago

    ഹൽവയിൽ നിന്ന് FULVAയിലേക്ക്

    കോഴിക്കോടിന്റെ രുചിസ്മൃതിയായ ഹൽവയെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക ഉപഭോക്തൃ ബ്രാൻഡായി പുനരാവിഷ്‌കരിച്ച *FULVA*യുടെ വേറിട്ട സംരംഭകയാത്രയാണീ സംഭാഷണം. നാല് ബാല്യകാലസുഹൃത്തുക്കളുടെ ഒരു യാത്രയിൽ പിറന്ന ആശയം എങ്ങനെ വൈവിധ്യമാർന്ന രുചികളിലേക്കും ആകർഷകമായ പാക്കേജിങ്ങിലേക്കും ആഗോള വിപണിയിലേക്കും വളർന്നു എന്ന് സ്ഥാപകർ പങ്കുവയ്ക്കുന്നു. സൗഹൃദം, നവീകരണം, ബ്രാൻഡ് നിർമാണം, നിക്ഷേപം, പരാജയങ്ങൾ, അതിജീവനം എന്നിവയുടെ അധികമറിയപ്പെടാത്ത വശങ്ങളിലേക്കും അഭിമുഖം വെളിച്ചം വീശുന്നു. ഒരു പരമ്പരാഗത പലഹാരത്തെ മാറ്റാതെ പുതുക്കാനാകുമോ. 'ഒരു പ്രാദേശിക രുചിക്ക് ആഗോളസ്വത്വം നൽകാനാകുമോ' എന്ന ചിന്തോദ്ദീപകമായ അന്വേഷണവും ഇതിലുണ്ട്. ഹൽവയെക്കുറിച്ചുള്ള സംഭാഷണമാണെങ്കിലും, ഇതിലെ ഓരോ അനുഭവപാഠവും മധുരമുള്ളതായിരിക്കണമെന്നില്ല!

    ഹൽവയിൽ നിന്ന് FULVAയിലേക്ക്

Ratings & Reviews

5
out of 5
3 Ratings

About

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

You Might Also Like