Speed News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

  1. 14h ago

    സി.പി.എം വിശാല സംസ്ഥാനസമിതിയില്‍ എം.എ.ബേബിയുടെ പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ,ഡി നീക്കത്തി

    തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ  തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത്  സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന്  ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണം പരാമർശിക്കാത്തത് ചർച്ചയായി. CPM General Secretary M.A. Baby called for open criticism during the expanded state committee meeting in Kozhikode, convened to address the setbacks following the election defeat. While openly acknowledging the party's lapses, Baby announced that necessary course corrections would be made from the perspective of the people. However, the fact that he did not mention the ED investigation during his hour-and-a-half-long inaugural speech became a topic of discussion See omnystudio.com/listener for privacy information.

    സി.പി.എം വിശാല സംസ്ഥാനസമിതിയില്‍ എം.എ.ബേബിയുടെ പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ,ഡി നീക്കത്തി
  2. 4d ago

    CMRL മാസപ്പടിക്കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേ

    CMRL–എക്സാലോജിക് ഇടപാടില്‍  ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ രാഷ്ട്രീയമില്ല, നിയമപരമായ നടപടിമാത്രമേ ഉണ്ടാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കും. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി കേസുകളെ കേസുകളായി നേരിടുകയായിരുന്നെന്നും അല്ലാതെ ഇ.ഡിയുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക ആയിരുന്നില്ലെന്നും വി.ഡി.സതീശന്‍ പറ‍ഞ്ഞു.  A decision has been reached to conduct a Vigilance inquiry against Pinarayi Vijayan regarding the CMRL-Exalogic deal, based on a letter from the ED. The Chief Minister stated that there is no political motive behind the state government's stance and that only legal proceedings will follow See omnystudio.com/listener for privacy information.

    CMRL മാസപ്പടിക്കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേ
  3. 6d ago

    പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ്

    പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ നീക്കം. നാലുദിവസം മുന്‍പുള്ള തീയതി ഇട്ട് രമ്യ നല്‍കിയ കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസ് തയാറായില്ല. പ്രദീപിനെ മേയ് മാസം മുതല്‍ മന്‍കാലപ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാണ് കത്തിലെ ആവശ്യം. സസ്പെന്‍ഡ് ചെയ്ത പ്രദീപിനെ വളഞ്ഞവഴിയില്‍ നിയമിക്കാനുള്ള രമ്യയുടെ നീക്കം പാര്‍ട്ടി അതീവ ഗൗരവമായിട്ടാണ് കാണുന്നത്.  MLA Ramya Haridas is attempting to appoint Palayam Pradeep—who was suspended by the party—to her staff through a backdoor maneuver. The office of Speaker Thiruvanchoor Radhakrishnan refused to accept a letter submitted by Ramya that was backdated by four days. The letter requested Pradeep's appointment to the staff with retrospective effect from May. The party views Ramya's attempt to appoint the suspended Pradeep via this indirect route with extreme seriousness See omnystudio.com/listener for privacy information.

    പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ്

About

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

More From Manorama News