Nere Chovve

ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്‍. https://www.manoramanews.com/weekly-programs/nere-chovve.html

  1. കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

    APR 27

    കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

    കെഎസ്ആര്‍ടിസിയുടേയും വൈദ്യുതി ബോര്‍ഡിന്‍റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് നന്നായി പഠിച്ചിട്ടുളള ഒരാള്‍. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വന്തം മനസാക്ഷി ഒരു പുസ്തകമെഴുതിച്ചു. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍'. കേരളത്തിന്‍റെ ഭരണയന്ത്രത്തില്‍ കുടിയിരിക്കുന്ന അഴിമതിയുടെ വഴികള്‍ വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ആ പുസ്തകമെഴുതാനുളള പശ്ചാത്തലവും വെളിപ്പെടുത്തലുകളും അതേക്കുറിച്ച് സംസാരിക്കുന്നു നേരെ ചൊവ്വേയില്‍ ശ്രീ. ബിജു പ്രഭാകര്‍. Biju Prabhakar IAS on Nere Chovve See omnystudio.com/listener for privacy information.

    55 min
  2. 'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി

    APR 14

    'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി

    നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത അതിന് സിനിമയില്‍ ഇപ്പോള്‍ അത്ര സ്വീകാര്യതയൊന്നുമില്ല. എന്നാല്‍ 90's കിഡ്സിന്‍റെ ഗൃഹാതുരതയില്‍ വലിയൊരു സംഭവമായി നിന്ന ഒരു നടന് ഇപ്പോഴും കിട്ടുന്ന കയ്യടി ആരെയും അല്‍ഭുതപ്പെടുത്തും. അദ്ദേഹം ഇപ്പോള്‍ അകലെയാണ് താമസിക്കുന്നത്. ആരവങ്ങളില്‍ നിന്നും പിടിച്ചുകുലുക്കിയ വിവാദങ്ങളില്‍ നിന്നും ഒക്കെ അകലെയായി അമേരിക്കയില്‍. എന്നാല്‍ ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നതിലുണ്ടായ പിഴവുകള്‍ തിരിച്ചറിയുന്നുണ്ട്. അത് തിരുത്തുന്നുമുണ്ട്. ആ അനുഭവങ്ങളിലൂടെ ഒന്നൂടെ കടന്നുപോകുകയാണ് നടന്‍ ബാബു ആന്‍റണി. അഭിമുഖം കാണാം.    Babu Antony On Nere Chovve See omnystudio.com/listener for privacy information.

    24 min
  3. പാട്ടെഴുത്തുകാര്‍ക്കുമാത്രം വേതന വര്‍ധന ഇല്ല;  പാട്ടും കവിതയും താരതമ്യം ശരിയല്ല: റഫീക്ക് അഹമ

    10/20/2025

    പാട്ടെഴുത്തുകാര്‍ക്കുമാത്രം വേതന വര്‍ധന ഇല്ല; പാട്ടും കവിതയും താരതമ്യം ശരിയല്ല: റഫീക്ക് അഹമ

    കവിത കൊണ്ടും സിനിമാഗാനങ്ങള്‍ കൊണ്ടും മലയാളിയെ ആഴത്തില്‍ തൊട്ടൊരാള്‍. സിനിമയ്​ക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ സ്വയം വിട്ടുകൊടുക്കാതെ സൗവര്‍ണ പ്രതിപക്ഷമായിത്തുടരുന്ന ഒരു കലാകാരന്‍. പ്രതികരണങ്ങള്‍ മുഖം നോക്കിയല്ല, സ്വന്തം ആത്മാവിലേക്ക് നോക്കിയാണ്. പാട്ടെഴുത്തിന്‍റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ശ്രീ റഫീക് അഹമ്മദ് ആണ് ഇന്ന് നേരെ ചൊവ്വേയില്‍.   "A person who has deeply touched the Malayali people through his poetry and film songs. An artist who continues to be a 'golden opposition,' never completely giving himself over to cinema or political movements. His reactions are not based on favouritism, but by looking into his own soul. Today on 'Nere Chovve' is Shri Rafeeq Ahammed, who is completing a quarter-century of writing songs." See omnystudio.com/listener for privacy information.

    24 min
  4. NSS: തട്ടേക്കയറിക്കഴിഞ്ഞപ്പോള്‍ സതീശന് ഗോവണി വേണ്ടെന്നോ?' ​| Nere Chovve

    09/29/2025

    NSS: തട്ടേക്കയറിക്കഴിഞ്ഞപ്പോള്‍ സതീശന് ഗോവണി വേണ്ടെന്നോ?' ​| Nere Chovve

    തെരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ നേതാക്കള്‍ക്ക് പൊതുവേ ഭക്തി കൂടും. അകന്ന് നില്‍ക്കുന്നവരെ അടുപ്പിക്കാനും ഭക്തി മാര്‍ഗമാണ് അവലംബിക്കാറ്. ഇപ്പോള്‍ സര്‍ക്കാരിന് പോലും രാഷ്ട്രീയ സര്‍ക്കീട്ടിനേക്കാള്‍ ആത്മീയ സര്‍ക്കീട്ടിലാണ് കാര്യം എന്ന് തോന്നുന്നു. ആ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി നേരെ ചൊവ്വയില്‍ എത്തുന്നത്. അയ്യപ്പസംഗമത്തിന്‍റെ പിന്നിലെ രാഷ്ട്രീയവും പിന്നാലെ വരുന്ന രാഷ്ട്രീയവും വിശദീകരിക്കുന്നു നേരെ ചൊവ്വയില്‍ മന്ത്രി വിഎന്‍ വാസവന്‍ "When it's election season, leaders generally see an increase in devotion/piety. They often adopt the path of devotion to bring closer those who have kept their distance. It now seems that even the government is more interested in the spiritual circuit than the political one. It is against this backdrop that the Devaswom Minister is appearing on 'Nere Chovve' (a television show, literally meaning 'Straight Talk'). Minister V. N. Vasavan explains the politics behind the Ayyappa Sangamam (gathering) and the politics that will follow, on Nere Chovve." See omnystudio.com/listener for privacy information.

    34 min

About

ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്‍. https://www.manoramanews.com/weekly-programs/nere-chovve.html

More From Manorama News