Speed News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

  1. 2d ago

    ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ ആയുധമാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിസന്ധി മറികടന്ന

    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനെ ഒപ്പം ചേര്‍ത്ത് ഭരണം സുരക്ഷിതമാക്കി ബിജെപി. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍.സുഗതന് ആറുമാസത്തേക്ക് അവധി അനുവദിച്ചു. സുഗതന് അവധി അപേക്ഷ നല്‍കാമെന്ന ആഭ്യന്തര വകുപ്പിന്‍റെ മറുപടി കത്ത് ബിജെപി ആയുധമാക്കി. ജനാധിപത്യവിരുദ്ധ നടപടിയെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും കോണ്‍ഗ്രസും കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കി. അതേസമയം അവധി അപേക്ഷ അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരുക്കുമെന്ന കത്ത് നല്കിയ സാഹചര്യം അന്വേഷിക്കാന്‍ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. തദ്ദേശവകുപ്പിന്‍റെ വിശദീകരണം മാത്രമാണ് ചേര്‍ത്തതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.  he BJP has secured its administration in the Thiruvananthapuram Corporation by joining hands with a Congress rebel. R. Sugathan, a councillor currently lodged in jail under the KAAPA (Kerala Anti-Social Activities (Prevention) Act), has been granted a six-month leave of absence. The BJP weaponized a response letter from the Home Department stating that Sugathan could submit a leave application. In response, both the CPI(M) and Congress submitted complaints to the Corporation Secretary, terming the move anti-democratic See omnystudio.com/listener for privacy information.

    ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ ആയുധമാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിസന്ധി മറികടന്ന
  2. 3d ago

    പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് | സ്പീഡ് ന്യൂസ്

    പി.എം.ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ഏതു സ്കൂളുകളില്‍ പദ്ധതി നടപ്പാക്കണമെന്നതിലും സിലബസിന്‍റെ കാര്യത്തിലും സംസ്ഥാനത്തിന്‍റെ അവകാശം വിട്ടുകൊടുക്കില്ലെന്ന വ്യവസ്ഥ മുന്നോട്ട് വെക്കാനാണ് തീരുമാനം. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും വ്യവസ്ഥകള്‍ സംബന്ധിച്ച തുടര്‍നടപടികള്‍.  UDF makes a U-turn on PM-SHRI. The UDF leadership meeting held today decided to move forward with the scheme. The decision is to put forward a condition that the state's rights regarding which schools should implement the scheme and matters concerning the syllabus will not be compromised. Further steps regarding the conditions will be based on the cabinet sub-committee's report. See omnystudio.com/listener for privacy information.

    പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് | സ്പീഡ് ന്യൂസ്
  3. Jul 25

    ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിച്ച് ജെന്‍സി പ്രക്ഷോഭം | സ്പീഡ് ന്യൂസ്

    നരേന്ദ്രമോദി സര്‍ക്കാരിനെ വിറപ്പിച്ച പാറ്റാ വിപ്ലവത്തിനൊടുവില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്ത്.  യുവാക്കളുടെ രോഷം രാജ്യവിരുദ്ധശക്തികള്‍ ഏറ്റെടുക്കാതിരിക്കാനാണ് രാജിയെന്ന് രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. സിജെപി സമരം പിന്‍വലിച്ചു. രാജ്യത്തെ ജനങ്ങളുടെയും ഭരണഘടനയുടെയും വിജയമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു.  Following the cockroach revolution that shook the Narendra Modi government, Education Minister Dharmendra Pradhan has stepped down. In his resignation letter, Pradhan stated that the resignation is intended to prevent anti-national forces from hijacking the anger of the youth. CJP has called off the protest. CJP leader Abhijit Deepke stated that this is a victory for the people of the country and the Constitution. See omnystudio.com/listener for privacy information.

    ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിച്ച് ജെന്‍സി പ്രക്ഷോഭം | സ്പീഡ് ന്യൂസ്
  4. Jul 23

    ചോദ്യപേപ്പർ ചോർച്ചയിൽ കർശന ശിക്ഷ ഉറപ്പാക്കാൻ കോടതികളെന്ന് പ്രധാനമന്ത്രി | സ്പീഡ് ന്യൂസ്

    ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി.  സിജെപി പ്രതിഷേധം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.  പിന്നാലെ കേന്ദ്രം വീണ്ടും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു.  ചർച്ച വേദിയെച്ചൊല്ലിയാണ് അനിശ്ചിതത്വം തുടരുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാനെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ വിമർശിച്ചു.  Prime Minister says fast-track courts will be established to ensure strict punishment for those involved in the question paper leak. The Prime Minister's response came after protests by CJP intensified. Following this, the Centre again expressed willingness for talks. Uncertainty continues over the venue for the discussion. Meanwhile, Gitanjali Angmo, wife of Sonam Wangchuk, criticized the Congress protest in front of the Prime Minister's residence as lacking sincerity See omnystudio.com/listener for privacy information.

    ചോദ്യപേപ്പർ ചോർച്ചയിൽ കർശന ശിക്ഷ ഉറപ്പാക്കാൻ കോടതികളെന്ന് പ്രധാനമന്ത്രി | സ്പീഡ് ന്യൂസ്

About

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

More From Manorama News