Enthoottath

There are unseen spectacles that we casually miss in the daily carnival of normal news. Some such events can make us laugh out loud, easily sidelining the trending trolls on social media. But the news is a tricky subject and some news can lead into an exclaimer like 'what's happening', in the minds of the common folks. ‘എന്തൂട്ടാത്’ (What's happening) is a podcast where Manorama Online Asst. Producer P Sanilkumar will talk about the big and small aspects of daily news with a humorous touch. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. കർണേട്ടന് അസൂയ; ഓട്ടംസ്റ്റാർ ഷൈൻ! | Shine Tom Chacko | KK Ragesh | Divya S Iyer | Satire Malayalam Podcast

    19/04/2025

    കർണേട്ടന് അസൂയ; ഓട്ടംസ്റ്റാർ ഷൈൻ! | Shine Tom Chacko | KK Ragesh | Divya S Iyer | Satire Malayalam Podcast

    ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) വിശ്വസ്തതയുടെ ഒന്നൊന്നര പാഠപൊസ്തകം, കഠിനാധ്വാനത്തിന്റെ വല്യൊരു മഷിക്കൂട്.. എന്തൂട്ട് തേങ്ങ്യാഡോ പറയണേ? വാർത്താലോകത്തുനിന്ന് ഒപ്പിയെടുത്ത ഒരൂട്ടം കാര്യാണ് എന്റെ ഇഷ്ടാ.. അന്തോം കുന്തോം ഇല്ലാണ്ടെ വായിൽ തോന്നീത് പറയാൻ ഇയ്യ് ഷൈനിന് പഠിക്ക്ണ്‌ണ്ടോ..? എന്തൂട്ടാത്? വാ, കർണനു പോലും അസൂയ തോന്ന്ണ ദിവ്യമായൊരു പോഡ്‌കാസ്റ്റ് കേട്ടാലോ..?! Hey guys… I, P. Sanil Kumar, welcome you again to the Manorama Online Enthoottatt satire podcast. A hefty textbook of loyalty, a huge inkpot of hard work... what more can I say? A bunch of things picked from the world of news is my favorite. Should I just say what comes to my mind without any hesitation or embellishment? Shine, are you learning that...? What's up? Come on, let's listen to a divine podcast that would even make Karna jealous and Running Star Shine Tom Chacko ?! See omnystudio.com/listener for privacy information.

    6 min
  2. ആശമാരോട് ഇല്ലുമിനാറ്റി!

    05/04/2025

    ആശമാരോട് ഇല്ലുമിനാറ്റി!

    ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) എമ്പുരാന്റെ കാര്യം പറയാൻ വന്നതാവും ലേ? ഏയ്, അതിന്റെ നെഴലില് നമ്മള് മൈൻഡ് ചെയ്യാതിരിക്കുന്ന ഒരു കൂട്ടര് ഇണ്ട്ട്ടോ? ആരാദ്? ആശമാര്. പത്തമ്പത് ദെവസത്തിലേറെയായിട്ട് അവര് സെക്രട്ടേറിയറ്റ് പടിക്കല് സമരം ചെയ്യല്ലേ? സിനിമേടെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂലങ്കഷായിട്ട് വർത്താനം പറയണ ആരേലും, ജീവിക്കാനുള്ള ആശ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റി എന്തേലും പറഞ്ഞോ? ‘എന്തൂട്ടാത്’? വാ, ഒരു ഇല്ലുമിനാറ്റി പോഡ്‌കാസ്റ്റ് കേട്ടിട്ടു പോകാം. Hey Ghedi's, I'm P. Sanil Kumar, and welcome back to the Manorama Online Enthoottath Podcast! Today, I'm excited to discuss Empuraan. However, I think there's another important group that deserves our attention - ASHAs. Let's dive into this topic and explore some insightful discussions. See omnystudio.com/listener for privacy information.

    4 min
  3. ഗസറ്റഡ് കുറുവകൾ!

    03/12/2024

    ഗസറ്റഡ് കുറുവകൾ!

    ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ്ടന്മാരാച്ചാലും കുറുവകൾക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുമ്പോഴാണ്, ഗസറ്റഡ് കള്ളന്മാരുടെ ഒരു സുഖം മനസ്സിലാവുക. എന്തൂട്ടാത്? വാ, സർക്കാർ വിലാസം കുറുവ പോഡ്കാസ്റ്റ് കേൾക്കാം.Gazetted Kuruva Gang of Kerala: Manorama Online's satirical podcast, Enthoottath, has released a new episode titled "Gazetted Kuruva Gang," which takes aim at corrupt Kerala government officials. The episode delves into the hypocrisy of well-paid officials who struggle without the government's welfare-social security pensions, drawing parallels to the folklore of the "Kuruva" thieves.Host & Producer: P SanilkumarEditor: KU Devadathan See omnystudio.com/listener for privacy information.

    5 min
  4. സമരപുളകങ്ങൾ അഥവാ പ്ലാൻ ബി

    16/02/2024

    സമരപുളകങ്ങൾ അഥവാ പ്ലാൻ ബി

    സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു പാടുമ്പഴെങ്കിലും  ഓർക്കണം ട്ടാ. എന്തൂട്ടാത്? വാ, സമരപുളക പോഡ്കാസ്റ്റായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?! In the state budget, foreign-private university campuses will be allowed in Kerala. It is a major policy change by the left-wing parties. In the past, many protests and martyrs happened on this. P. Sanilkumar satirically analyzes the topic in the Enthoottath podcast. Would you like to listen? See omnystudio.com/listener for privacy information.

    6 min
  5. ചക്കിക്കൊത്തൊരു ചങ്കരൻ; അടിയൊക്കെ സ്വാഭാവികം

    29/12/2023

    ചക്കിക്കൊത്തൊരു ചങ്കരൻ; അടിയൊക്കെ സ്വാഭാവികം

    പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന് പറയുന്ന മറ്റൊരാള്. പോരാത്തേന്, കരിങ്കൊടി കണ്ടാൽ അരയുംതലയും മുറുക്കി ജീവൻരക്ഷാപ്രവർത്തനത്തിന് ഇറങ്ങണ ചെറുപ്പക്കാരും. മ്മ്ള് മലയാളികൾക്ക് ഇതിൽപ്പരം ആഹ്ലാദം കിട്ടാനുണ്ടോ? എന്തൂട്ടാത്..?! വാ, നവകേരള പോഡ്കാസ്റ്റുമായി മ്മ്ടെ പി.സനിൽകുമാർ വന്നിട്ടുണ്ട്, കേട്ടാലോ? A person travels around the state in a brand new bus, saying that he has no money to buy rice. Another person says I want biriyani even though the house is sold. If that is not enough, young people should tighten their belts and heads and go to life-saving work if they see a black flag. Can we Malayalees get more joy than this? What's more..?! Come on, P. Sanilkumar has come with the new Enthoottath podcast. Would you like to listen?  See omnystudio.com/listener for privacy information.

    7 min
  6. കേമാട്ടോ, കേരളീയം കണ്ണട!

    11/11/2023

    കേമാട്ടോ, കേരളീയം കണ്ണട!

    ആരാപ്പൊ ഇങ്ങനെ കണ്ണട വേണം, കണ്ണട വേണം എന്നു വിളിച്ചു കൂവണത്? അത് മ്മ്ടെ ബിന്ദു ടീച്ചറാട്ടോ. മങ്ങിയ കാഴ്ചോള് കണ്ടു മടുത്തിട്ട് ടീച്ചർക്ക് കണ്ണട വേണംന്നാട്ടോ കട്ടായം. അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന് നുള്ളിപ്പെറുക്കി പൈസ എടുത്തിട്ടാണേ കണ്ണടയ്ക്കു വസൂലാക്കീതേ. കണ്ണീക്കണ്ട മരത്തിമ്മ്‌ലും റോട്ടീമ്മ്‌ലും മാലബൾബൂം കത്തിച്ച് കേരളീയം അങ്ങട് ഉഷാറാക്കീലോ. പെൻഷൻ പോലും കിട്ടാതെ പട്ടിണി കെടക്കണ പാവങ്ങളെ ഈ സർക്കാര് കണ്ടോ? എന്തൂട്ടാത്..?! വാ, ഒട്ടും മങ്ങാത്ത പോഡ്കാസ്റ്റൂം തെളിച്ച് പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ..?! A broken public treasury pinched and collected the money for Minister R. Bindhu's spectacles. The government also lavishes on the Keraleeyam programme. Did this government see the poor starving without even getting a pension? ‘Enthoottath?’ Come on, P. Sanilkumar has come out with a new roasting podcast. Do you want to listen? See omnystudio.com/listener for privacy information.

    8 min
  7. മ്മ്ടെ പുതുപ്പള്ളി മിത്തല്ലാ, സത്യാ!

    14/09/2023

    മ്മ്ടെ പുതുപ്പള്ളി മിത്തല്ലാ, സത്യാ!

    പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില് പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു പഠിക്ക്വാാഡോ. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി ആയിരുന്നൂച്ചാല് ചവിട്ടിക്കേറി ചവിട്ടിക്കേറി മ്മ്ളിപ്പോ എവറസ്റ്റിന്റെ മണ്ടേലെത്ത്യേനെ. അമ്മാതിരി തോൽവികളാണേ.. എന്തൂട്ടാത്..? വാ, പുത്യേ പോഡ്കാസ്റ്റ് ക്യാപ്സൂളായിട്ട് പി.സനിൽകുമാർ വന്നിണ്ട്ട്ടാ. കേട്ടാലോ..?! Failure is the pillar of success; failure is a better teacher than success; failure is the stepping stone to success... If failure is a stepping stone to victory, we would have been in the Everest. What is it? Come on,P. Sanilkumar has come with a new Enthoottath podcast capsule. Why wait , let's hear See omnystudio.com/listener for privacy information.

    7 min

About

There are unseen spectacles that we casually miss in the daily carnival of normal news. Some such events can make us laugh out loud, easily sidelining the trending trolls on social media. But the news is a tricky subject and some news can lead into an exclaimer like 'what's happening', in the minds of the common folks. ‘എന്തൂട്ടാത്’ (What's happening) is a podcast where Manorama Online Asst. Producer P Sanilkumar will talk about the big and small aspects of daily news with a humorous touch. For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online