Manorama Entertainment

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ  Lets listen to fashion , styles , cinema on Manorama Online Entertainment podcast.

  1. അന്ന് ലാലേട്ടന്‍ പറഞ്ഞു, 'നീ മാറിക്കോ മോനേ' | Entertainment Podcast | Rajesh Madhavan | Santhosh T Kuruvila

    1 DAY AGO

    അന്ന് ലാലേട്ടന്‍ പറഞ്ഞു, 'നീ മാറിക്കോ മോനേ' | Entertainment Podcast | Rajesh Madhavan | Santhosh T Kuruvila

    ‘മലയാള സിനിമയിലെ മുൻനിര നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള തന്റെ പുതിയ ചിത്രമായ 'പെണ്ണും പൊറാട്ടും' നൽകുന്ന വലിയ ആത്മവിശ്വാസത്തിലാണ്. വെറും 3.5 കോടിയിൽ തുടങ്ങി പിന്നീട് 7 കോടിക്ക് മുകളിലേക്ക് ബഡ്ജറ്റ് മാറിയ ഒരു സിനിമ, തിയേറ്റർ റിലീസിന് മുൻപേ തന്നെ വമ്പൻ പ്ലാറ്റ്‌ഫോമുകൾ ഏറ്റെടുത്തത് മലയാളസിനിമ വ്യവസായത്തിൽ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്. Santhosh T. Kuruvila, one of the leading producers in Malayalam cinema, is highly confident about his new film, 'Pennum Porattum'. The fact that a film, which started with a budget of just 3.5 crore and later increased to over 7 crore, has been acquired by major platforms even before its theatrical release is creating hope in the Malayalam film industry. Listen to the Manorama Online Podcast. See omnystudio.com/listener for privacy information.

    21 min
  2. Stress എടുക്കുക, വേറെ വഴിയില്ല | Bhavana | Interview

    22 JAN

    Stress എടുക്കുക, വേറെ വഴിയില്ല | Bhavana | Interview

    ആരാണ് ഭാവന എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ര സാധാരണമല്ല. ഇരുപതു വർഷത്തിലധികമായി അഭിനയരംഗത്തുള്ള ഭാവന, ഇപ്പോൾ മനഃശക്തിയുടെ പ്രതീകം കൂടിയാണ്. സയൻസ് ഫിക്ഷൻ ത്രില്ലറായ 'അനോമി' എന്ന സിനിമയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ധൈര്യമുള്ള പെൺകുട്ടിയെന്നു ചുറ്റുമുള്ളവർ വാഴ്ത്തുമ്പോൾ സ്വന്തം മനസ്സിന്റെ ശക്തിയെക്കുറിച്ചും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള വഴികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഭാവന മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ മനസ് തുറക്കുന്നു. The answer to the question 'Who is Bhavana?' is not so simple. Bhavana, who has been acting for over twenty years, is now also a symbol of mental strength. Her upcoming film is the science fiction thriller 'Anomi'. While those around her praise her as a courageous girl, Bhavana opens up on the Manorama Online podcast about the strength of her own mind and her choices for overcoming stress. See omnystudio.com/listener for privacy information.

    21 min
  3. ആ വയലിൻ പിന്നീട് തിരിച്ചുകൊടുക്കേണ്ടിവന്നു | Manorama Online Podcast | Ouseppachan | Rajalakshmi

    23/11/2025

    ആ വയലിൻ പിന്നീട് തിരിച്ചുകൊടുക്കേണ്ടിവന്നു | Manorama Online Podcast | Ouseppachan | Rajalakshmi

    1985 ൽ ‘കാതോടു കാതോര’ത്തിൽ പാട്ടു ചെയ്യാൻ പറയുമ്പോൾ എനിക്ക് ആ പരിപാടി അറിയില്ല. ഞാൻ ചെയ്തിട്ടില്ല അതുവരെ. എന്റെ ഒരു സുഹൃത്ത് ഗിറ്റാറിസ്റ്റ് ജോൺ ആന്റണിയോട് ഞാൻ പറഞ്ഞു, ‘ജോണി ഒരു കാര്യം ചെയ്യൂ, ഞാൻ വയലിനിൽ ഒരു ട്യൂൺ വായിക്കാം. ഒന്നു കോഡ്സ് വായിച്ചോളൂ’ എന്ന്. അന്ന് ചെറിയ ഓട്ടോ ടേപ്പ് റിക്കാർഡറിൽ റിക്കോർഡ് ചെയ്തിട്ട് ട്യൂൺ കൊടുത്തു. അതാണ് ‘നീ എൻ സർഗ സൗന്ദര്യമേ’. പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്  When I was asked to compose a song for 'Kathodu Kathoram' in 1985, I wasn't familiar with that process. I hadn't done anything like that before. I told my friend, guitarist John Antony, 'Johnie, do this: I'll play a tune on the violin, and you play the chords.' That day, I recorded it on a small tape recorder and submitted the tune. That's 'Nee En Sargga Soundaryame'.Listen to the Manorama Online podcast. See omnystudio.com/listener for privacy information.

    14 min
  4. കാലത്തിന് അനുസരിച്ചാണ് ഞാൻ പാട്ടുണ്ടാക്കുന്നത്  | Manorama Online Podcast | Ouseppachan | Rajalakshmi

    09/11/2025

    കാലത്തിന് അനുസരിച്ചാണ് ഞാൻ പാട്ടുണ്ടാക്കുന്നത് | Manorama Online Podcast | Ouseppachan | Rajalakshmi

    ഭരതന് ഒരു വയലിൻകാരനെ സിനിമയിലേക്ക് വേണമായിരുന്നു. ക്ലാസിക്കായ, ഓസ്കാറൊക്കെ കിട്ടിയ ‘ഫിഡ്‌‌ലർ ഓൺ ദ റൂഫ്’ എന്നൊരു സിനിമ ഉണ്ടായിരുന്നു. അതിൽ സിംബോളിക് ആയിട്ടുള്ള ഒരു വയലിനിസ്റ്റ് ഉണ്ടായിരുന്നു. അയാൾ ആ സിനിമയിലെ എല്ലാ ഇമോഷനുകളിലും അവിടെയും ഇവിടെയും ഒക്കെ നിന്ന് വയലിൻ വായിക്കും. ഭരതന്റെ മനസ്സിൽ അതായിരുന്നു റെഫറൻസ്. ഇന്ന് ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ അവാർഡൊക്കെ കിട്ടിയേനെ.പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്. Bharathan needed a violinist for his film. There was a classic, Oscar-winning film called ‘Fiddler on the Roof’. It featured a symbolic violinist. He would appear at various points, playing the violin to underscore every emotion in that film. That was the reference point in Bharathan's mind. If that film were released today, it would have received major awards. Listen to the Manorama Online podcast. See omnystudio.com/listener for privacy information.

    13 min

About

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ  Lets listen to fashion , styles , cinema on Manorama Online Entertainment podcast.

More From Manorama Online