Dilli Dali

S Gopalakrishnan
Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. ഞങ്ങൾ മരണവുമായി കളിക്കുന്നവർ: A podcast by S. Gopalakrishnan on an Uzbek song 56/2024

    5 DAYS AGO

    ഞങ്ങൾ മരണവുമായി കളിക്കുന്നവർ: A podcast by S. Gopalakrishnan on an Uzbek song 56/2024

    ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... 'കാദി൦ അസ്സൽ അസ്സൽദാൻ, കാദി൦ അസ്സൽ അസ്സൽദാൻ'. പാട്ടിൽ ഇങ്ങനെ പറയുന്നു ' വിജയശ്രീലാളിതമായ ഒരു ഭൂതകാലത്തിൻ്റെ യശസ്സാണിത്. തുർക്കിസ്താന്റെ തിമൂർ , ഉലുഗ് ബെക് , ബാബർ , ചെങ്കിസ് ഖാൻ ... ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ്' ആ പാട്ടിൻ്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം. ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു . (From the Archives of Dilli Dali Podcast) സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    10 min
  2. നൂറ്റാണ്ടിൽ അർദ്ധരാത്രി: ദാർശനികൻ Edgar Morin നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് 53/2024

    10 DEC

    നൂറ്റാണ്ടിൽ അർദ്ധരാത്രി: ദാർശനികൻ Edgar Morin നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് 53/2024

    FROM THE DILLI DALI ARCHIVE ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    14 min
  3. ഒരു പാദസരത്തിൻ്റെ രസയാത്ര : From the Archives of Dilli Dali 52/2024

    4 DEC

    ഒരു പാദസരത്തിൻ്റെ രസയാത്ര : From the Archives of Dilli Dali 52/2024

    ഒരു പാദസരത്തിന്റെ രസയാത്രഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാരകത്തിന് ...അദ്ദേഹം പാടുമ്പോഴും അങ്ങനെ തന്നെ ...നൂറ്റാണ്ടുകളുടെ അനുസ്യൂതിയാണത്..ഞാൻ എന്റെ പുരുഷായുസ്സല്ല , ഒരു തുടർച്ചയാണ് എന്ന സൂക്ഷ്മ-വിനയമാണ് ആ പാട്ട് . അതുകൊണ്ടാണ് രാഷ്ട്രപതിഭവനിൽ പത്മവിഭൂഷൺ വാങ്ങുവാൻ വേദിയിലേക്ക് നടക്കുമ്പോൾ ചുവന്ന പരവതാനിയിൽ നിന്ന് മാറി നടന്നത് ഒരു ഗാനവുമായി ദില്ലി -ദാലി ഛൻഛൻ ഛൻപായൽ മോരീ ബാജേ... പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ ചെയ്ത രസയാത്ര

    11 min
  4. സുപ്രീം കോടതി Section 6 A ഉയർത്തിപ്പിടിക്കുമ്പോൾ 50/2024

    21 OCT

    സുപ്രീം കോടതി Section 6 A ഉയർത്തിപ്പിടിക്കുമ്പോൾ 50/2024

    ഒക്ടോബർ പതിനേഴാം തീയതി ഇന്ത്യയുടെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു . 1955 ലെ പൗരത്വനിയമത്തിലെ Section 6A ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ വിധിയിൽ എന്താണ് ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരത്വം , വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം, കുടിയേറ്റവും തദ്ദേശീയരുടെ സാംസ്കാരികത്തനിമയും മുതലായ കാര്യങ്ങൾ വിശദമാക്കുന്നുണ്ട് . പോഡ്‌കാസ്റ്റ് അവലംബമാക്കിയിരിക്കുന്നത് The Indian Express പത്രത്തിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ Shadan Farasat എഴുതിയ ലേഖനമാണ് . പത്രത്തിനോടും അദ്ദേഹത്തോടും കടപ്പാട് രേഖപ്പെടുത്തുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    12 min

About

Dilli Dali is a podcast initiative from Delhi, India on contemporary society and culture

You Might Also Like

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada