Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 4d ago

    പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ടു മറികടക്കാം

    ശാരീരികക്ഷമത മാത്രമല്ല, അപാരമായ മാനസികശേഷിയും വേണ്ട രംഗമാണ് സൈനികസേവനം. ദൃഢനിശ്ചയത്തിന്റെ പ്രതീകങ്ങളായി മാറിയ അനേകം സൈനികർ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നാണു മേജർ ജനറൽ ഇയാന് കാർഡോസോ. നിശ്ചയദാർഢ്യത്തിന്റെയും പ്രചോദനത്തിന്റെയും കഥകളാണ് ആ ജീവിതത്തിന് നമ്മോട് പറയാനുള്ളത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Major General Ian Cardozo is an Indian Army hero whose life is a powerful testament to overcoming adversity with unwavering resolve. His legendary act of self-amputation with a Khukri knife after a landmine explosion during the 1971 war and his subsequent decorated career serve as an enduring source of inspiration. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information.

    പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ടു മറികടക്കാം
  2. Aug 14

    കടപുഴകിവീണ ജംബുമാലി;ഹനുമാൻ ലങ്കയിൽ വധിച്ച ആദ്യ മഹായോദ്ധാവ്

    ഹനുമാൻ ലങ്കയിലെത്തിയശേഷം തുടക്കത്തിൽ പൂന്തോട്ടങ്ങൾ നശിപ്പിക്കുകയും മരങ്ങൾ കടപുഴക്കുകയും കാവൽക്കാരെ പരാജയപ്പെടുത്തുകയും ചെയ്ത വാർത്ത രാവണന്റെ കൊട്ടാരത്തിൽ അതിവേഗം എത്തി. കോപാകുലനായ രാവണൻ പകരം, നുഴഞ്ഞുകയറ്റക്കാരനെ പിടികൂടാനോ വധിക്കാനോ ജംബുമാലിയോട് ഉത്തരവിട്ടു. ലങ്കാദഹനത്തിനൊക്കെ മുൻപായിരുന്നു ഇത്.രാമായണത്തിലെ പ്രബലരായ രാക്ഷസയോദ്ധാക്കളിൽ ഒരാളായിരുന്നു ജംബുമാലി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Jambumali's death by Hanuman marked a pivotal moment before the Lanka Dahan, showcasing the Vanara's divine strength to Ravana. After being sent to capture the intruder, the formidable Rakshasa warrior was ultimately slain by an iron pillar wielded by Hanuman. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information.

    കടപുഴകിവീണ ജംബുമാലി;ഹനുമാൻ ലങ്കയിൽ വധിച്ച ആദ്യ മഹായോദ്ധാവ്
  3. Aug 7

     ചിത്രാംഗദ! അർജുനനെ മോഹിച്ച പെൺകരുത്ത്

    ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Chitrangada, a character from the Mahabharata, is renowned for her bravery and her love for Arjuna during his 12-year exile. The daughter of King Chitravahana of Manipur, she won Arjuna's heart through her valor. Their son, Babruvahana, later plays a crucial role in the epic's narrative. This story encapsulates themes of love, honor, and duty in ancient Indian mythology.This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information.

     ചിത്രാംഗദ! അർജുനനെ മോഹിച്ച പെൺകരുത്ത്
  4. Aug 3

    ശത്രുഘ്നൻ! രാമായണത്തിലെ നിശബ്ദ കരുത്ത്

    രാമായണത്തിൽ അദ്ദേഹം കുറച്ചേ സംസാരിക്കുന്നുള്ളൂ. എങ്കിലും സ്വഭാവത്തിന്റെ ആഴവും സേവനത്തിന്റെ ആത്മാർഥതയും കൊണ്ട് ശത്രുഘ്നൻ ഒരു രജതതാരമായി രാമായണത്തിൽ കാണപ്പെടുന്നു. ശത്രുഘ്നൻ എന്ന പേരിനർഥം 'ശത്രുക്കളെ നശിപ്പിക്കുന്നവൻ' എന്നാണ്. എന്നാൽ അദ്ദേഹം കീഴടക്കിയത് കരുത്തരായ യോദ്ധാക്കളെ മാത്രമല്ല. ജീവിതത്തിലുടനീളം കോപം, അഹങ്കാരം, അതിമോഹം, അംഗീകാരത്തിനായുള്ള ആഗ്രഹം എന്നിവയെ അദ്ദേഹം ജയിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Shatrughna, the often-overlooked brother of Lord Rama, embodies silent strength, selfless service, and unwavering loyalty in the Ramayana. His profound character is highlighted by his significant achievements, including the defeat of the demon Lavanasura and the founding of the great city of Mathura. This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information.

    ശത്രുഘ്നൻ! രാമായണത്തിലെ നിശബ്ദ കരുത്ത്

About

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online