Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

  1. അവർ കണ്ടു, ആരും കാണാത്ത കാഴ്ചകൾ–ചന്ദ്രനിലെ ‘ട്രില്യൻ’ ഡോളർ രഹസ്യം ​| Artemis 2 | NASA | Varthaneram Podcast | ManoramaOnlineNews

    2D AGO

    അവർ കണ്ടു, ആരും കാണാത്ത കാഴ്ചകൾ–ചന്ദ്രനിലെ ‘ട്രില്യൻ’ ഡോളർ രഹസ്യം ​| Artemis 2 | NASA | Varthaneram Podcast | ManoramaOnlineNews

    ആർട്ടിമിസ്-2 ദൗത്യം വിജയകരമായതോടെ ശാസ്ത്രലോകം ചർച്ച ചെയ്യുന്നത് ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം 3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ചാണ്. ശാസ്ത്ര പര്യവേക്ഷണം എന്നതിലുപരി ചാന്ദ്രയാത്രകൾ ഒരു പുതിയ ‘കൊളോണിയൽ നീക്ക’ങ്ങളായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചന്ദ്രനിലെ വിലപ്പെട്ട വിഭവങ്ങൾ കൈക്കലാക്കാൻ യുഎസും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ മത്സരം കടുക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യവും ഭാവിയിലെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹീലിയം 3യുടെ സുലഭസാന്നിധ്യവുമാണ് ഈ പുതിയ സ്പേസ് റേസിന്റെ പ്രധാന ലക്ഷ്യങ്ങൾ. പര്യവേക്ഷണ ദൗത്യങ്ങൾക്കൊപ്പം, ചന്ദ്രന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നിയമപരമായ നീക്കങ്ങളും ഇപ്പോൾ സജീവമാണ്. Script and Narration : Seena Elizabeth Mammen Lunar resources, particularly water ice and Helium-3, are becoming central to international discussions following the success of the Artemis-2 mission. This intensifying competition among nations like the US and China suggests a shift from scientific exploration to a new phase of lunar colonization, driven by the pursuit of these valuable resources. See omnystudio.com/listener for privacy information.

    5 min
  2. വടകര തൊടാൻ മുന്നണികൾ | Vadakara | Kerala Assembly Election 2026

    APR 6

    വടകര തൊടാൻ മുന്നണികൾ | Vadakara | Kerala Assembly Election 2026

    സോഷ്യലിസ്റ്റ് കുത്തകയായ സീറ്റ് ടി.പി.ചന്ദ്രശേഖരന്റെ മണ്ണ് എന്നു മാറ്റിയെഴുതിയിട്ടു കുറച്ചു കാലമായി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാൻ യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും കോട്ട തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും നടത്തുന്ന വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ വടകരയിൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടിന്റെ ആത്മ വിശ്വാസവുമായി ബിജെപി ശക്തമായി രംഗത്തുണ്ട്. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്.     It has been some time since the seat, a socialist monopoly, was renamed as T.P. Chandrasekharan's soil. This time in Vadakara, it will be a fierce battle between the UDF – Janakeeya Munnani led by RMP, aiming to repeat last election's surprising victory, and the LDF, strategizing to recapture the fort. This time, the BJP is strongly in the field with the confidence of increased votes in the local body elections. Podcast presentation - K Ramesh. See omnystudio.com/listener for privacy information.

    10 min
  3. കണ്ണൂരിൽ സിപിഎം അടിത്തറ ഭദ്രമോ ? Kannur | CPM | Kerala assembly elections 2026 | Votesapp

    APR 2

    കണ്ണൂരിൽ സിപിഎം അടിത്തറ ഭദ്രമോ ? Kannur | CPM | Kerala assembly elections 2026 | Votesapp

    നിയമസഭാ തിരഞ്ഞെടുപ്പ് കണ്ണൂരിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബലപരീക്ഷണമാണ്. ജില്ലയിൽ പാർട്ടി അടിത്തറ എത്രത്തോളം ദൃഢമാണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. പാർട്ടിക്കൊപ്പം പതിറ്റാണ്ടുകൾ കൂടെയുണ്ടായിരുന്ന മുതിർന്ന നേതാക്കൾ‍ യുഡിഎഫ് പിന്തുണയോടെ വിമതസ്ഥാനാർഥികളാകുന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്.  മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടത്തിനൊപ്പം കെ.കെ ശൈലജയും സണ്ണി ജോസഫും ഏറ്റുമുട്ടുന്ന പേരാവൂരും സിപിഎമ്മിന് നിർണായക മണ്ഡലമാണ്. എൽഡിഎഫ് കോട്ടയായ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും രണ്ടാമങ്കത്തിനിറങ്ങിയ ടി.ഐ മധുസൂദനെതിരെ വിമതനായി രംഗത്തെത്തിയ വി.കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് തലവേദന തന്നെയാണ്. അടിക്കടി പുറത്തുവിടുന്ന ഫണ്ട് തിരിമറി രേഖകളും പയ്യന്നൂരിലെ വോട്ട് മറിയുമോ എന്ന ആശങ്ക ബാക്കിയാക്കുന്നുണ്ട്. തളിപ്പറമ്പിലെ പി.കെ ശ്യാമളയും ടി.കെ ഗോവിന്ദനും നേർക്കുനേർ പോരാടുന്നതിനാൽ ഈ മണ്ഡലവും സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്. ജയമുറപ്പിച്ച പല മണ്ഡലങ്ങളേക്കാലും സിപിഎം വിയർക്കുക പയ്യന്നൂരും തളിപ്പറമ്പും പേരാവൂരുമാണ്. ഈ സീറ്റ് കൈവിട്ടാൽ ഭരണത്തുടർച്ചയുണ്ടായാലും പാർട്ടിക്ക് ക്ഷീണമാകും.  See omnystudio.com/listener for privacy information.

    5 min
  4. മുന്നണികളുടെ ഉറക്കെ കെടുത്തുന്ന കഴക്കൂട്ടം | Kazhakkoottam | Kerala assembly elections 2026

    APR 1

    മുന്നണികളുടെ ഉറക്കെ കെടുത്തുന്ന കഴക്കൂട്ടം | Kazhakkoottam | Kerala assembly elections 2026

    രാജഭരണകാലം തൊട്ടു ഭരണകാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന പ്രദേശമാണ് കഴക്കൂട്ടം. ജനാധിപത്യ തിരഞ്ഞെടുപ്പുകളുടെ കാലത്ത് സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയെ സമ്മാനിച്ചതും കഴക്കൂട്ടമാണ്. തിരുവിതാംകൂറിലെ രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ശുപാര്‍ശകള്‍ നല്‍കാന്‍ ചുമതലപ്പെട്ടവരാണു കഴകങ്ങള്‍. ആ കൂട്ടമാണ് കഴക്കൂട്ടമായതെന്നാണ് സ്ഥലനാമ ചരിത്രകാരന്മാരുടെ കണ്ടെത്തല്‍. ആ കഴക്കൂട്ടം കേരളത്തില്‍ കരുത്തേറിയ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണിപ്പോള്‍. പോഡ്കാസ്റ്റ് അവതരണം – രാജീവ് നായർ     Kazhakkoottam is a region that has had a strong involvement in administrative matters since the period of monarchy. It was also Kazhakkoottam that gifted the state a Chief Minister during the era of democratic elections. The 'Kazhakams' were those entrusted with discussing and recommending matters of the kingdom in Travancore. Historians of place names suggest that Kazhakkoottam originated from this group. That Kazhakkoottam is now a constituency in Kerala where a powerful triangular contest takes place. Podcast presentation - Rajeev Nair See omnystudio.com/listener for privacy information.

    4 min
  5. അതേ സ്ഥാനാർഥികൾ, വീണ്ടും നേർക്കുനേർ |  Kerala Assembly Election 2026 | Votesapp |

    MAR 31

    അതേ സ്ഥാനാർഥികൾ, വീണ്ടും നേർക്കുനേർ | Kerala Assembly Election 2026 | Votesapp |

    നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ, കോതമംഗലം, കളമശ്ശേരി എന്നിവ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ അതേ സ്ഥാനാർഥികളാണ്  ഇത്തവണയും നേർക്കുനേർ മത്സരിക്കുന്നത്. ഏത് ഭാഗത്തേക്കും ഫലം മാറിമറിയാമെന്ന പ്രത്യേകതയും ഈ മണ്ഡലങ്ങളിലുണ്ട്. കളമശേരിയിൽ പി.രാജീവ് രണ്ടാം തവണ മത്സരിക്കുന്നു.   ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ ട്വന്റി–ട്വന്റിയാണ് ഇത്തവണ മത്സരിക്കുന്നത്. കുന്നത്തുനാട് ട്വന്റി ട്വന്റിക്ക് സ്വാധീനമുള്ള മണ്ഡലമാണ്. കോതമംഗലത്തെ ശക്തമായ യുഡിഎഫ് വോട്ടുബാങ്കിനെ മറികടക്കാൻ ഇത്തവണ എൽഡിഎഫിനാകുമോ എന്നും കാത്തിരുന്ന് കാണണം. See omnystudio.com/listener for privacy information.

    16 min
  6. പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Kerala Assembly Election 2026 | Palakkad Constituency | Ramesh Pisharody | Votesapp

    MAR 30

    പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Kerala Assembly Election 2026 | Palakkad Constituency | Ramesh Pisharody | Votesapp

    ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാർഥിയായി നടൻ രമേഷ് പിഷാരടിയും ഇടത്  സ്വതന്ത്രനായി വ്യവസായി എൻ.എം.ആർ റസാഖും എൻഡിഎയ്ക്കായി ശോഭ സുരേന്ദ്രനും എത്തിയതോടെ തീപാറുന്ന തിരഞ്ഞെടുപ്പ് ചൂടാണ് പാലക്കാടിന്. കോൺഗ്രസിന് ശക്തമായ വോട്ട്ബാങ്കുള്ള പാലക്കാട് ബിജെപിക്കും മേൽക്കൈയുണ്ട്. 2011 മുതൽ മണ്ഡലം യുഡിഎഫിനൊപ്പമാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് സിപിഎം എന്നതുമാണ് മണ്ഡലത്തിലെ സമീപകാല വോട്ട് ചരിത്രം. സിപിഎം തന്നെ വിലയിരുത്തുന്ന നാണം കെട്ട തോൽവി മറികടന്ന് ജയമോ അല്ലെങ്കിൽ രണ്ടാം സ്ഥാനമെങ്കിലുമാണ് എൽ‍‍ഡിഎഫ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം ശക്തമായ ഡീൽ ആരോപണവും നിലനിൽക്കുന്ന മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് ജയം ആവർത്തിക്കുമോ അതോ രണ്ടാം സ്ഥാനത്ത് തുടരുന്ന ബിജെപിയെ ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ നിയമസഭ സീറ്റ് ഉറപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. Script and Narration - Ramesh Ezhuthachan Palakkad constituency is witnessing an intense triangular election battle with key candidates from UDF, LDF Independent, and NDA vying for the assembly seat. The election heat is palpable as established vote banks and recent political histories are expected to heavily influence the outcome of this crucial contest. See omnystudio.com/listener for privacy information.

    13 min
  7. വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu ​| Kerala assembly elections 2026

    MAR 29

    വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu ​| Kerala assembly elections 2026

    സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ. താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ തിരിയും. പോഡ്കാസ്റ്റ് അവതരണം – രാജീവ് നായർ       V.K. Prashant, who captured the Vattiyoorkavu seat, where CPM was in third place, in the 2019 by-election, is in the fray to retain his victory. K. Muraleedharan is determined to recapture the constituency that Congress lost after he left. With the former DGP R. Sreelekha also entering the contest with the enthusiasm of winning as a councilor in a ward of a BJP 'A' grade constituency, the political attention of Kerala will turn towards Vattiyoorkavu. Podcast presentation - Rajeev Nair See omnystudio.com/listener for privacy information.

    5 min

About

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

More From Manorama Online