Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

  1. മമത കാവൽ നിന്നു, വോട്ട് കവർന്ന് ബിജെപി |  Bengal Election Result Podcast | Varthaneram Podcast

    May 4

    മമത കാവൽ നിന്നു, വോട്ട് കവർന്ന് ബിജെപി | Bengal Election Result Podcast | Varthaneram Podcast

    ബംഗാളിൽ പുതുചരിത്രം. 2011 മുതൽ നീണ്ട 15 വർഷം ഭരണം തുടർന്ന തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും കളത്തിനു പുറത്തിരുത്തി ബംഗാളിൽ താമര വിരിഞ്ഞിരിക്കുന്നു. ഏറെനാളായി ഭരണം കൊതിച്ച ബംഗാളിൽ നൂറ്റിത്തൊണ്ണൂറിലേറെ സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചിരിക്കുന്നത്. തുടർഭരണം ലക്ഷ്യമാക്കിയ തൃണമൂൽ കോൺഗ്രസ് തൊണ്ണൂറോളം സീറ്റിലേക്കു ചുരുങ്ങി. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഇടങ്ങളില്‍ മമതയും പാർട്ടി പ്രവർത്തകരും രാപ്പകൽ കാവൽ നിന്നിട്ടും വിജയം ബിജെപി റാഞ്ചി. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളും അതേപടി സംഭവിച്ചു. ഇനി ആരാകും ബംഗാളിനെ നയിക്കുക? See omnystudio.com/listener for privacy information.

    3 min
  2. ‘വിസിൽ’ അടിച്ച് വിജയ്, തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ | TN Assembly Election 2026 | Varthaneram | podcast

    May 4

    ‘വിസിൽ’ അടിച്ച് വിജയ്, തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ | TN Assembly Election 2026 | Varthaneram | podcast

    തമിഴകത്തെ പോരിന്റെ വിധി വരുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും മാത്രം. ഒരു തരത്തിൽ പറഞ്ഞാൽ സിനിമയേക്കാൾ നാടകീയത. തമിഴകത്ത് ടിവികെ തരംഗം ആ‍ഞ്ഞടിച്ചപ്പോൾ ഡിഎംകെയ്ക്ക് അടിതെറ്റി. അടിതെറ്റിയെന്നു മാത്രമല്ല, ജനവിധിയിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡിഎംകെയേയും കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയ്ക്കും അപ്രതീക്ഷിത തിരിച്ചടി നൽകിയാണ് വിജയ്‌യുടെ ടിവികെ ജയിച്ചു കയറുന്നത്.  See omnystudio.com/listener for privacy information.

    4 min

About

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

More From Manorama Online