Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. ജിസിസിയിൽ നമ്മളല്ലോ രാജാപാർട്ടുകാർ | Bulls Eye Podcast | GCC | Tech Ecosystem

    16H AGO

    ജിസിസിയിൽ നമ്മളല്ലോ രാജാപാർട്ടുകാർ | Bulls Eye Podcast | GCC | Tech Ecosystem

    ജിസിസി എന്നാൽ ഇത്രയും കാലം ഗൾഫ് സഹകരണ കൗൺസിൽ ആയിരുന്നു. കാലം മാറുമ്പോൾ പേരും അർഥവുമൊക്കെ മാറും. ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ–ജിസിസി! ഇന്ത്യക്കാർക്കു മൂളയുണ്ടെന്നു മനസ്സിലാക്കി വിദേശ ബഹുരാഷ്ട്ര കമ്പനികൾ ഇവിടെ വന്ന് ഗവേഷണവും സേവനവും തുടങ്ങിയപ്പോഴാണീ പേരു മാറ്റം. ഇന്ത്യൻ കമ്പനി ഇതേ പണി ചെയ്താൽ ജിസിസി ആവുകേല. കേരളം ഉൾപ്പെടെ ഇന്ത്യൻ ഐടി വളർച്ചയിലെ വമ്പൻ മൈൽക്കുറ്റി ആകുന്നു ജിസിസി. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ What is GCC, and why is it becoming a buzzword in India’s tech ecosystem? In this episode, P. Kishore explains the shift in meaning from Gulf Cooperation Council to Global Capability Centers, and how multinational companies are leveraging Indian talent to drive innovation. The podcast explores the role of GCCs as a key milestone in India’s IT growth story, with insights relevant to Kerala’s evolving tech landscape. See omnystudio.com/listener for privacy information.

    8 min
  2. കാതിലൂടെയാണ് പുതിയ കച്ചവടങ്ങൾ | Bulls Eye Podcast | Audio Books

    APR 7

    കാതിലൂടെയാണ് പുതിയ കച്ചവടങ്ങൾ | Bulls Eye Podcast | Audio Books

    ട്രെയിൻ യാത്രയ്ക്കിടെ പത്ര–പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന വിഐപിയെ അപരിചിതനായ സഹയാത്രികൻ ചെന്നു പരിചയപ്പെട്ടു കുശലം പറഞ്ഞ് കൊച്ചു വർത്തമാനങ്ങളിലേക്കു കടന്നു. യാത്രയിലെ ബോറടി മാറ്റാനുള്ള വെടിവട്ടമാണു ലക്ഷ്യം. അഞ്ച് മിനിറ്റ് സഹിച്ച ശേഷം വിഐപി പറഞ്ഞു: ‘‘ഞാൻ ട്രെയിൻ യാത്രാ സമയം മുഴുവൻ വായനയിലായിരിക്കും. അതിനാൽ സംസാരിക്കാൻ താൽപര്യമില്ല.’’ വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. From a time when train journeys were filled with quiet reading, to today’s digital age where the world streams directly into our ears, this episode explores the evolution of how we consume content. It examines the rapid rise of audiobooks, news podcasts, and micro content, and how these shifts have pushed traditional radio news to the margins. The episode also delves into the larger transformation within the media industry and how AI is revolutionizing audio content creation, reshaping listening habits and trends. Presented on the Bulls Eye Podcast by Malayala Manorama Business Editor P. Kishore. See omnystudio.com/listener for privacy information.

    4 min
  3. പത്രങ്ങൾ പിന്നേം പുലികളായി കേട്ടാ | Media Acquisitions | Bulls Eye Podcast | Business Podcast

    MAR 23

    പത്രങ്ങൾ പിന്നേം പുലികളായി കേട്ടാ | Media Acquisitions | Bulls Eye Podcast | Business Podcast

    ജർമനിയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ആക്സൽ സ്പ്രിങ്ങർ ബ്രിട്ടനിലെ ഡെയ്‌ലി ടെലഗ്രാഫ്, സൺഡേ ടെലഗ്രാഫ് പത്രങ്ങളെ വൻ വിലകൊടുത്തു വാങ്ങുകയാണ്. റിസീവർ ഭരണത്തിലായ ടെലഗ്രാഫിനെ വാങ്ങാൻ യുഎഇയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകളുണ്ടായിരുന്നു. ലണ്ടനിലെ തന്നെ ഡെയ്‌ലി മെയിൽ പത്രം നടത്തുന്ന കമ്പനിയും വാങ്ങാൻ നോക്കി. അപ്പോഴാണ് ജർമനിയിൽ നിന്ന് അതിനെയെല്ലാം വെല്ലുന്ന വമ്പൻ ഓഫർ വന്നത്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.   German media major Axel Springer’s move to acquire The Daily Telegraph group has triggered global attention, with multiple international bidders in the race. What led to this high-stakes deal, and what does it mean for the global media landscape? Listen to this episode of Bull’s Eye for an in-depth analysis. Script and Narration: P Kishore, Business Editor, Malayala Manorama See omnystudio.com/listener for privacy information.

    6 min
  4. പ്രാന്തുപിടിക്കുന്ന ഹോട്ടൽ പ്രാതൽ | Bulls Eye | Breakfast Buffet | Podcast

    MAR 10

    പ്രാന്തുപിടിക്കുന്ന ഹോട്ടൽ പ്രാതൽ | Bulls Eye | Breakfast Buffet | Podcast

    പണവും പ്രതാപവുമുണ്ടെന്നു കരുതുന്നവർ പ്രാതൽവേളകളിൽ കാണിക്കുന്ന പ്രാന്തുകൾ കണ്ടാൽ വട്ടായിപ്പോകും. കാശു കൊടുത്തതു മുതലാക്കാനെന്ന പേരിൽ പ്ലേറ്റിൽ സകലതും ഓവർലോഡ് ചെയ്തിട്ട് വേസ്റ്റാക്കുന്നവരുണ്ട്. 15 കിലോഗ്രാമിലേറെ പ്രാതൽ വേസ്റ്റ് വരുന്ന ഹോട്ടലുകളുണ്ടത്രെ. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ Food waste at hotel breakfast buffets is becoming a growing concern. In this episode of Bulls Eye, P. Kishore examines how the mindset of “getting value for money” often leads to excessive food waste. The podcast discusses the scale of wastage in hotels, the attitudes behind it, and why responsible consumption matters in today’s world. See omnystudio.com/listener for privacy information.

    5 min
  5. നമ്മ ബെംഗളൂരു ഹുഡുഗ ചതിച്ചാശാനേ | Bulls Eye Podcast | Anthropic startup | IT industry

    FEB 26

    നമ്മ ബെംഗളൂരു ഹുഡുഗ ചതിച്ചാശാനേ | Bulls Eye Podcast | Anthropic startup | IT industry

    ബെംഗളൂരുവിലെ സെന്റ് ജോസഫ് സ്കൂളിൽ പഠിച്ച് അവിടത്തെ പിഇഎസ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് കഴിഞ്ഞ് യുഎസിലേക്കു പോയ രാഹുൽ പാട്ടീൽ ബെംഗളൂരുവിലെ ഐടി ബിസിനസിന്റെ തന്നെ അന്തകനായി തിരിച്ചു വരുമെന്ന് ആരെങ്കിലും കരുതിയോ? ആന്ത്രോപിക് എന്ന യുഎസ് സ്റ്റാർട്ടപ് ഉണ്ടാക്കിയ ക്ലോഡ് എന്ന എഐ ചാറ്റ്ബോട്ട് ആഗോള സോഫ്റ്റ്‌വെയർ സർവീസ് ബിസിനസിനെ തന്നെ തകർക്കുമെന്ന സ്ഥിതിയായി. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. In this episode of Bulls Eye, Malayalam Manorama Business Editor P. Kishore unpacks how AI-driven platforms like Claude could reshape outsourcing, software development, and the future of India’s IT sector. What does this disruption mean for companies in Bengaluru? Are we witnessing the beginning of a major shift in the global tech services economy? See omnystudio.com/listener for privacy information.

    7 min
  6. സ്വന്തം ജെറ്റ് ഇല്ലാതെ എന്തു ജീവിതം | Business Podcast | Private Jet | Bulls Eye

    FEB 17

    സ്വന്തം ജെറ്റ് ഇല്ലാതെ എന്തു ജീവിതം | Business Podcast | Private Jet | Bulls Eye

    അംബാനിയെയോ അദാനിയെയോ പോലെ ജീവിക്കാൻ വർഷം 20 കോടിരൂപ ചെലവാക്കിയാൽ മതിയെന്നൊരു കണക്ക് മുൻപ് ഉണ്ടായിരുന്നു. ആരോ മിനക്കെട്ടിരുന്ന് കണക്ക് കൂട്ടിയെടുത്തതാണ്. ഇപ്പോൾ തുക ഇരട്ടി ആയിക്കാണും. ഇതിനെ ‘എൻജോയ്മെന്റ് ക്വോഷ്യന്റ്’ എന്നു വിളിക്കുന്നു. എന്നുവച്ചാൽ എത്ര കാശ് ഉണ്ടായിരുന്നാലും അത് എൻജോയ് ചെയ്യുന്നതിനു പരിധിയുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.  In this episode of the Bulls Eye podcast, the focus shifts to the rapidly growing trend of the private jet (luxury aviation) industry and how ultra-rich lifestyles are reshaping travel preferences. Using the idea of the “Enjoyment Quotient” as a backdrop, the discussion looks at why high-net-worth individuals are increasingly investing in private jets, premium air travel, and ultra-luxury experiences. Narrator: P Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    6 min

About

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

More From Manorama Online